"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: eu:Roger Garaudy
വരി 52: വരി 52:
[[es:Roger Garaudy]]
[[es:Roger Garaudy]]
[[et:Roger Garaudy]]
[[et:Roger Garaudy]]
[[eu:Roger Garaudy]]
[[fa:روژه گارودی]]
[[fa:روژه گارودی]]
[[fi:Roger Garaudy]]
[[fi:Roger Garaudy]]

15:22, 27 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

റജാ ഗരോഡി
ജനനം17 July 1913
മരണം15 Jun 2012
കാലഘട്ടംAncient philosophy
പ്രദേശംWestern philosophy
ചിന്താധാരകമ്മ്യൂണിസം
ഇസ്ലാം
പ്രധാന താത്പര്യങ്ങൾസയണിസം, ഹോളോകാസ്റ്റ്, ഇസ്ലാം,
റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിൻറെ പുറംചട്ട

ഫ്രഞ്ച് തത്ത്വചിന്തകനും എഴുത്തുകാരനുമാണ് റജാ ഗരോഡി അഥവാ റോജർ ഗരോഡി(17 ജൂലൈ 1913 – 13 ജൂൺ 2012).[1] മാർക്സിസ്റ്റ് സൈദ്ധാന്തികനും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അം‌ഗവുമായിരുന്ന ഗരോഡി സോവിയറ്റ് യൂനിയനെതിരെ തുടർച്ചയായ വിമർ‌ശനങ്ങളുന്നയിച്ചതിനെത്തുടർന്ന് 70-കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർ‌ട്ടിയിൽ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു. 60-കൾ മുതൽ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മിൽ സം‌വാദങ്ങൾക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ൽ ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

1913 ജൂലൈ 17ന് ഫ്രാൻസിലെ മാഴ്സയിൽ ഒരു കാത്തലിക്ക് കുടുംബത്തിലായിരുന്നു ഗരോഡിയുടെ ജനനം. രണ്ടാം ലോകയുദ്ധകാലത്ത് ഫ്രാൻസിൽ കടന്നു കയറിയ നാസി ജർമനിക്കെതിരായുള്ള ഫ്രഞ്ച് റെസിസ്ൻറ്റെസിൽ അദ്ദേഹം പങ്കെടുത്തു. അൽജീരിയയിലെ ജൽഫയിൽ അദ്ദേഹം യുദ്ധത്തടവുകാരനായി. ജയിൽ മോചിതനായ ശേഷം കമ്മ്യൂണിസ്റ്റ്‌ പത്രമായ ലിബർട്ടയിൽ ജോലി നോക്കി. 1933ൽ സർവകലാശാല വിദ്യാർഥിയായിരിക്കെയാണ് ഗരോഡി ഫ്രഞ്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായത്. കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രതിനിധിയായി ദേശീയ അസംബ്ലിയിലേക്ക് മത്സരിച്ച അദ്ദേഹം ഡെപ്യൂട്ടി സ്പീക്കറും സെനറ്ററുമായി. പാർട്ടിയിലെ അക്കാലത്തെ താത്വികചാര്യനായിരുന്നു അദ്ദേഹം. 1968 ചെക്കോസ്ലോവാക്യയിൽ ബ്രഷ്നെവിന്റെ നേതൃത്വത്തിൽ സോവിയറ്റ്‌ യൂണിയൻ നടത്തിയ അധിനിവേശത്തിനെതിരെ പാർട്ടിക്കകത്ത് കലാപക്കൊടിയുയർത്തിയതിനു ഗരോഡിയെ 1970ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പുറത്താക്കി. 1982ൽ ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം റോജർ എന്നാ പേരുമാറ്റി പ്രതീക്ഷ എന്നർത്ഥമുള്ള റജാ എന്നാ പേര് സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ താത്വികാചാര്യൻ എന്ന നിലയിൽ നിന്ന് കമ്മ്യൂണിസത്തിന്റെ ലോകദർശനങ്ങളെ നിരന്തരമായി വിമർശനത്തിന് വിധേയമാക്കിയ തത്വചിന്തകനായി ഗരോഡി അറിയപ്പെട്ടു.

