"കാമിനി റോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 21: വരി 21:


==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
* [http://banglapedia.search.com.bd/HT/R_0242.htm Biography ജീവചരിത്രം, ബംഗ്ലാപീഡിയ]
* [http://banglapedia.search.com.bd/HT/R_0242.htm ജീവചരിത്രം, ബംഗ്ലാപീഡിയ]
* [http://www.poemhunter.com/kamini-roy/ കവിതകൾ, www.poemhunter.com]
* [http://www.poemhunter.com/kamini-roy/ കവിതകൾ, www.poemhunter.com]



08:45, 16 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാമിനി റോയ്
ജനനം12 October 1864
ബസന്ദ, ബരിസാൽ, ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ
മരണം27 സെപ്റ്റംബർ 1933
ഹസാരിബാഗ്, ബിഹാർ, ബ്രിട്ടീഷ് ഇന്ത്യ
തൊഴിൽകവയിത്രി, പണ്ഡിത
ജീവിതപങ്കാളി(കൾ)കേദാർനാഥ് റോയ്'

ബംഗാളി ഭാഷയിലെ ഒരു പ്രമുഖ കവയിത്രിയും സാമൂഹ്യപ്രവർത്തകയും ഫെമിനിസ്റ്റുമായിരുന്നു കാമിനി റോയ്(ബംഗാളി: কামিনী রায়) (12 ഒക്റ്റോബർ 1864 - 27 സെപ്റ്റംബർ1933). ഓണേഴ്സ് ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത ഇവരാണ്[1].

ആദ്യകാലജീവിതം

1864 ഒക്റ്റോബർ 12-ന് കിഴക്കൻ ബംഗാളിലെ ബകേർകുഞ്ജ് ജില്ലയിലെ (ഇന്നത്തെ ബംഗ്ലാദേശിലെ ബരിസാൽ ജില്ല) ബസന്ദ ഗ്രാമത്തിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ചു. പിതാവ് 'ചാന്ദി ചരൺ സെൻ' ഒരു ന്യായാധിപനും എഴുത്തുകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു. സഹോദരൻ 'നിശിത് ചന്ദ്ര സെൻ' കൽക്കട്ട ഹൈക്കോടതിയിലെ പ്രശസ്തനായ ഒരു ബാരിസ്റ്ററായിരുന്നു. (ഇദ്ദേഹം പിന്നീട് കൽക്കട്ട നഗരത്തിന്റെ മേയറായി) ബെതൂൺ സ്കൂളിൽ 1883-ൽ എഫ്.എ പാസ്സായി. 1886-ൽ ബെതൂൺ കോളേജിൽ നിന്ന് കൽക്കട്ട സർവകലാശാലയുടെ സംസ്കൃതം ഓണേഴ്സ് ബിരുദം നേടി. തുടർന്ന് ഇതേ കോളേജിൽ അദ്ധ്യാപികയായി[1].

1894-ൽ കേദാർനാഥ് റോയുമായുള്ള വിവാഹം നടന്നു[1].

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. 1.0 1.1 1.2 Sengupta, Subodh Chandra and Bose, Anjali (editors), 1976/1998, Sansad Bangali Charitabhidhan (Biographical dictionary) Vol I, (Bengali ഭാഷയിൽ), p83, ISBN 81-85626-65-0
"https://ml.wikipedia.org/w/index.php?title=കാമിനി_റോയ്&oldid=1680328" എന്ന താളിൽനിന്ന് ശേഖരിച്ചത്