"സംവാദം:സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 58: വരി 58:


@Adv.tksujith '''ബ്രിട്ടാണിക്കയെ ഇക്കാര്യത്തിൽ പൂർണ്ണമായങ്ങ് വിശ്വസിക്കാമോ......എന്ന കാര്യം സംശയമുണ്ട്. സയണിസത്തിന്റെ സ്വാധീനം പാശ്ചാത്യലോകത്ത് അത്ര ഗാഢമാണ് എന്ന് കേട്ടിട്ടുണ്ട്''' എന്നെഴുതിയല്ലോ. ഈ ലേഖനത്തിലും ചർച്ചയിലും ഉള്ളത് വികലമായ ചരിത്രജ്ഞാനമാണ്. സിയോണിസം എന്നു കേൾക്കുമ്പോഴേ അമേരിക്കയേയും പാശ്ചാത്യചേരിയേയും ഓർക്കുന്നതൊക്കെ ചരിത്രം അറിയാഞ്ഞിട്ടാണ്. പലസ്റ്റീനിലെ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു കൊണ്ടായിരുന്നു സിയോണിസത്തിന്റെ പ്രേരണയിൽ പ്രവർത്തിച്ച യഹൂദതീവ്രവാദം തുടങ്ങിയതു തന്നെ. ഇസ്രായേലിന്റെ രൂപീകരണത്തെ സോവിയറ്റു യൂണിയനും അതിന്റെ ഉപഗ്രഹരാജ്യങ്ങളും ശക്തമായി പിന്തുണച്ചിരുന്നു. ഇസ്രായേൽ ഒരു സോഷ്യലിസ്റ്റ് രാജ്യമാകുമെന്നു വിശ്വസിക്കാനുള്ള ശുദ്ധഗതി സ്റ്റാലിനുണ്ടായിരുന്നു. മിഡിൽ ഈസ്റ്റിൽ ബ്രിട്ടീഷ് സ്വാധീനം കുറക്കാൻ ഇസ്രായേലിന്റെ രൂപീകരണം സഹായിക്കുമെന്ന് അദ്ദേഹം കരുതി. ഇസ്രായേലിന് ഔപചാരികാംഗീകാരം നൽകിയ ആദ്യരാഷ്ട്രം സോവിയറ്റു യൂണിയൻ ആയിരുന്നു. അമേരിക്കയുടെ അംഗീകാരവും വൈകിയില്ല എന്നതു ശരി. എന്നാൽ, പിന്നീട് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായിത്തീർന്ന ഡേവിഡ് ബെൻഗൂരിയൻ റൂസ്‌വെൽട്ടുമായി ഒരു കൂടിക്കാഴ്ച തരമാക്കാൻ വാഷിങ്ടണിൽ കാത്തു കിടന്നു വിഷമിച്ച കഥയുമുമൊക്കെയുണ്ട്. സ്വന്തം Geo-political ലക്ഷ്യങ്ങൾക്കുപകരിക്കും എന്നു തോന്നിയപ്പോൾ ഇസ്രായേലിനെ അമേരിക്ക അവരുടെ ചേരിയിലെടുത്തത് പിൽക്കാലത്തെ കഥയാണ്.[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 23:04, 13 ജനുവരി 2013 (UTC)
@Adv.tksujith '''ബ്രിട്ടാണിക്കയെ ഇക്കാര്യത്തിൽ പൂർണ്ണമായങ്ങ് വിശ്വസിക്കാമോ......എന്ന കാര്യം സംശയമുണ്ട്. സയണിസത്തിന്റെ സ്വാധീനം പാശ്ചാത്യലോകത്ത് അത്ര ഗാഢമാണ് എന്ന് കേട്ടിട്ടുണ്ട്''' എന്നെഴുതിയല്ലോ. ഈ ലേഖനത്തിലും ചർച്ചയിലും ഉള്ളത് വികലമായ ചരിത്രജ്ഞാനമാണ്. സിയോണിസം എന്നു കേൾക്കുമ്പോഴേ അമേരിക്കയേയും പാശ്ചാത്യചേരിയേയും ഓർക്കുന്നതൊക്കെ ചരിത്രം അറിയാഞ്ഞിട്ടാണ്. പലസ്റ്റീനിലെ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു കൊണ്ടായിരുന്നു സിയോണിസത്തിന്റെ പ്രേരണയിൽ പ്രവർത്തിച്ച യഹൂദതീവ്രവാദം തുടങ്ങിയതു തന്നെ. ഇസ്രായേലിന്റെ രൂപീകരണത്തെ സോവിയറ്റു യൂണിയനും അതിന്റെ ഉപഗ്രഹരാജ്യങ്ങളും ശക്തമായി പിന്തുണച്ചിരുന്നു. ഇസ്രായേൽ ഒരു സോഷ്യലിസ്റ്റ് രാജ്യമാകുമെന്നു വിശ്വസിക്കാനുള്ള ശുദ്ധഗതി സ്റ്റാലിനുണ്ടായിരുന്നു. മിഡിൽ ഈസ്റ്റിൽ ബ്രിട്ടീഷ് സ്വാധീനം കുറക്കാൻ ഇസ്രായേലിന്റെ രൂപീകരണം സഹായിക്കുമെന്ന് അദ്ദേഹം കരുതി. ഇസ്രായേലിന് ഔപചാരികാംഗീകാരം നൽകിയ ആദ്യരാഷ്ട്രം സോവിയറ്റു യൂണിയൻ ആയിരുന്നു. അമേരിക്കയുടെ അംഗീകാരവും വൈകിയില്ല എന്നതു ശരി. എന്നാൽ, പിന്നീട് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായിത്തീർന്ന ഡേവിഡ് ബെൻഗൂരിയൻ റൂസ്‌വെൽട്ടുമായി ഒരു കൂടിക്കാഴ്ച തരമാക്കാൻ വാഷിങ്ടണിൽ കാത്തു കിടന്നു വിഷമിച്ച കഥയുമുമൊക്കെയുണ്ട്. സ്വന്തം Geo-political ലക്ഷ്യങ്ങൾക്കുപകരിക്കും എന്നു തോന്നിയപ്പോൾ ഇസ്രായേലിനെ അമേരിക്ക അവരുടെ ചേരിയിലെടുത്തത് പിൽക്കാലത്തെ കഥയാണ്.[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 23:04, 13 ജനുവരി 2013 (UTC)

:സിയോണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ച് താങ്കൾ പറയുന്ന ചരിത്രം ശരിയായിരിക്കാം. അതേസമയം പാശ്ചാത്യലോകത്ത് യഹുദർ സാമ്പത്തികമായും അധികാരപരമായും വ്യക്തിപരമായും ചെലുത്തുന്ന സ്വാധീനങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. എന്റെ ഉന്നം അതല്ലായിരുന്നു. ഇത്തരം കാര്യങ്ങളിൽ - രാഷ്ട്രീയ, സാമുദായിക വിഷയങ്ങളിൽ - ബ്രിട്ടാണിക്കയുടെ താളുകൾ അത്രകണ്ട് സന്തുലിതമല്ല എന്നത് കുപ്രസിദ്ധമാണ്. ആ സാഹചര്യത്തിൽ അതിനെ മാത്രം അവലംബിച്ച് നാം ലേഖനം ചേർക്കുന്നത് ശരിയോ എന്നതാണ് എനിക്കുണ്ടായ സംശയം. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 14:35, 14 ജനുവരി 2013 (UTC)

14:35, 14 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

തിരുത്ത് നിഷ്പക്ഷമല്ല. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സം‌വാദം 13:19, 12 ജനുവരി 2013 (UTC)[മറുപടി]

എന്തുകൊണ്ട് എന്നുകൂടി പറയുക. --Daredevil Duckling (സംവാദം) 13:52, 12 ജനുവരി 2013 (UTC)[മറുപടി]

റിവർട്ടി. ആദ്യം ഫലകം ചേർക്കാൻ എന്താണ് കാരണമെന്നു പറയുക.--Roshan (സംവാദം) 14:08, 12 ജനുവരി 2013 (UTC)[മറുപടി]

ലേഖനങ്ങളിൽ ഉള്ള താങ്കളുടെ കടന്നുകയറ്റം വളരെ മോശമായ രീതിയിലേക്കാണല്ലോ പോകുന്നത്. --Roshan (സംവാദം) 14:16, 12 ജനുവരി 2013 (UTC)[മറുപടി]

