"പുതിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: pa:ਪੁਦੀਨਾ
വരി 93: വരി 93:
[[no:Mynter]]
[[no:Mynter]]
[[os:Битъына]]
[[os:Битъына]]
[[pa:ਪੁਦੀਨਾ]]
[[pl:Mięta]]
[[pl:Mięta]]
[[pt:Mentha]]
[[pt:Mentha]]

13:31, 20 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

Mentha
പുതിനയില
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Mentha

Species

See text

സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു ഔഷധ സസ്യമാണ് പുതിന. മെന്ത അഥവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്ന് വളരുന്നു. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ മെന്തോൾ ആണ് ഇതിനു കാരണം.

ഉപയോഗം

പുതിന ചട്നി

രുചിക്കും മണത്തിനും വേണ്ടി പുതിനയില കറികളിലും ബിരിയാണി പോലുള്ള ഭക്ഷണ വിഭവങ്ങളിലും ചേർക്കുന്ന പതിവുണ്ട്. പുതിന ചട്ണി, പുതിന ചായ തുടങ്ങിയ വിഭവങ്ങളും പുതിനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിനു പുറമേ സൂപ്പ്, ജ്യൂസ് തുടങ്ങിയ പാനീയങ്ങളിലും വിവിധതരം മിഠായികളിലും ച്യൂയിംഗമ്മുകളിലും ചേർക്കുന്നു. പുതിനസത്ത് ചേർന്ന ടൂത്ത് പേസ്റ്റുകളും മൗത്ത് ഫ്രഷ്നറുകളും ലഭ്യമാണ്.

ഔഷധ ഗുണങ്ങൾ

പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.[1]

രസാദി ഗുണങ്ങൾ

രസം :കടു

ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

ഇല, തൈലം [2]

അവലംബം

  1. പുതിയ ഇലരുചികൾ, മനോരമ ഓൺലൈൻ - ആരോഗ്യം താൾ
  2. 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=പുതിന&oldid=1658597" എന്ന താളിൽനിന്ന് ശേഖരിച്ചത്