"നാഡീകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: jv:Sèl Saraf
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ta:நரம்பணு
വരി 119: വരി 119:
[[stq:Näärwensälle]]
[[stq:Näärwensälle]]
[[sv:Nervcell]]
[[sv:Nervcell]]
[[ta:நரம்பணு]]
[[th:เซลล์ประสาท]]
[[th:เซลล์ประสาท]]
[[tr:Sinir hücresi]]
[[tr:Sinir hücresi]]

02:01, 28 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

നാഡീവ്യവസ്ഥയിലെ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന കോശങ്ങളാണ്‌ നാഡീകോശങ്ങൾ (ഇംഗ്ലീഷ്: Neuron).[1] മസ്തിഷ്കം, സ്പൈനൽ കോഡ് എന്നിവയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ ഇവ.[1] വിവിധതരത്തിലുള്ള നാഡീകോശങ്ങൾ കാണപ്പെടുന്നു.

സ്പർശനം, ശബ്ദം, പ്രകാശം, തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങൾ സാധ്യമാക്കുന്ന ഇന്ദ്രിയങ്ങളിൽ ആവേഗങ്ങൾ സ്പൈനൽ കോഡ്, മസ്തിഷ്കം എന്നിവയിലേക്കയക്കുന്ന ഇന്ദ്രിയനാഡീകോശങ്ങൾ, മസ്തിഷ്കം, സ്പൈനൽ കോഡ് തുടങ്ങിയവയിൽ നിന്ന് ആവേഗങ്ങൾ സ്വീകരിച്ച് പേശികളെ സംങ്കോചം, ഗ്രന്ഥിളുടെ പ്രവർത്തനം തുടങ്ങിയവ സാധ്യമാക്കുന്ന മോട്ടോർ നാഡികോശങ്ങൾ. തലച്ചോറിലും സ്പൈനൽ കോഡിലും മറ്റു നാഡീകോശങ്ങൾക്കിടയിൽ ബന്ധം സാധ്യമാക്കുന്ന അന്തർ-നാഡീകോശങ്ങൾ എന്നിവ അവയിൽപ്പെട്ടതാണ്‌. നാഡീകോശങ്ങൾ അവയവങ്ങളിൽ നിന്നുള്ള ഉദ്ദീപകങ്ങൾ സ്വീകരിക്കുകയും അവയെ കേന്ദ്രനാഡീവ്യൂഹത്തിൽ എത്തിക്കുകയും, ഇത്തരം വിവരങ്ങൾ അവിടെ വെച്ച് സംസ്കരിക്കപ്പെടുകയും അതിന്റെ പ്രതികരണം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു.

ഘടനയും പ്രവർത്തനവും

നാഡീകോശത്തിന്റെ ഘടന
നാഡീകോശം

നാഡീകോശങ്ങളുടെ ആക്^തിയും വലിപ്പവും അവയുടെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കും. ഇവയ്ക്ക്, താരത‌മ്യേന വലിയ കോശശരീരവും വ്യക്തമായ ന്യൂക്ലിയസും, കോശശരീരത്തിൽ നിന്ന് നീണ്ടു പോകുന്ന ആക്സോണും, ഡെൻഡ്രോണും, ആക്സോണിൽ നിന്ന് ആക്സോണൈറ്റും ആക്സോണെറ്റിന്റ് അഗ്രം സിനാപ്റ്റിക് നോബുകളും, ഡെൻഡ്രോണിൽ നിന്ന് ഡെൻഡ്രൈറ്റും ഉണ്ട്. ആക്സോണിനു ചുറ്റും ആവരണമായി മയലിൻഷീത്തും കാണപ്പെടുന്നു.

ചെറിയ ശാഖകളായി കാണപ്പെടുന്ന ഡെൻഡ്രൈറ്റിന്റെ അഗ്രങ്ങൾ ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന ഗ്രാഹികളായി വർത്തിക്കുന്നു. ഈ ഉദ്ദീപനങ്ങൾ വൈദ്യുത ആവേഗങ്ങളായി ഡെൻഡ്രൈറ്റിൽ നിന്ന് ഡെൻഡ്രോൺ വഴി കോശശരീരത്തിലെത്തുന്നു, ഇവ ആക്സോണുകളിലൂടെ കടന്നു പോകുന്നു.