സന്തുലിതമല്ല

"ജൂതന്മാർ തങ്ങളുടെ പഴയമാതൃരാജ്യമായ പാലസ്തീനിൽ" എന്ന പ്രയോഗം തെറ്റിദ്ധാരണാജനകമാണ്. തങ്ങളുടെ പഴയ രാജ്യമാണ് പാലസ്തീൻ എന്നത് യഹൂദരുടെ ഒരു അവകാശവാദം മാത്രമാണ്. പാലസ്തീൻ പ്രാചീനകാലം മുതലേ ഒരു അറബ് മേഖലയാണ്. യേശു ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന കാലത്തുപോലും പാലസ്തീനിൽ യഹൂദർ ന്യൂനപക്ഷമായിരുന്നു. യഹൂദർ Gentiles എന്നു വിളിക്കുന്ന വർഗങ്ങളായിരുന്നു പാലസ്തീനിൽ ഭൂരിപക്ഷം. അതുകൊണ്ട് ലേഖനം ഇങ്ങനെ തുടങ്ങുന്നതാവും കൂടുതൽ വസ്തുതാപരം:

"പശ്ചിമേഷ്യയിലെ അറബ് ഭൂരിപക്ഷമേഖലയായ പാലസ്തീനിൽ ഒരു സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടി അമേരിക്കൻ പിന്തുണയോടെ പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് സയണിസം."

--Daredevil Duckling (സംവാദം) 16:50, 12 ജനുവരി 2013 (UTC)[മറുപടി]

ന്യൂനപക്ഷക്കാരായത് കൊണ്ട് മാതൃരാജ്യം ആവില്ലെന്നുണ്ടോ??--♤♠ℕւեիᎥդ էիᎥԼαϗ♠♤ സം‌വാദം 16:53, 12 ജനുവരി 2013 (UTC)[മറുപടി]
മാതൃരാജ്യം എന്നത് controvercial claim തന്നെയാണ്. വിശേഷകങ്ങളൊന്നുമില്ലാതെ "ജൂതന്മാർ പാലസ്തീനിൽ" എന്ന് കൊടുത്താൽ പ്രശ്നം തിരില്ലേ? -- റസിമാൻ ടി വി 17:00, 12 ജനുവരി 2013 (UTC)[മറുപടി]
അവലംബം ഉണ്ടല്ലോ? അത് വായിച്ച് നോക്കൂ..--♤♠ℕւեիᎥդ էիᎥԼαϗ♠♤ സം‌വാദം 17:07, 12 ജനുവരി 2013 (UTC)[മറുപടി]

@Daredevil Duckling താങ്കളുടെ ഉദ്ദേശശുദ്ധി സംശയിക്കുന്നില്ല. പക്ഷേ, സമീപനത്തോട് ഒട്ടും യോജിക്കാനാവുന്നില്ല. വർഷങ്ങളായി നിലനിൽക്കുന്ന ലേഖനത്തിലൊക്കെ കയറി ഇപ്പോൾ POV ഫലകമിടുന്നത് ഒട്ടും ഉചിതമല്ല. അപ്രകാരം താങ്കൾക്ക് സംശയം തോന്നുന്ന പക്ഷം ആദ്യം താങ്കളുടെ വിമർശനം സംവാദം താളിൽ കുറിക്കൂ... ചാടിക്കയറി ഫലകമിടുമ്പോഴാണ് അലോസരമുണ്ടാകുന്നത്. നാളിതുവരെ വിക്കിപീഡിയയിൽ ആരും കണ്ടെത്താതിരുന്നത് ഞാനിപ്പോൾ കണ്ടെത്തി... മറ്റുള്ളവരെല്ലാം മണ്ടന്മാരാണ്... എന്നൊക്കെയുള്ള ഒരു ധാരണ ആ ഇടപെടലിലെല്ലാമുണ്ട്.

അവലംബങ്ങളുടെ പിന്തുണയോടെ ചേർത്തിരിക്കുന്ന ഒരു വിവരം ഒരു പക്ഷേ തെറ്റാവാം. ആ അവലംബത്തിന്റെ ആധികാരികതയിൽ താങ്കൾക്ക് സംശയം തോന്നിയേക്കാം. എന്നാൽപ്പോലും സ്വീകാര്യവും വിശ്വാസനീയവുമായ ഇതര അവലംബങ്ങൾ ഉയർത്തിക്കാട്ടിയാലാണല്ലോ നിലനിൽക്കുന്ന ലേഖനഭാത്ത് തിരുത്ത് നിർദ്ദേശിക്കുവാൻ താങ്കൾക്ക് ആധികരികമായി കഴിയുക.. അല്ലാതെ, താങ്കൾക്ക് തോന്നുന്നു, അതുകൊണ്ട് ഞാൻ ഫലകം ചേർക്കുന്നു, തോന്നിയതുകൊണ്ട് തിരുത്തുന്നു... എന്നൊക്കെയുള്ള സമീപനം വിക്കിപീഡിയയ്ക്ക് യോജിച്ചതല്ലെന്ന് അറിയാമല്ലോ. സംവാദം താളിലെ ചർച്ചയിലൂടെ തെറ്റുകളെ ചോദ്യം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തിരുത്ത് വരുത്തകുയുമല്ലേ ശരിയായ സമീപനം? താങ്കളുയർത്തിയ വാദങ്ങളെ സാധൂകരിക്കാൻ യാതൊരുവിധ തെളിവും താങ്കൾ ഈ സമയം വരെ മുന്നോട്ടുവെച്ചിട്ടുമില്ല. --Adv.tksujith (സംവാദം) 17:52, 12 ജനുവരി 2013 (UTC)[മറുപടി]

//വർഷങ്ങളായി നിലനിൽക്കുന്ന ലേഖനത്തിലൊക്കെ കയറി ഇപ്പോൾ POV ഫലകമിടുന്നത് ഒട്ടും ഉചിതമല്ല.//

ഈ സമീപനം ശരിയല്ല. എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞ ലേഖനമായാലും തെറ്റാണെന്നു് ബോധ്യമുണ്ടെങ്കിൽ അതു് തിരുത്തേണ്ട ബാധ്യത വിക്കിപീഡിയർക്കുണ്ടു്.

//ചാടിക്കയറി ഫലകമിടുമ്പോഴാണ് അലോസരമുണ്ടാകുന്നത്.//

അങ്ങനെ അലോസരം ഉണ്ടാകേണ്ട കാര്യമെന്തു്? ഫലകത്തിന്റെ ഉദ്ദേശം, ലേഖനത്തിലെ പ്രശ്നത്തിലേയ്ക്കു് ശ്രദ്ധക്ഷണിയ്ക്കുക എന്നതല്ലേ. അതിലെന്തിനു അലോസരം വിചാരിയ്ക്കണം. മുൻവിധികൾ പാടില്ല.

//എന്നാൽപ്പോലും സ്വീകാര്യവും വിശ്വാസനീയവുമായ ഇതര അവലംബങ്ങൾ ഉയർത്തിക്കാട്ടിയാലാണല്ലോ നിലനിൽക്കുന്ന ലേഖനഭാത്ത് തിരുത്ത് നിർദ്ദേശിക്കുവാൻ താങ്കൾക്ക് ആധികരികമായി കഴിയുക.//

നിലനില്ക്കുന്ന ലേഖനഭാഗം ഒരിയ്ക്കലും അന്തിമവാക്കല്ല. അതു തെറ്റാണെന്നു തെളിയുന്നെങ്കിൽ മാറ്റണം. പുതുതായി എഴുതുന്നതിനേ പുതിയ അവലംബത്തിന്റെ ആവശ്യമുള്ളൂ, അല്ലാതെ അവലംബമില്ലാതെ എഴുതിയതു മാറ്റുന്നതിനു അവലംബത്തിന്റെ ആവശ്യമില്ല. -- കെവി 09:42, 13 ജനുവരി 2013 (UTC)

@കെവി, താങ്കളുടെ മുകളിലത്തെ വിശകലനം കണ്ടിരുന്നില്ല... അവിടെയുണ്ടായിരുന്ന വാചകം ബ്രിട്ടാണിക്കയിൽ ഉള്ള ലേഖനത്തിന്റെ അവലംബത്തോടുകൂടിയുള്ളതാണ്. അതിപ്രകാരമാണ് : "Jewish nationalist movement that has had as its goal the creation and support of a Jewish national state in Palestine, the ancient homeland of the Jews" ഈ അവലംബത്തിന്റെ അടിസ്ഥാനത്തിൽ, "പലസ്തീൻ ജൂതന്മാരുടെ പഴയ മാതൃരാജ്യം" എന്ന് എഴുതിയതിനെയാണ്, ഇംഗ്ലീഷ് വിക്കിപീഡിയയിലെ യൊതൊരു അവലംബവുമില്ലാത്ത ഒരു ലേഖനം സൈറ്റ് ചെയ്ത് താങ്കൾ മായിച്ചുകളഞ്ഞിരിക്കുന്നത്. അവലംബമില്ലാത്ത എഴുത്ത് ആർക്കും മായിക്കാം എന്നൊക്കെയുള്ള വാദവുമായി ഇറങ്ങുമ്പോൾ സ്വന്തം ചെയ്തികൾ കൂടി ഒന്ന് പരിശോധിക്കുന്നത് നന്ന്. (കെവിൻ സൂര്യൻ എന്ന ഉപയോക്താവും കെവി യും ഒരാൾ തന്നെയായിരിക്കും എന്ന് കരുതുന്നു)

ലേഖനഭാഗത്തിൽ POV ചേർക്കരുതെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ലേഖനത്തിൽ യാതൊരു മാറ്റവും വരുത്തരുതെന്നും ഞാൻ പറഞ്ഞിട്ടില്ല. ഇവിടെ ഇങ്ങനെ ഒരു സംവാദം താൾ ഉണ്ടായിരുന്നെന്നും അതിൽ ആദ്യം ഇതൊക്കെ ചർച്ച ചെയ്തിട്ട് ഇറങ്ങിപ്പുറപ്പെട്ടിരുന്നെങ്കിൽ അലോസരങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നേ പറഞ്ഞുള്ളൂ... നമ്മുടെ വിലപ്പെട്ട സമയം ഇങ്ങനെ കളയുന്നതിന് താല്പര്യമില്ല. കാര്യങ്ങൾ ഏകദേശം മനസ്സിലായിരിക്കമെന്ന് കരുതന്നു. നമുക്ക് ഇത് അവസാനിപ്പിച്ചുകൂടേ ? --Adv.tksujith (സംവാദം) 18:16, 13 ജനുവരി 2013 (UTC)[മറുപടി]

ancient എന്നാൽ പുരാതനം എന്നാണു്. പഴയമാതൃരാജ്യം എന്നെഴുതിയപ്പോൾ മാതൃരാജ്യം എന്നപ്രയോഗത്തിന്റെ ഊന്നൽ വർദ്ധിച്ചു് അവലംബത്തിൽ ഇല്ലാത്ത അർത്ഥവ്യാപ്തി ലേഖനത്തിൽ വരുന്നു. അതാണു് അതു് ചോദ്യം ചെയ്യപ്പെടാനിടയാക്കിയതും. ഇതോടെ അവസാനിപ്പിയ്ക്കാം. കെവി 03:06, 14 ജനുവരി 2013 (UTC)

@Kevinsooryan താങ്കൾ ഇപ്പോൾ വരുത്തിയിരിക്കുന്ന തിരുത്ത് [1] ശരിയാണ്. പക്ഷേ, അതും വേണ്ടത്ര അവലംബമില്ലാത്തതാണ് എന്ന ന്യൂനതയുണ്ട്. ഇം.വിക്കി ഇവിടെ ഒരു അവലംബംമല്ല. അത് നമ്മെ സംബന്ധിച്ചിടത്തോളം പ്രാഥമിക സ്രോതസ്സും എപ്പോൾ വേണമെങ്കിലും മാറ്റം വരാവുന്നതുമാണ്. എന്നാൽ അവിടുത്തെ ലേഖനത്തിന് ഏതെങ്കിലും ഒരു അവലംബം ഉണ്ടായിരുന്നെങ്കിൽ അതിനെ അധികരിച്ച്, അത് നിലവിലുള്ളതാണോ എന്ന് പരിശോധിച്ച് ഇവിടെയും ആ ഭാഗം ചേർക്കാമായിരുന്നു. അവിടെയും അവലംബം ആവശ്യമാണ് എന്ന ഫലകം ചേർത്തിരിക്കുന്ന്ത ശ്രദ്ധിക്കുമല്ലോ. ഇം. വിക്കി എന്ന അവലംബം നീക്കുന്നു. --Adv.tksujith (സംവാദം) 09:47, 13 ജനുവരി 2013 (UTC)[മറുപടി]

