"ആൽഫ്രെഡ് ഡോബ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ചെ.)
1898-ൽ കുടുംബം [[ബർലിൻ|ബർലിനിലേക്ക്]] താമസം മാറ്റി. സ്റ്റെറ്റിനിലായിരുന്നു ആദ്യകാല [[വിദ്യാഭ്യാസം]]. 1900-04 കാലഘട്ടത്തിൽ ബർലിൻ യൂണിവേഴ്സിറ്റിയിലും തുടർന്ന് ഫ്രെയ്ബർഗ് യൂണിവേഴ് സിറ്റിയിലും [[വൈദ്യശാസ്ത്രം]] അഭ്യസിച്ചു. 1905-ൽ ബിരുദം സമ്പാദിച്ചുവെങ്കിലും 1911-ലേ ഭിഷഗ്വരവൃത്തി ആരംഭിക്കാൻ സാധിച്ചുള്ളു. വിദ്യാഭ്യാസകാലത്തുതന്നെ കാന്റ്, [[ഷോപ്പൻഹോവർ]], നീഷേ എന്നിവരുടെ ദർശനത്തിൽ തത്പരനായി.
==ആദ്യനോവൽ==
ആൽഫ്രെഡ് ഡോബ്ലിന്റെ ആദ്യനോവൽ ''ഡീ ഡ്രെയ്സ് പുഞ്ജ് ഡെസ് വാങ്-ലുൻ'' എന്ന പേരിൽ 1915-ൽ പ്രസിദ്ധീകൃതമായി. 18-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിലെ]] [[ചൈന|ചൈനയിലെ]] [[രാഷ്ട്രീയം|രാഷ്ട്രീയ]] പ്രക്ഷോഭങ്ങൾ ചിത്രീകരിക്കുന്ന ഈ കൃതി ഡോബ്ലിനെ ''ഫൊണ്ടെയ്ൻ പ്രൈസി''നർഹനാക്കി. അക്രമരാഹിത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന നായകനായ വാങ്-ലുൻ രക്തരൂക്ഷിതമായരക്തരൂഷിതമായ ഒരു സമരത്തിൽ പങ്കാളിയാകേണ്ടിവരുന്നതും അനിയന്ത്രിതമായ സാഹചര്യങ്ങളുടെ സമ്മർദത്താൽ സർവനാശത്തിനു വിധേയനാകുന്നതും [[ഹൃദയം|ഹൃദയസ്പൃക്കായി]] ഇതിൽ ചിത്രീകരിക്കുന്നു.
 
==സൈന്യത്തിലെ മെഡിക്കൽ ഓഫീസർ==
ഡെർ സ്റ്റുർമ് എന്ന ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച അഭിവ്യഞ്ജനാത്മക (expresionist) കഥകളിലൂടെയാണ് ഡോബ്ലിൻ സാഹിത്യവൃത്തത്തിൽ ശ്രദ്ധേയനായത്. ഈ കഥകൾ 1913-ൽ ''ഡീ എർമോർഡങ് എയ്നെർ ബട്ടർബ്ലയും'' എന്ന പേരിൽ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. [[ഇന്ദ്രിയം|ഇന്ദ്രിയ]] അവബോധങ്ങൾ കലാസുഭഗമായി ആവിഷ്കരിക്കുകയാണ് എക്സ്പ്രഷനിസ്റ്റിന്റെ മുഖ്യധർമമെന്ന് ഡോബ്ലിൻ വിശ്വസിച്ചിരുന്നു. 1920-ൽ ഷുറ്റ്സ് വെർ ബെൻഡ് ഡോയ്ഷെർ ''ഷ്റിഫ്റ്റ്സ് സെല്ലർ അസോസിയേഷൻ ഒഫ് ജർമൻ റൈറ്റേഴ്സിൽ'' അംഗമായി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] [[ജർമൻ]] [[സൈന്യം|സൈന്യത്തിലെ]] മെഡിക്കൽ ഓഫീസറായിരുന്ന ഡോബ്ലിൻ യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിച്ചു. നോവൽ രചനയ്ക്ക് സൈനികസേവനം തടസ്സമായില്ല. 1920-ൽ ''വാലൻ സ്റ്റീൻ'' എന്ന ചരിത്രനോവൽ പുറത്തുവന്നു. വിഷാദാത്മകമായ ഒരു ഭവിഷ്യദ്ദർശനം കാഴ്ചവയ്ക്കുന്ന നോവലാണ് ''സെർജ്, മീർ ഉൺ ജൈജാന്റൻ (1924)''. സാങ്കേതിക വിദഗ്ധർ ഭരണം കൈയാളുന്ന ഒരു വ്യവസ്ഥിതിയിൽ [[പ്രകൃതി|പ്രകൃതിയും]] [[മനുഷ്യൻ|മനുഷ്യനും]] തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതായിട്ടാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1616119" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി