"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)

:{{പ്രതികൂലം}}. മായ്ക്കേണ്ടതില്ല എന്നു ഞാനും പറയുന്നു. ആദ്യമേ മായ്ക്കുന്നതിന് അനുകൂലമായി സാംസാരിച്ച ഒരാൾ എന്ന നിലയിൽ പറയട്ടേ ചിലകാര്യങ്ങൾ. വിക്കി ഒരു വിജ്ഞാനകോശമാണ്. ഒരു വ്യക്തിയോ ഒരേ താല്പര്യക്കാരോ എഴുതുന്ന ഒരു ബ്ലോഗല്ല. വിക്കിയിലെ ആന ലേഖനങ്ങളിൽ കാണുന്ന ഒരു പൊതുവായ കാര്യം അത് ചില ആനപ്രേമികൾ ആസ്വദിച്ച് എഴുതുന്നതാണെന്നാണ്. അതിന് ഒരു വിജ്ഞാനകോശസ്വഭാവം തീരെയില്ല. ആന ഒരു മൃഗം തന്നെയാണ്, മനുഷ്യനല്ല. അപ്പോൾ അതുകൂടി മനസ്സിൽ വച്ചു വേണം എഴുതാൻ. ഉദാഹരണത്തിന് "ജന്മം കൊണ്ട് ബീഹാറിയാണ് തിരുവാഴപ്പള്ളി മഹാദേവൻ". എന്നു പറയുന്നതിനു പകരം, "ബീഹാറിൽനിന്നും കൊണ്ടുവന്നതാണ് ഈ ആനയെ" എന്നു പറഞ്ഞാൽ അതിനൊരു അറിവുമാത്രം നൽകുന്ന മികവുണ്ട്. അതുപോലെ പ്രത്യേകതകളിൽ "കണ്ണുകൾ = തേൻ നിറമുള്ള തെളിഞ്ഞ കണ്ണുകൾ", "ചെവികൾ = വലുപ്പമേറിയ ചെവികൾ", "ആകാര ശൈലി = മുഖശ്രീ, തലയെടുപ്പ്" ഇതൊന്നും ഒരു വിജ്ഞാനകോശലേഖനത്തിന്റെ സ്വാഭാവത്തിലല്ല ഉള്ളത്. അവ തിരുത്തി എഴുതുന്ന സമയത്ത് ഒന്നു (ആർമാദിക്കാതെ) മനസ്സിൽ വച്ചാൽ ശരിയാക്കാവുന്നതേ ഉള്ളൂ. വളരെ പ്രശസ്തനാണെങ്കിൽ പ്രത്യേകം ലേഖനമാവാം, അല്ലെങ്കിൽ അതാത് ആരാധനാലയത്തിന്റെ താളിൽ ചേർക്കാനുള്ളതേ ഉള്ളൂ എന്നു കരുതുന്നു. "പേരുകേട്ട ആനകളുടെ ഡാറ്റാബേസ് ചിത്രങ്ങളടക്കം വിക്കിയിലെത്തിക്കാണാൻ ആഗ്രഹിക്കുന്ന"തിലും എതിർപ്പില്ല, പക്ഷേ അതൊരു വിജ്ഞാനകോശത്തിന്റെ രീതിയിലായാൽ നല്ലതെന്ന് ആഗ്രഹിക്കുന്നു. --[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 01:38, 12 ജനുവരി 2013 (UTC)

:{{പ്രതികൂലം}} മായ്ക്കേണ്ടതില്ല, എന്നാണ് എന്റെ അഭിപ്രായം. തിരത്തലുകൾ നടത്തി അതിനെ ശക്തയുക്തമായ ലേഖനമാക്കുക. --[[User:RajeshUnuppally|'''രാജേഷ് ഉണുപ്പള്ളി''']] [[User talk:RajeshUnuppally|Talk‍]] 07:07, 12 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1604015" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി