"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,381 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
====സീസറിന്റെ അനുയായി====
54 ബി സി യിൽ ആന്റണി [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] അധീനതയിലുള്ള സേനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. [[ഗോൾ|ഗോളിലെ]] (gaul) ഗോത്രങ്ങൾക്കെതിരെയുള്ള ഗാല്ലിക് യുദ്ധങ്ങളിൽ ആന്റണി തന്റെ കഴിവ് വീണ്ടും തെളിയിച്ചു. സീസറിന്റെ ബന്ധു കൂടിയായിരുന്ന ആന്റണി അതോടെ സീസറിന്റെ വിശ്വസ്ഥനും സുഹൃത്തുമായി. സീസറിന്റെ സ്വാധീനം കാരണം ആന്റണി പടി പടിയായി ഉയർന്ന് 50 ബി സി യിൽ പ്ലീബിയൻ ട്രൈബൂണലായി നിയമിക്കപ്പെട്ടു. സീസർ 50 ബി സി യിൽ തന്റെ പ്രോകോൺസൽ പദവിയുടെ കാലാവധി തീരാറാവുന്ന സമയത്ത് റോമിലെ കോൺസൽ പദവിയ്ക്കുള്ള തിർഞ്ഞെടുപ്പിൽ പങ്കെടുക്കനുള്ള ഉദ്ദേശം പ്രഖ്യാപിച്ചു. ഇതിനെ റോമൻ സെനറ്റിലെ [[പോംപി]]യുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തിയായി എതിർത്തു. പ്രോകോൺസൽ പദവി രാജി വയ്ച്ച് സൈന്യത്തിന്റെ മേധാവി സ്ഥാനം കൈമാറിയിട്ട് തിരഞ്ഞെടുപ്പിൽ പങ്കെടുത്താൽ മതി എന്ന് അവർ ശഠിച്ചു. പ്രോകോൺസൽ പദവിയിലിരിക്കുമ്പോൾ സീസറിനെതിരെ പദവിയുടെ ഇമ്മ്യൂണിറ്റി (immunity from prosecution) കാരണം നിയമ നടപടികൾ എടുക്കാൻ പറ്റില്ലായിരുന്നു. വിരമിച്ച ശേഷം തനിക്കെതിരെ അഴിമതിയ്ക്ക് അന്വേഷണവും നിയമ നടപടികളുമുണ്ടാവുമെന്ന് സീസറിനറിയാമായിരുന്നു. ഇത് തന്നെ ഒതുക്കാനുള്ള ഒരു ശ്രമമാണെന്ന് മനസ്സിലാക്കിയ സീസർ ആദ്യം പ്ലീബിയൻ ട്രൈബൂണലായ ആന്റണിയുടെ വീറ്റോ ഉപയോഗിച്ച് സീസറിനെ പ്രോകോൺസൾ സ്ഥാനത്ത് നിന്ന് മാറ്റുന്ന സെനറ്റിന്റെ ഉത്തരവ് തടയാൻ ശ്രമിച്ചു. ആന്റണിയുടെ സെനറ്റിൽ വീറ്റോ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ആന്റണിയെയും, മറ്റൊരു സീസർ സപ്പോർട്ടറുമായ കാസ്സിയസിനെയുംസപ്പോർട്ടറെയും [[പോംപി]] ബലമായി (നിയമ വിരുദ്ധമായി) സെനറ്റിൽ നിന്ന് പുറത്താക്കി. ഇതോടെ സെനറ്റിന്റെ ഉത്തരവ് ധിക്കരിച്ച് സീസർ തന്റെ സേനയുമായി തലസ്ഥാന നഗരിയായ റോമിൽ പ്രവേശിച്ചു. പിന്നെയുണ്ടായത് ഒരു ആഭ്യന്തര യുദ്ധമാണ്. പോംപിയും സെനറ്റിലെ ഭൂരിപക്ഷ അംഗങ്ങളും റോം നഗരം വിട്ട് പാലായനം ചെയ്തു. ഇവരെ തുരത്തിക്കോണ്ട് സീസറും പുറകെ പോയി. <ref>Suetonius, Julius 28</ref><ref>Plutarch, Caesar 32.8</ref><ref>Plutarch, Life of Pompey, 1. (Loeb) at Thayer: [1]:see also Velleius Paterculus, Roman History 2, 21. (Loeb) at Thayer: </ref>
 