ആദ്യമെ മാതൃരാജ്യത്തിന് അവലംബമുണ്ട്. ആ വരിയുടെ അവസാനം കൊടുത്ത ആ അവലംബം. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സം‌വാദം 10:22, 13 ജനുവരി 2013 (UTC)[മറുപടി]

ഇനി മാതൃരാജ്യമല്ല എന്നതിനുള്ള അവലംബം ചേർക്കൂ. ബിനു (സംവാദം) 10:34, 13 ജനുവരി 2013 (UTC)[മറുപടി]

മാതൃരാജ്യമല്ല എന്നു് എവിടെയാണെഴുതിയിരിയ്ക്കുന്നതു്? ലേഖനത്തിൽ എഴുതാത്ത കാര്യങ്ങൾക്കെല്ലാം അവലംബം? :) -- കെവി 10:40, 13 ജനുവരി 2013 (UTC)

അങ്ങനെ പറയുന്ന ഒരു തിരുത്ത് മുൻപ് വന്നിരുന്നല്ലോ,ഈ വാദപ്രതിവാദവും അതിനെ തുടർന്നാണല്ലോ ഉണ്ടായത്. ആ തിരുത്ത് നടത്തിയ ആൾ ഇവിടെയെങ്ങാനും ഉണ്ടെങ്കിൽ അവലംബവും വിവരവും ചേർക്കാനാണ്---

ബിനു (സംവാദം) 10:48, 13 ജനുവരി 2013 (UTC)[മറുപടി]

മാതൃരാജ്യമല്ല എന്നല്ല ഞാൻ പറഞ്ഞത്, മറിച്ച് മാതൃരാജ്യമാണെന്നത് യഹൂദരുടെ അവകാശവാദം മാത്രമാണെന്നാണ്. അതും ലേഖനത്തിൽ ഉൾപ്പെടുത്താനല്ല പറഞ്ഞത്. ലേഖനത്തിൽ ഉൾപ്പെടുത്താൻ ഞാൻ നിർദ്ദേശിക്കുന്ന വാചകം ഇതാണ്:
"പശ്ചിമേഷ്യയിലെ അറബ് ഭൂരിപക്ഷമേഖലയായ പാലസ്തീനിൽ ഒരു സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടി അമേരിക്കൻ പിന്തുണയോടെ പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് സയണിസം."
ഈ വാചകത്തിന്റെ ഏതു ഭാഗത്തിനാണ് അവലംബം വേണ്ടത്? പാലസ്തീൻ അറബ് ഭൂരിപക്ഷമേഖലയാണെന്നതിനോ? അതു പശ്ചിമേഷ്യയിലാണെന്നതിനോ? ജൂതരാഷ്ട്രം സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനോ? അമേരിക്കൻ പിന്തുണയ്ക്കോ? ഏതു ഭാഗത്തിനാണ് അവലംബം വേണ്ടത്?--Daredevil Duckling (സംവാദം) 12:07, 13 ജനുവരി 2013 (UTC)[മറുപടി]
@Nithinthilak പഴയ വാചകത്തിൽ ഉണ്ടായിരുന്നത് "ഫലസ്തീൻ, ജൂതന്മാരുടെ പഴയ മാതൃരാജ്യമായിരുന്നു" എന്ന വാചകമാണ്. അത് കെവിൻ സൂര്യനാണ് മാറ്റിയത്. ? അവിടെ ഉണ്ടായിരുന്ന, ആ അവകാശവാദത്തിനുള്ള അവലംബം ബ്രിട്ടാണിക്കയുടെ ലിങ്കാണ്. അതിപ്പോഴും അവിടെയുണ്ട്. ബ്രിട്ടാണിക്കയെ ഇക്കാര്യത്തിൽ പൂർണ്ണമായങ്ങ് വിശ്വസിക്കാമോ, അത് ഈ ഒരു കാര്യത്തിൽ സ്വീകാര്യമായ ലിങ്കാണോ, എന്ന കാര്യം സംശയമുണ്ട്. സയണിസത്തിന്റെ സ്വാധീനം പാശ്ചാത്യലോകത്ത് അത്ര ഗാഢമാണ് എന്ന് കേട്ടിട്ടുണ്ട്. --Adv.tksujith (സംവാദം) 18:16, 13 ജനുവരി 2013 (UTC)[മറുപടി]