കോശശരീരത്തിൽ നിന്നും ആവേഗം ആക്സോണൈറ്റിലൂടെ സിനാപ്റ്റിക് നോബിൽ എത്തുന്നു. ഒരു ന്യൂറോണിന്റെ ആക്സോണൈറ്റുകളും മറ്റൊരു ന്യൂറോണിന്റെ ഡെൻഡ്രൈറ്റുകളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭാഗമാണ് സിനാപ്സ്. ഇവിടെ ആക്സോണൈറ്റുകളും ഡെൻഡ്രൈറ്റുകളും തമ്മിൽ സ്പർശിക്കുന്നില്ല.

സിനാപ്റ്റിക് നോബിൽ നിന്ന് അസറ്റിൽ കൊളിൻ, ഗ്ലൂട്ടമൈറ്റ്, ഗാമഅമിനോബ്യൂട്ടിറിക് ആസിഡ്, ഡൊപമീൻ എന്നിവ പോലുള്ള ചില നാഡീയ പ്രേഷകങ്ങൾ സിനാപ്റ്റിക്ക് വിടവിലേക്ക് സ്രവിക്കപ്പെടുന്നു. ഇത് അടുത്ത് നാഡീകോശത്തിന്റെ ഡെൻഡ്രൈറ്റുകളെ ഉത്തേജിപ്പിക്കുന്നു. ഇപ്രകാരം നാഡീകോശങ്ങളിൽ കൂടി ആവേഗങ്ങൾ പ്രസരിക്കുന്നു.

ഈ ആവേഗങ്ങൾ മസ്തിഷ്കത്തിലോ, പേശികളിലോ, ഗ്രന്ഥികളിലോ എത്തി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ആവേഗങ്ങളുടെ വേഗത സെക്കന്റിൽ 0.5 മുതൽ 100 മീറ്റർ വരെയാണ്.[1]

നിരുക്തം

നാഡിവ്യൂഹത്തിൽ കാണപ്പെടുന്ന സങ്കീർണ്ണതയും വൈവിദ്യവും നാഡികോശങ്ങൾ തമ്മിലുള്ള ബന്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത്തരം ബന്ധങ്ങൾ അവ കൈമാറ്റം ചെയ്യുന്നതോ അല്ലെങ്കിൽ അവ പേശികളിലേക്കും ഗ്രന്ഥികളിലേക്കും കൈമാറുന്നതോ ആയ ആവേഗങ്ങളുമായി ബന്ധപ്പെട്ടുമിരിക്കുന്നു. അയോണുകൾ വഴിയുള്ള വൈദ്യുത ചാർജ്ജുകളുടെ രൂപത്തിലാണ്‌ ഇവ തമ്മിലുള്ള ആവേഗങ്ങളുടെ കൈമാറ്റം നടത്തുന്നത്.

നാഡീകോശത്തിന്റെ പ്രവർത്തനം (ഗണിത - ജീവശാസ്ത്ര വീക്ഷണം )

ന്യൂറോണിന്റെ കോശഭിത്തി ഒരു അചാലകമാണ്. അതു ന്യൂറോണിനകത്തുള്ള അയോണുകളെയും (പ്രധാനമായും സോഡിയം, പൊട്ടാസ്യം, കാൽഷ്യം, ക്ലോറൈഡ് അയോണുകൾ) പുറത്തുള്ള അയോണുകളെയും തമ്മിൽ വേർതിരിച്ചു നിർത്തുന്നു. സാധാരണ അവസ്ഥയിൽ ന്യൂറോണിനകത്ത് സോഡിയം കൂടുതലും പൊട്ടാസ്യം കുറവുമാൺ. ന്യൂറോണിനു പുറത്തുള്ള മീഡിയത്തിൽ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്[അവലംബം ആവശ്യമാണ്]. അതുകൊണ്ട് ഒരു ചാർജ്ജ് വ്യത്യാസം ഉണ്ടാവുന്നുണ്ട്. അതായത്, കോശഭിത്തി, ഋണചാർജ്ജുകളെയും ധനചാർജ്ജുകളെയും വേർതിരിക്കുന്ന അചാലകമായി വർത്തിക്കുന്നു. അതിനാൽ കോശഭിത്തി ഒരു കപ്പാസിറ്റർ ആയി കണക്കാക്കാം.

കോശഭിത്തി അചാലകമാണ് എന്നു പറഞ്ഞത് പൂർണ്ണമായും ശരിയല്ല. അയോണുകൾക്ക് പുറത്തേക്കും അകത്തേക്കും പോകാനുള്ള ചാനലുകൾ കോശഭിത്തിയിലുണ്ട്. ഓരോതരം അയോണിനും കടന്നു പോകാൻ പ്രത്യേകം ചാനലുകളാണ് ഉള്ളത് [അവലംബം ആവശ്യമാണ്]. ചാനലുകൾ തുറന്ന അവസ്ഥയിലോ അടഞ്ഞ അവസ്ഥയിലോ ആകാം. എത്ര ചാനലുകൾ അടഞ്ഞിരിക്കുന്നു എന്നതിനനുസരിച്ച് അയോണിന്റെ ഒഴുക്കു (വൈദ്യുത കറണ്ട്) വ്യത്യാസപ്പെടും. അതുകൊണ്ട്, ചാനലുകളെ വൈദ്യുതരോധം ആയി സങ്കൽപ്പിക്കാം. ചാനലുകൾ അടയുന്നതും തുറക്കുന്നതും ന്യൂറോണിന്റെ വൈദ്യുത പൊട്ടൻഷ്യലിനനുസരിച്ചാണ് - ഇത്, വിവിധ തരം ചാനലുകൾക്കു വ്യത്യസ്ഥമാണ്.

ഇതിനു പുറമെ, ന്യൂറോണിനകത്തും പുറത്തുമുള്ള അയോണുകളുടെ ഗാഢതാവ്യത്യാസം (concentration difference) നിലനിർത്തുന്നതിനുള്ള അയോൺ പമ്പുകളും കോശഭിത്തിയിലുണ്ട്[അവലംബം ആവശ്യമാണ്]. ഊർജ്ജം (ATP) ഉപയോഗിച്ച് പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്തുന്ന ഇവയെ വൈദ്യുതസെല്ലിനോട് ഉപമിക്കാം.

ന്യൂറോണിന്റെ പൊട്ടൻഷ്യൽ അളക്കുന്നത്, പുറത്തെ മീഡിയത്തിന്റെ വൈദ്യുത പൊട്ടൻഷ്യലുമായുള്ള വ്യത്യാസം ആയാണ്. സന്തുലിതാവസ്ഥയിൽ ഉള്ള ന്യൂറോണിന്റെ പൊട്ടൻഷ്യലിനെ resting potential എന്നു വിളിക്കുന്നു. ഇത് സാധാരണയായി -65 മില്ലി വോൾട്ടാണ്[അവലംബം ആവശ്യമാണ്].

നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം

നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനു രണ്ടു രീതികളുണ്ട് - സിനാപ്സുകളും ഗ്യാപ് ജംഗ്ഷനുകളും [അവലംബം ആവശ്യമാണ്].

ഗ്യാപ് ജംഗ്ഷൻ സിനാപ്സ്
ഇരുവശങ്ങളിലേക്കുമുള്ള ആശയവിനിമയം ഒരുവശത്തേക്കു മാത്രമുള്ള ആശയവിനിമയം
വേഗത കൂടുതൽ വേഗത കുറവ്
അനലോഗ് സിഗ്നലുകൾ ഡിജിറ്റൽ സിഗ്നലുകൾ


അവലംബം

  1. 1.0 1.1 1.2 പത്താംതരം പാഠപുസ്തകം, മലയാളം പി.ഡി.എഫ്.
"https://ml.wikipedia.org/w/index.php?title=നാഡീകോശം&oldid=1630526" എന്ന താളിൽനിന്ന് ശേഖരിച്ചത്