Jump to content

"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,044 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14:
}}
{{inuse}}
'''മാർക്കസ് അന്റോണിയസ്''', (Marcus Antonius) (83BC January 14– 30BC August 1) ഒരു റോമൻ സൈനിക മേധാവിയും, രാഷ്ട്രീയ നേതാവുമായിരുന്നു. മാർക്ക് ആന്റണി എന്ന പേരിലാണ് ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിൽ അറിയപ്പെടുന്നത്. '''മാർക്കസ് അന്റോണിയസ്''' [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] ഒരു പ്രധാന രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. സീസർ കൊല്ലപ്പെട്ടതിനു ശേഷം ഇദ്ദേഹം [[ഒക്റ്റാവിയൻ|ഒക്റ്റാവിയനും]], [[മാർക്കസ് ലെപിഡസ്|മാർക്കസ് ലെപിഡസുമായി]] ചേർന്ന് റോമിലെ രണ്ടാം ത്രിമൂർത്തി (triumvirate) എന്നറിയപ്പെടുന്ന ഭരണകൂടം സ്ഥാപിച്ചു. ഏതാണ്ട് ഏകാധിപത്യ സ്വഭാവമുള്ള ഈ ത്രിമൂർത്തി ഭരണകൂടം രണ്ട് അഞ്ച് വർഷ കാലാവധികളിൽ (43 ബി സി മുതൽ 33 ബി സി വരെ) [[റോമൻ റിപ്പബ്ലിക്]] ഭരിച്ചു. മാർക്കസ് അന്റോണിയസും ഒൿറ്റാവിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ ത്രിമൂർത്തി (triumvirate) ഭരണകക്ഷി പിളർന്ന് ഒരു ആഭ്യന്തര യുദ്ധത്തിൽ കലാശിച്ചു. ഈ യുദ്ധത്തിൽ ഒൿറ്റാവിയൻ മാർക്ക് ആന്റണിയെ പരാജയപ്പെടുത്തുകയും, അതിനു ശേഷം ആന്റണിയും കാമുകി [[ക്ലിയോപാട്ര|ക്ലിയോപാട്രയും]] ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഇതിനു ശേഷം ഒൿറ്റാവിയൻ [[അഗസ്റ്റസ്]] എന്ന പേരിൽ ആദ്യത്തെ റോമൻ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ആന്റണിയുടെ രാഷ്ട്രീയ ജീവിതവും, അന്ത്യവും റോമിന്റെ ഒരു [[റോമൻ റിപ്പബ്ലിക്ക്|അർദ്ധ ജനാധിപത്യ റിപബ്ലിക്കിൽ]] നിന്ന് ചക്രവർത്തി ഭരണത്തിൻ കീഴിലുള്ള സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു പ്രധാന അധ്യായമാണ്.<ref>Eck, Werner; translated by Deborah Lucas Schneider; new material by Sarolta A. Takács. (2003) The Age of Augustus. Oxford: Blackwell Publishing (hardcover, ISBN 0-631-22957-4; paperback, ISBN 0-631-22958-2)</ref>
 
===ജീവിത രേഖ===
വരി 23:
 
====സീസറിന്റെ അനുയായി====
54 ബി സി യിൽ ആന്റണി [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] അധീനതയിലുള്ള സേനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. [[ഗോൾ|ഗോളിലെ]] (gaul) ഗോത്രങ്ങൾക്കെതിരെയുള്ള ഗാല്ലിക് യുദ്ധങ്ങളിൽ ആന്റണി തന്റെ കഴിവ് വീണ്ടും തെളിയിച്ചു. സീസറിന്റെ ബന്ധു കൂടിയായിരുന്ന ആന്റണി അതോടെ സീസറിന്റെ വിശ്വസ്ഥനും സുഹൃത്തുമായി. സീസറിന്റെ സ്വാധീനം കാരണം ആന്റണി പടി പടിയായി ഉയർന്ന് 50 ബി സി യിൽ പ്ലീബിയൻ ട്രൈബൂണലായി നിയമിക്കപ്പെട്ടു. സീസർ 50 ബി സി യിൽ തന്റെ പ്രോകോൺസൽ പദവിയുടെ കാലാവധി തീരാറാവുന്ന സമയത്ത് റോമിലെ കോൺസൽ പദവിയ്ക്കുള്ള തിർഞ്ഞെടുപ്പിൽ പങ്കെടുക്കനുള്ള ഉദ്ദേശം പ്രഖ്യാപിച്ചു. ഇതിനെ റോമൻ സെനറ്റിലെ [[പോംപി]]യുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തിയായി എതിർത്തു. പ്രോകോൺസൽ പദവി രാജി വയ്ച്ച് സൈന്യത്തിന്റെ മേധാവി സ്ഥാനം കൈമാറിയിട്ട് തിരഞ്ഞെടുപ്പിൽ പങ്കെടുത്താൽ മതി എന്ന് അവർ ശഠിച്ചു.
 
===അവലംബം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1634920" എന്ന താളിൽനിന്ന് ശേഖരിച്ചത്