====ഇറ്റലിയുടെ ഭരണം===
പോംപിയുമായി യുദ്ധം ചെയ്യാൻ പോയ പുറകെ പോയ വേളയിൽ ഇറ്റലിയുടെ ഭരണം സീസർ ആന്റണിയെയാണ് ഏൽപ്പിച്ചിരുന്നത്. ഗ്രീസിലെ ഫർസാലസ് എന്ന സ്ഥലത്ത് വച്ച് സീസർ പോംപിയുടെ സേനകളെ അസന്നിഗ്ദമായി തോൽപ്പിച്ചു. [[പോംപി]] ഈജിപ്റ്റിലോട്ട് ഓടി രക്ഷപ്പെട്ടു. സീസർ പുറകെ പോയെങ്കിലും ഇതിനിടെ പോംപി വധിക്കപ്പെട്ടു.
പോംപിയുമായി യുദ്ധം ചെയ്യാൻ പോയ പുറകെ പോയ വേളയിൽ റോമൻ റിപ്പബ്ലിക്കിന്റെ കേന്ദ്ര പ്രവിശ്യയായ ഇറ്റലിയുടെ ഭരണം സീസർ ആന്റണിയെയാണ് ഏൽപ്പിച്ചിരുന്നത്. ഗ്രീസിലെ ഫർസാലസ് എന്ന സ്ഥലത്ത് വച്ച് സീസർ പോംപിയുടെ സേനകളെ അസന്നിഗ്ദമായി തോൽപ്പിച്ചു. [[പോംപി]] ഈജിപ്റ്റിലോട്ട് ഓടി രക്ഷപ്പെട്ടു. സീസർ പുറകെ പോയെങ്കിലും ഇതിനിടെ പോംപി വധിക്കപ്പെട്ടു. വിജയശ്രീ ലാളിതനായി റോമിലേയ്ക്ക് മടങ്ങിയ സീസറെ സെനറ്റ് ഡിക്റ്റേറ്ററായി (latin : magistratus extraordinarius) അവരോധിച്ചു. റോമൻ റിപ്പബ്ലിക്കിൽ സർവ അധികാരങ്ങളുമുള്ള ഒരു പദവിയാണ് ഡിക്റ്റേറ്റർ. ആന്റണിയെ സീസർ തന്റെ പ്രധാന സഹായിയായി മാസ്റ്റർ ഒഫ് ഹോർസസ് (latin : Magister Equitum) എന്ന പദവിയിൽ നിയമിച്ചു. റിപ്പബ്ലിക്കിൽ ഡിക്റ്റേറ്റർ കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള പദവിയാണിത്. അങ്ങനെ എവിടെയെങ്കിലും യുദ്ധം നയിക്കാൻ സീസർ റോം വിട്ട് പോവുമ്പോൾ ഇറ്റലിയുടെ ഭരണം ഏറ്റെടുത്തിരുന്നത് ആന്റണിയായിരുന്നു. ഒരു മികച്ച സൈനിക നേതാവായിരുന്ന ആന്റണി പക്ഷെ രാജ്യഭരണത്തിൽ അത്രയും മിടുക്കില്ലായിരുന്നു. ആന്റണിക്ക് പറ്റിയ ഒരു പിഴവ് കാരണം റോമിൽ ഒരു കലാപമുണ്ടായി നൂറോളം പൗരന്മാർ മരണമടഞ്ഞു. ഇത് കാരണം സീസർ ആന്റണിയെ സർവ തസ്തികകളിൽ നിന്നും നീക്കം ചെയ്തു. ഇവർ രണ്ട് വർഷത്തോളം പരസ്പരം കണ്ടില്ല. പക്ഷെ ഈ അകൽച്ച അധിക കാലം നീണ്ടില്ല, 44 ബി സി യിൽ സീസർ കോൺസലായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രണ്ടാമനായി വീണ്ടും ആന്റണിയെ നിയമിച്ചു.
 
ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ഉരസലുകൾക്കിടയിലും ആന്റണി സീസറിനോടുള്ള കൂറ് എന്നും നില നിർത്തി. സീസറിന്റെ അതിരുകവിഞ്ഞ രാഷ്ട്രീയ മേൽക്കോയ്മ സെനറ്റിലെ ഒരു വിഭാഗത്തെ പരിഭ്രാന്തരാക്കി. സെനറ്റ് പിരിച്ച് വിട്ട് സീസർ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് അവർ ഭയന്നു. ബ്രൂട്ടസ്, കാസ്സിയസ്, കാസ്കാ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സീസറിനെ വധിക്കാനുള്ള ഗൂഡാലോചന തുടങ്ങി. ഈ ഗൂഡാലോചനക്കാരുടെ കൂട്ടത്തിലെ ട്രെബോണിയസ് എന്നോരാൾ ഇടയ്ക്ക് ആന്റണിയുടെ അഭിപ്രായമാരായാൻവേണ്ടി ഒരു തന്ത്രപരമായ സമീപനം നടത്തിയിരുന്നു. കാര്യം മനസ്സിലായ ആന്റണി ട്രെബോണിയസിന് യാതൊരു പ്രോൽസാഹനവും നൽകിയില്ല, പക്ഷെ ഈ സംഭാഷണത്തിന്റെ കാര്യം സീസറെ അറിയിച്ചതുമില്ല. 44 ബി സി മാർച്ച് പതിനഞ്ചാം തീയതി ഈ ഗൂഡാലോചനസംഘം സെനറ്റിന്റെ പോർട്ടിക്കോയിലിട്ട് സീസറെ കുത്തി കൊന്നു.
 
===അവലംബം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1635069" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി