"ഷേർ ഷാ സൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍‍ ഉത്തരേന്ത്യയില്‍ ഭ...
(വ്യത്യാസം ഇല്ല)

17:46, 26 മാർച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍‍ ഉത്തരേന്ത്യയില്‍ ഭരണം നടത്തിയിരുന്ന സൂരി രാജവംശത്തിന്റെ സ്ഥാപകനാണ്‌ ഷേര്‍ഷ സൂരി (ഇംഗ്ലീഷ്:Sher Shah Suri) (ഉര്‍ദ്ദു: شیر شاہ سوری) . ഷേര്‍ഷ എന്നും ഷേര്‍ ഖാന്‍ എന്നും അറിയപ്പെടുന്നു (ജീവിതകാലയളവ്:1486 – 1545). ഇന്നത്തെ അഫ്ഘാനിസ്ഥാന്‍, പാകിസ്താന്‍, ഉത്തരേന്ത്യ എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗമായിരുന്നു ഷേര്‍ഷയുടെ സാമ്രാജ്യം.

ജീവിതരേഖ

ബിഹാറില്‍ തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേര്‍ഷ മുഗളന്മാരെ വെല്ലുവിളിക്കുകയും മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്റെ പരാജയപ്പെടുത്തുകയും ചെയ്തു.

ഷെര്‍ഷ ദില്ലി പിടിച്ചടക്കി തന്റെ സാമ്രാജ്യം സ്ഥാപിച്ചു. 1540 മുതല്‍ 55 വരെയുള്ള പതിനഞ്ചു വര്‍ഷക്കാലം മാത്രമേ ഷേര്‍ഷ ഭരിച്ചുള്ളൂ എങ്കിലും അലാവുദ്ദീന്‍ ഖില്‍ജിയുടെ ഭരണത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അതിനെ കൂടുതല്‍ ഫലപ്രദമായി അദ്ദേഹം നടപ്പിലാക്കി.

അക്ബര്‍ മുഗള്‍ സാമ്രാജ്യം ഏകീകരിച്ച് ഭരണം തുടങ്ങിയപ്പോള്‍ ഷേര്‍ഷയുടെ ഭരണരീതിയഅണ്‌ മാതൃകയാക്കിയത്

ആധാരസൂചിക

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഷേർ_ഷാ_സൂരി&oldid=161883" എന്ന താളിൽനിന്ന് ശേഖരിച്ചത്