ലെബനാനിലെ സ്വബ്‌റ-ശാത്തീല കൂട്ടക്കൊലയെത്തുടർന്ന് ഫ്രഞ്ച് ദിനപത്രമായ ലേ മോന്ദിൽ ലെബനോൻ കൂട്ടക്കൊലക്കു ശേഷം ഇസ്രായേൽ അധിനിവേശത്തിൻറെ അർ‍‌ത്ഥതലങ്ങൾ എന്ന പേരിലെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതു മുതൽ പാലസ്തീനിലെ സയണിസ്റ്റ് അധിനിവേശത്തിനെതിരായ രാഷ്ട്രാന്തരീയ പോരാളിയായാണ് ഗരോഡി സ്വയം അടയാളപ്പെടുത്തുന്നത്. സയണിസത്തിനും ജൂതന്മാർക്ക് നേരെ ഹിറ്റ്‌ലർ നടത്തിയെന്ന് പറയപ്പെടുന്ന ഹോളോകാസ്റ്റിനുമെതിരെ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ ഖണ്ഡിതമായ വിമർശനങ്ങളുന്നയിച്ചു 1996 ൽ ഗരോഡി പ്രസിദ്ധീകരിച്ച ഇസ്രയേൽ രാഷ്ട്രത്തിൻറെ സംസ്ഥാപനത്തിനാധാരമായ അന്ധവിശ്വാസങ്ങൾ (The Founding Myths of Modern Israel) എന്ന ഗ്രന്ഥം ഹോളോകാസ്റ്റിനെക്കുറിച്ചുള്ള ചരിത്രപരമായ അന്വേഷണ ഗ്രന്ഥം ലോകത്തു കൊടുങ്കാറ്റുയർത്തി. ചരിത്രകാരന്മാർ അതുവരെ കൈവെക്കാൻ ധൈര്യം കാണിക്കാതിരുന്ന ഹോളോകാസ്റ്റ് സയണിസ്റ്റ്‌ രാഷ്ട്ര രൂപീകരണത്തിന് വേണ്ടിയുള്ള ചരിത്രത്തിന്റെ അപനിർമാണമാണ് എന്നായിരുന്നു അദ്ദേഹത്തിൻറെ തുറന്നു പറച്ചിൽ . രണ്ടാം ലോകയുദ്ധവേളയിൽ ഹിറ്റ്‌ലർ 60 ലക്ഷം യൂറോപ്യൻ ജൂതന്മാരെ ഗ്യാസ്‌ ചേംബറിലിട്ടു കൂട്ടക്കൊല നടത്തിയെന്ന അവകാശവാദത്തെ അദ്ദേഹം ചോദ്യം ചെയ്തു. ജർമനിയിൽ കൊല്ലപ്പെട്ട ജൂതന്മാരുടെ വർധിച്ച കണക്ക് ഇസ്രായേൽ രാഷ്ട്രനിർമാണത്തിനുള്ള ഗൂഡതന്ത്രമായിരുന്നെന്നു അദ്ദേഹം വിമർശിച്ചു. മോശെയുടെ പഴയ നിയമത്തിലടക്കം ചരിത്രപുസ്തകങ്ങളിൽ സയണിസത്തിന് നീതീകരണമില്ല എന്നായിരുന്നു അദ്ദേഹത്തിൻറെ പക്ഷം. 'ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി' എന്ന വ്യാജപ്രമാണത്തിന്റെ പേരിൽ തദ്ദേശീയ ജനതയെ കൂട്ടക്കൊല ചെയ്യുകയും ജന്മഭൂമിയിൽനിന്ന് പുറംതള്ളുകയും ചെയ്യുന്ന സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെ നാസിസവുമായാണ് അദ്ദേഹം താരതമ്യംചെയ്തത്. വിമർശനത്തിനതീതമായ സത്യമാണ് ഹോളോകാസ്റ്റ് എന്ന പാശ്ചാത്യ തിട്ടൂരത്തെ വെല്ലുവിളിച്ചതിനു വിയോജിക്കാനുള്ള മൌലികാവകാശത്തെ അടിച്ചമർത്തുന്ന പാശ്ചാത്യ മനോഭാവത്തിന്റെ ഏറ്റവും വലിയ ഇരയായിരുന്നു ഗരോഡി.

കേരളം സന്ദർശിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ സയണിസം, മാർക്സിസവും കലയും, ജീവനുള്ള ഇസ്‌ലാം എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കൃതികൾ

  • 'ദ ഫൗണ്ടിങ് മിത്ത്സ് ഓഫ് മോഡേൺ ഇസ്രായേൽ'
  • 'ഇസ്രായേലി സയണിസം ഓൺ ട്രയൽ'
  • 'ദ ക്രൈസ്റ്റ് ഓഫ് പോൾ ഈസ് നോട്ട് ദ ജീസസ് ഓഫ് ബൈബിൾ'

വിവാദങ്ങൾ

രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചു. സയണിസത്തിനെതിരെ എഴുതിയ പുസ്തകം 'ദ ഫൗണ്ടിങ് മിത്ത്സ് ഓഫ് മോഡേൺ ഇസ്രായേൽ' ലോകത്തുടനീളം ഏറെ ചർച്ച ചെയ്യപ്പെട്ടു .ഈ ഗ്രന്ഥത്തിൽ ഹിറ്റ്ലറിൻറെ ഭരണകാലത്ത് ഹോളോകാസ്റ്റിൽ വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടർന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു. ഇതിന്റെ പേരിൽ ഗരോഡിക്കെതിരെ ഫ്രഞ്ച് സർക്കാർ നടപടിയും സ്വീകരിച്ചു. പുസ്തകത്തിലെ ജൂതവിരുദ്ധ പരാമർശങ്ങൾക്ക് ഫ്രഞ്ച് കോടതി 1,20,000 ഫ്രാങ്ക് (7,42,260 രൂപ) പിഴ വിധിച്ചു. പുസ്തകങ്ങളുടെ പ്രസാധനത്തിന് നിരോധമേർപ്പെടുത്തി.ഹോളോകാസ്റ്റിനെ ചോദ്യം ചെയ്യുന്നത് പോലും കുറ്റകരമാണ് എന്ന പാശ്ചാത്യ ധിക്കാരത്തെ ഗരോഡി ചോദ്യം ചെയ്തതായിരുന്നു കാരണം

അവലംബം

  1. http://www.madhyamam.com/news/173228/120615

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=റജാ_ഗരോഡി&oldid=1630142" എന്ന താളിൽനിന്ന് ശേഖരിച്ചത്