"സൈക്ലോപ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Cyclops}}
[[File:Polyphemus.gif|thumb|''പോളിഫെമസ്‌'', by ജോനാതൻ ഹെൻറീക് വിൽഹെം ടിഷ്ബീൻ,1802]]
[[File:Polyphemus.gif|thumb|''പോളിഫെമസ്‌'', by ജോനാതൻ ഹെൻറീക് വിൽഹെം ടിഷ്ബീൻ,1802]]



05:27, 12 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Polyphemus.gif
പോളിഫെമസ്‌, by ജോനാതൻ ഹെൻറീക് വിൽഹെം ടിഷ്ബീൻ,1802

സൈക്ലോപ്‌സ് എന്നറിയപ്പെടുന്നത് ഗ്രീക്ക് പുരാണേതിഹാസങ്ങളിൽ പറയുന്ന ഒറ്റക്കണ്ണുള്ള രക്ഷസാണ്.ഗ്രീക്ക്: [Κύκλωψ, Kuklōps] Error: {{Lang}}: text has italic markup (help)പുരാതന ഗ്രീസിലെ നിരവധി കവികളും, എഴുത്തുകാരും സൈക്ലോപ്‌സുകളെക്കുറിച്ച് തങ്ങളുടെ കൃതികളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും സ്ത്രീ സൈക്ലോപ്‌സിനെക്കുറിച്ചുള്ള പരാമർശം എവിടെയുമില്ല.

വട്ടക്കണ്ണുകൾ എന്ന അർത്ഥത്തിലാണ് സൈക്ലോപ്‌സ് എന്ന പദപ്രയോഗം എന്നു കരുതപ്പെടുന്നു. പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന അന്ധകവിയായ ഹോമറിന്റെ ഒഡീസ്സിയിലെ പോളിഫെമസ് ഒരു സൈക്ലോപ്‌സ് ആണ്.

പുരാതന ഗ്രീസിലെ മൂന്നു പ്രമുഖ ദുരന്തനാടകകൃത്തുക്കളിൽ ഒടുവിലത്തെ ആളായ യൂറിപ്പിഡിസിന്റെ കൃതികളിലും സൈക്ലോപ്‌സ് രക്ഷസുകളെ കഥാപാത്രങ്ങളായി കാണാം. ഇറ്റലിയുടെ ഭാഗമായ സിസിലി ദ്വീപിൽ ഉള്ള എറ്റ്‌ന അഗ്നിപർവതത്തെക്കുറിച്ചുള്ള ഐതീഹ്യത്തിലും സൈക്ലോപ്‌സുകൾ ഇടം പിടിച്ചിട്ടുണ്ട്. എറ്റ്‌ന അഗ്നിപർവതത്തിന്റെ അന്തർഭാഗം സൈക്ലോപ്‌സ് രക്ഷസുകളുടെ താവളമാണെന്നും മറ്റും വിശ്വസിക്കപ്പെട്ടിരുന്നു.

സൈക്ലോപ്പിയൻ മതിൽ

സൈക്ലോപ്പിയൻ മതിൽ

ബി.സി. 1900 മുതൽ ബി.സി. 1100 വരെയുള്ള മൈസീനിയൻ ഗ്രീസിൽ, കുമ്മായമോ ചാന്തോ ഉപയോഗിക്കാതെ കല്ലുകൾ ഭംഗിയായി അടുക്കി വച്ച് നിർമ്മിച്ചിരുന്ന മതിലുകൾ മനുഷ്യസാധ്യമായ കരവിരുതിനെ വെല്ലുന്ന തരത്തിൽ ഉറപ്പുള്ളവയായിരുന്നു. ഇത്തരം മതിലുകൾ നിർമ്മിക്കാൻ സൈക്ലോപ്‌സുകൾക്ക് മാത്രമേ കഴിയൂ എന്നു യവനർക്ക് തോന്നിയതിനാൽ ഈ മതിലുകൾ സൈക്ലോപ്പീനിയൻ മതിലുകൾ (Cyclopean walls) എന്ന പേരിലറിയപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സൈക്ലോപ്‌സ്&oldid=1600967" എന്ന താളിൽനിന്ന് ശേഖരിച്ചത്