@Adv.tksujith ബ്രിട്ടാണിക്കയെ ഇക്കാര്യത്തിൽ പൂർണ്ണമായങ്ങ് വിശ്വസിക്കാമോ......എന്ന കാര്യം സംശയമുണ്ട്. സയണിസത്തിന്റെ സ്വാധീനം പാശ്ചാത്യലോകത്ത് അത്ര ഗാഢമാണ് എന്ന് കേട്ടിട്ടുണ്ട് എന്നെഴുതിയല്ലോ. ഈ ലേഖനത്തിലും ചർച്ചയിലും ഉള്ളത് വികലമായ ചരിത്രജ്ഞാനമാണ്. സിയോണിസം എന്നു കേൾക്കുമ്പോഴേ അമേരിക്കയേയും പാശ്ചാത്യചേരിയേയും ഓർക്കുന്നതൊക്കെ ചരിത്രം അറിയാഞ്ഞിട്ടാണ്. പലസ്റ്റീനിലെ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു കൊണ്ടായിരുന്നു സിയോണിസത്തിന്റെ പ്രേരണയിൽ പ്രവർത്തിച്ച യഹൂദതീവ്രവാദം തുടങ്ങിയതു തന്നെ. ഇസ്രായേലിന്റെ രൂപീകരണത്തെ സോവിയറ്റു യൂണിയനും അതിന്റെ ഉപഗ്രഹരാജ്യങ്ങളും ശക്തമായി പിന്തുണച്ചിരുന്നു. ഇസ്രായേൽ ഒരു സോഷ്യലിസ്റ്റ് രാജ്യമാകുമെന്നു വിശ്വസിക്കാനുള്ള ശുദ്ധഗതി സ്റ്റാലിനുണ്ടായിരുന്നു. മിഡിൽ ഈസ്റ്റിൽ ബ്രിട്ടീഷ് സ്വാധീനം കുറക്കാൻ ഇസ്രായേലിന്റെ രൂപീകരണം സഹായിക്കുമെന്ന് അദ്ദേഹം കരുതി. ഇസ്രായേലിന് ഔപചാരികാംഗീകാരം നൽകിയ ആദ്യരാഷ്ട്രം സോവിയറ്റു യൂണിയൻ ആയിരുന്നു. അമേരിക്കയുടെ അംഗീകാരവും വൈകിയില്ല എന്നതു ശരി. എന്നാൽ, പിന്നീട് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായിത്തീർന്ന ഡേവിഡ് ബെൻഗൂരിയൻ റൂസ്‌വെൽട്ടുമായി ഒരു കൂടിക്കാഴ്ച തരമാക്കാൻ വാഷിങ്ടണിൽ കാത്തു കിടന്നു വിഷമിച്ച കഥയുമുമൊക്കെയുണ്ട്. സ്വന്തം Geo-political ലക്ഷ്യങ്ങൾക്കുപകരിക്കും എന്നു തോന്നിയപ്പോൾ ഇസ്രായേലിനെ അമേരിക്ക അവരുടെ ചേരിയിലെടുത്തത് പിൽക്കാലത്തെ കഥയാണ്.ജോർജുകുട്ടി (സംവാദം) 23:04, 13 ജനുവരി 2013 (UTC)[മറുപടി]

സിയോണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ച് താങ്കൾ പറയുന്ന ചരിത്രം ശരിയായിരിക്കാം. അതേസമയം പാശ്ചാത്യലോകത്ത് യഹുദർ സാമ്പത്തികമായും അധികാരപരമായും വ്യക്തിപരമായും ചെലുത്തുന്ന സ്വാധീനങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. എന്റെ ഉന്നം അതല്ലായിരുന്നു. ഇത്തരം കാര്യങ്ങളിൽ - രാഷ്ട്രീയ, സാമുദായിക വിഷയങ്ങളിൽ - ബ്രിട്ടാണിക്കയുടെ താളുകൾ അത്രകണ്ട് സന്തുലിതമല്ല എന്നത് കുപ്രസിദ്ധമാണ്. ആ സാഹചര്യത്തിൽ അതിനെ മാത്രം അവലംബിച്ച് നാം ലേഖനം ചേർക്കുന്നത് ശരിയോ എന്നതാണ് എനിക്കുണ്ടായ സംശയം. --Adv.tksujith (സംവാദം) 14:35, 14 ജനുവരി 2013 (UTC)[മറുപടി]