"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,321 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
42 ബി സി യിൽ നടന്ന ഫിലിപ്പിയിലെ ആഭ്യന്തര യുദ്ധത്തിൽ ബ്രൂട്ടസിനെയും കാസ്സിയസിനെയും പിന്തുണച്ച [[പാർത്തിയൻ സാമ്രാജ്യം]] പക്കോറസ് ഒന്നാമന്റെ കീഴിൽ 40 ബി സി യിൽ റോമൻ പ്രവിശ്യയായ സിറിയയും പിന്നീട് [[ഏഷ്യാമൈനർ]] മുഴുവനും പിടിച്ചടക്കി, ജുഡിയയുടെ രാജാവായി ആന്റിഗോണസിനെ സ്ഥാപിച്ചു. പക്കോറസിനെ നേരിടാൻ ആന്റണി തന്റെ സേനാ നായകനായ പുബ്ലിയസ് വെന്റിഡിയസിനെ അയച്ചു. വെന്റിഡിയസ് പാർത്തിയൻ സേനയെ ഏഷ്യാ മൈനറിൽ നിന്ന് തുരത്തി. യുദ്ധത്തിൽ പക്കോറസ് കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനു പ്രതികാരമെന്നോണം ആന്റണി [[പാർത്തിയൻ സാമ്രാജ്യം]] ആക്രമിക്കാൻ പദ്ധതിയിട്ടു. ഇതിന് ഒക്റ്റാവിയൻ വാഗ്ദാനം ചെയ്ത സേന പല പ്രശ്നങ്ങൾ കാരണം ഇറ്റലിയിൽ തന്നെ നിന്നു പോയി. ഒടുവിൽ തന്റെ പാർത്തിയൻ പദ്ധതിയിൽ ഒക്റ്റാവിയന്റെ പിന്തുണയിൽ സംശയം തോന്നിത്തുടങ്ങിയ ആന്റണി അലക്സാൻഡ്രിയയിൽ ചെന്ന് [[ക്ലിയോപാട്ര|ക്ലിയോപാട്രയുടെ]] സഹായം തേടി. സേന സംഘടിപ്പിക്കാനുള്ള പണം [[ക്ലിയോപാട്ര]] നൽകി. ഒരു ലക്ഷം വരുന്ന സേനയുമായി ആന്റണി ജെറുസലേം പിടിച്ചടക്കി ഹെറോദിനെ ജുഡിയയിലെ രാജാവാക്കി. പിന്നീട് ആന്റണി പാർത്തിയയെ ആക്രമിച്ചു. ഈ ആക്രമണം വൻ പരാജയമായിരുന്നു, സേനയുടെ കാൽ ഭാഗവും നഷ്ടപ്പെട്ട് ആന്റണിക്ക് പാർത്തിയയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.
 
ഇതിനിടെ റോമിൽ ത്രിമൂർത്തി ഭരണകൂടം ഇല്ലാതായി. ഒക്റ്റാവിയൻ ലെപിഡസിനെ രാജി വയ്പ്പിച്ചു ഏതാണ്ട് ഏകാധിപതിയായി ഭരിച്ചു തുടങ്ങി. ഒക്റ്റാവിയൻ ബ്രൂട്ടസിന്റെയും , കാസ്സിയസിന്റെയും ശക്തി കേന്ദ്രങ്ങളായിരുന്ന കുലീന റോമാക്കാരെ (patricians) പ്രീണിപ്പിച്ചു തന്റെ വശത്താക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അലക്സാൻഡ്രിയയിൽ കഴിയുന്ന ആന്റണിയെ ഒക്റ്റാവിയൻ പരസ്യമായി വിമർശിക്കാനും തുടങ്ങി. ഭാര്യയെ റോമിൽ ഉപേക്ഷിച്ചു ക്ലിയോപാട്രയോടൊപ്പം കഴിയുന്നു. റോമൻ രീതികൾ ഉപേക്ഷിച്ച് ഒരു ഈജിപ്ഷ്യനെപ്പോലെ ജീവിക്കുന്നു എന്നൊക്കെയായിരുന്നു ഈ ആരോപണങ്ങൾ. പലതവണ ആരോപണങ്ങൾക്ക് മറുപടി പറയാൻ ആന്റണിയെ റോമിലേക്ക് വിളിപ്പിച്ചു, പക്ഷെ ആന്റണി പോയില്ല. വീണ്ടും ഈജിപ്ഷ്യൻ പണവുമായി സേന സമാഹരിച്ച് ആന്റനി അർമേനിയ ആക്രമിച്ചു. ഈ ആക്രമണം വിജയിച്ചു, അതിനു ശേഷം അലക്സാൻഡ്രിയയിൽ നടന്ന വിജയാഘോഷ ചടങ്ങിൽ വച്ച് ആന്റണി ഒക്റ്റാവിയനുമായുള്ള സഖ്യം അവസാനിച്ചു എന്ന് പ്രഖ്യാപിച്ചു. ആന്റണിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ അദ്ദേഹം മക്കൾക്കായി വീതിച്ചു കൊടുക്കുന്ന പ്രഖ്യാപനവും നടത്തി. ഇതിന്റെ കൂട്ടത്തിൽ [[ക്ലിയോപാട്ര|ക്ലിയോപാട്രയിൽ]] സീസറിന് ജനിച്ച കൈസാരിയൊണെ (Caesarion) സീസറിന്റെ അനന്തരാവകാശിയും [[ക്ലിയോപാട്ര|ക്ലിയോപാട്രക്കോപ്പം]] ഈജിപ്റ്റിന്റെ രാജാവായും പ്രഖ്യാപിച്ചു. ഇത് ഒക്റ്റാവിയന് ഒട്ടും സ്വീകാര്യമായിരുന്നില്ല, സീസറിന്റെ അനന്തരാവകാശി എന്നതായിരുന്നു ഒക്റ്റാവിയന്റെ സർവ അധികാരങ്ങളുടെയും സ്രോതസ്സ്, ആന്റണിയുടെ ഈ പ്രഖ്യാപനം ഒരു വലിയ ഭീഷണിയായി ഒക്റ്റാവിയൻ കണ്ടു.
 
===അവലംബം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1636687" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി