"ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:37, 29 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് "സെക്രട്ടറി ജനറൽ". രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലാണ് ബൻ കി മൂൺ. 2006 ഒക്ടോബർ 13 ന് കോഫി അന്നാന്റെ പിൻ‌ഗാമിയായി ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ അദ്ദേഹം രണ്ടാമതും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.