468
തിരുത്തലുകൾ
(ചെ.) (സൂചിക, സ്റ്റബ്) |
(റൂമി: കൂടുതല്‍ വിവരങ്ങള്‍) |
||
മനുഷ്യസ്നേഹവും ഭക്തിയും പ്രചരിപ്പിച്ച് ഒടുവില്‍ ഇന്നത്തെ [[ടര്‍ക്കി]]യിലെ [[കൊന്യ]] എന്ന സ്ഥലത്ത് അന്ത്യം കൊണ്ടു.
== ജീവിതം ==
അബു ബക്കര്‍ കാലിഫിന്റെ പിന്‍തലമുറയില്‍പ്പെട്ടതാണ് റീമി എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 1215-നും 1220-നും ഇടയില്‍ മംഗോളിയര്‍ മദ്ധ്യേഷ്യ ആക്രമിച്ചപ്പോള്‍ റൂമിയുടെ അച്ഛനായ ബഹവുദ്ദീന്‍ വലാദ് കുടുംബത്തോടൊപ്പം പടിഞ്ഞാറേയ്ക്കു കുടിയേറി. ഈ അവസരത്തിലാണ് അത്തര്‍ എന്ന വിഖ്യാത സൂഫി കവിയെ നിഷാപ്പുര്‍ പട്ടണത്തില്‍ വച്ചു കണ്ടു മുട്ടുന്നത്. ഈ കൂടിക്കാഴ്ച റൂമിയിലും പില്ക്കാല രചനകളിലും വലിയ സ്വാധീനം ചെലുത്തി. 1273 ഡിസംബര്‍ 17-നു കൊന്യയില് വച്ച് റൂമി അന്തരിച്ചു. ഹരിതശവകുടീരം എന്നറിയപ്പെടുന്ന ഒരു പ്രൌഢൈയാര്‍ന്ന കുടീരം അവിടെ നിലകൊള്ളുന്നു.
== രചനകള്‍ ==
റുബിയത്തുകള്‍ , ഗസലുകള്‍ , പ്രഭാഷണങ്ങള്‍ , കത്തുകള്‍ എന്നിങ്ങനെ പല വിഭാഗങ്ങളായി വ്യാപിച്ചു കിടക്കുന്നു റൂമിയുടെ രചനകള്‍ .പ്രധാന കൃതിയാണ് 6 വാല്യങ്ങളുള്ള മസ്നവി-എ-മനാവി (ഭക്തകവിതകളുടെ ഈരടികള്‍ ). മറ്റൊരു കൃതിയാണ് 40,000 പദ്യങ്ങളുള്ള ദീവാന്‍ - എ - ഷംസ്-എ-തബ്രീസ്-ഇ (തബ്രീസിലെ ഷംസിന്റെ കൃതികള്‍ - സുഹൃത്തും വഴികാട്ടിയുമായിരുന്ന ഷംസ് തബ്രീസിന്റെ സ്മരണാര്‍ഥം എഴുതിയത്). ഫിഹി മാ ഫിഹ് എന്ന പുസ്തകത്തില്‍ റൂമിയുടെ നാനാവിഷയ സംബന്ധിയായ പ്രഭാഷണങ്ങളാണ് ഉള്ളത്.
റൂമിയുടെ രചനകള്‍ റഷ്യന്‍ ജര്‍മന്‍ ഫ്രെഞ്ച്, ഇറ്റാലിയന്‍ , സ്പാനിഷ് തുടങ്ങി ധാരാളം ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ ഈ കവി ഈ നൂറ്റാണ്ടിലും ധാരാളം വായിക്കപ്പെടുന്ന കവികളില്‍ ഒരാളാണെന്നത് യാദൃച്ഛികമല്ല.
|
തിരുത്തലുകൾ