1,873
തിരുത്തലുകൾ
No edit summary |
|||
കേരളത്തിലെ യുവ ചലച്ചിത്ര നടനാണ് '''പൃഥ്വിരാജ്''' (ജനനം: [[ഒക്ടോബർ 16]] [[1982]]<ref name=birthday>{{cite news|url=http://www.hindu.com/mp/2009/10/15/stories/2009101550960100.htm|title=Prithviraj on a Roll (Turns 27)|date=15 October 2009|work=The Hindu|location=Chennai, India}}</ref>) . [[മലയാളം]], [[തമിഴ്]], [[ഹിന്ദി]] സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണി ഗായകനും സിനിമാ നിർമ്മാതാവുമാണ് ഇദ്ദേഹം.
[[2002]]-ൽ [[രഞ്ജിത്ത്]] സംവിധാനം ചെയ്ത ''[[നന്ദനം (ചലച്ചിത്രം)|നന്ദനം]]'' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെയായി അറുപതിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ''[[സ്റ്റോപ്പ് വയലൻസ് (മലയാളചലച്ചിത്രം)|സ്റ്റോപ്പ് വയലൻസ്]]'' (2002), ''[[സ്വപ്നക്കൂട്]]'' (2003), ''[[ക്ലാസ്‌മേറ്റ്സ്]]'' (2006), ''[[വർഗ്ഗം (ചലച്ചിത്രം)|വർഗ്ഗം]]'' (2006), ''[[വാസ്തവം]]'' (2006), ''[[തിരക്കഥ (മലയാളചലച്ചിത്രം)|തിരക്കഥ]]'' (2008), ''[[ഉറുമി (മലയാളചലച്ചിത്രം)|ഉറുമി]]'' (2011) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില മലയാള ചിത്രങ്ങളാണ്.
[[2005]]-ൽ ''കനാ കണ്ടേൻ'' എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. ''പാരിജാതം'' (2005) ,''മൊഴി'' (2007) , ''രാവണൻ'' (2010) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില തമിഴ് ചലച്ചിത്രങ്ങളാണ്. 2010-ൽ ''പോലീസ് പോലീസ്'' എന്ന [[തെലുഗ്]] ചിത്രത്തിലും അഭിനയിച്ചു. 2012ൽ [[അയ്യ]] എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി.
|