"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 33: വരി 33:
സി പി ഐ ജനറൽ സെക്രട്ടറിമാർ
സി പി ഐ ജനറൽ സെക്രട്ടറിമാർ
1.എസ് വി ഘാട്ടെ.
1.എസ് വി ഘാട്ടെ.
2.ജി അധികാരി
2.പി സി ജോഷി.
3.പി സി ജോഷി.
3.ബി ടി രണ ദിവേ.
4.ബി ടി രണ ദിവേ.
4.സി രാജേശ്വര റാവു.
5.സി രാജേശ്വര റാവു.
5.അജോയ് ഘോഷ്.
6.അജോയ് ഘോഷ്.
6.ഇ എം എസ്
7.ഇ എം എസ്
7.ഇന്ദ്രജിത്ത് ഗുപ്ത .
8.ഇന്ദ്രജിത്ത് ഗുപ്ത .
8. എ ബി ബർധൻ .
9.എ ബി ബർധൻ .
9. എസ് സുധാകർ റെട്ടി
10.എസ് സുധാകർ റെഡഡി


സി പി ഐ സംസ്ഥാന സെക്രട്ടറിമാർ
സി പി ഐ സംസ്ഥാന സെക്രട്ടറിമാർ

18:22, 2 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡഡി
ലോകസഭാ നേതാവ്
രാജ്യസഭാ നേതാവ്
സ്ഥാപിത വർഷം 1925
മുഖ്യ കാര്യാലയം അജോയ് ഭവൻ , കോടലാ മാർഗ്ഗ്, ന്യൂ ഡൽഹി - 110002
മുന്നണി ഇടതു മുന്നണി
ആശയ സംഹിതകൾ കമ്യൂണിസം
പ്രസിദ്ധീകരണങ്ങൾ New Age (English), Mukti Sangharsh (Hindi), ജനയുഗം
വിദ്യാർഥി സംഘടന എ.ഐ.എസ്.എഫ്.
യുവ സംഘടന എ.ഐ.വൈ.എഫ്.
മഹിള സംഘടന എൻ.എഫ്.ഐ.ഡബ്ല്യു.
തൊഴിലാളി സംഘടന എ.ഐ.ടി.യു.സി.
കർഷക സംഘടന ആൾ ഇന്ത്യ കിസാൻ സഭ(അജോയ് ഭവൻ)
തിരഞ്ഞെടുപ്പു ചിഹ്നം
വെബ്‌സൈറ്റ് http://www.cpindia.org/
അനുബന്ധ ലേഖനങ്ങൾ ഇന്ത്യൻ രാഷ്ട്രീയം

ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ
ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ്

സി.പി.ഐ. സംസ്ഥാന സമ്മേളനം കൊല്ലം-2012

ഭാരതത്തിലെ ഒരു ദേശീയ രാഷ്ട്രീയ കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ആന്ധ്രാ പ്രദേശ്‌, ഝാ‍ർഖണ്ഡ്‌, കേരളം, തമിഴ്‌നാട്‌, പശ്ചിമ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ സി.പി.ഐയ്യുടെ ശക്തി കേന്ദ്രങ്ങളാണ്. 1925 ഡിസംബർ 26 കാൻപൂരിൽ വച്ചാണ്‌ ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്.അവിടെ വച്ചാണ്‌ സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.എസ്.വി. ഘാട്ടെ ആയിരുന്നു സി പി ഐ യുടെ ആദ്യ ജനറൽ സെക്രട്ടറി.

കൃഷി ഭൂമി കർഷകന് , വിദേശ സാമ്രാജ്യത്വ മൂലധനം ദേശസാൽക്കരിക്കുക, പ്രായപൂർത്തി വോട്ടവകാശം, രാഷ്ട്ര സമ്പത്ത് രാഷ്ട്രത്തിന്റെ കൈകളിൽ, എട്ടു മണിക്കൂർ പ്രവൃത്തി ദിവസം, സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പണിമുടക്കാനുമുള്ള ജനാധിപത്യപരമായ അവകാശം, അയിത്ത ജാതിക്കാർക്ക് സാമൂഹ്യ നീതി എന്നീ ആവശ്യങ്ങൾ ഇന്ത്യൻ മണ്ണിൽ 1928 മുതൽ സി പി ഐ ഉയർത്തുകയുണ്ടായി. അക്കാലത്ത് പല നിരോധനങ്ങളും പാർട്ടിക്കുമേൽ ഉണ്ടായിരുന്നതിനാൽ അഖിലേന്ത്യ വർകേഴ്സ് ആൻഡ്‌ പെസന്റ്സ് പാർട്ടി എന്നാ പേരിലായിരുന്നു പാർട്ടി പ്രവർത്തിച്ചിരുന്നത്. 1935 നു ശേഷം സി പി ഐ ഘടകങ്ങൾ രാജ്യത്താകമാനം സംഘടിപ്പിക്കപ്പെട്ടു. വിദ്യാർഥി സംഘടനയായ എ ഐ എസ് എഫ് , കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ (എ ഐ കെ എസ് ), പുരോഗമന സാഹിത്യ സംഘടന എന്നിവ 1936ലും സംഘടിപ്പിക്കപ്പെട്ടു.

സി പി ഐ യുടെ കേരള ഘടകം 1939 ഡിസംബർ മാസത്തിൽ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്രത്ത് വച്ച് രൂപീകരിച്ചു. പി. കൃഷ്ണപിള്ള, കെ ദാമോദരൻ, ഇ എം എസ്, എൻ ഇ ബാലറാം, പി.നാരായണൻ നായർ, കെ കെ വാര്യർ, എ കെ ഗോപാലൻ, സുബ്രഹ്മണ്യ ശർമ്മ,എ പി ഗോപാലൻ, പി എസ് നമ്പൂതിരി, സി എച് കണാരൻ, കെ എ കേരളീയൻ, തിരുമുമ്പ്, കെ പി ഗോപാലൻ, വി വി കുഞാമ്പു ചന്ദ്രോത്,കുഞ്ഞിരാമൻ നായർ, എം കെ കേളു, സുബ്രഹ്മണ്യ ഷേണായി , മഞ്ചുനാഥ റാവു, വില്യം സ്നേലക്സ് , എ വി കുഞാമ്പു, കെ കുഞ്ഞിരാമൻ, പി എം കൃഷ്ണ മേനോൻ, കെ കൃഷ്ണൻ നായർ, വിദ്വാതി കൃഷ്ണൻ, പിണറായി കൃഷ്ണൻ നായർ, കെ എൻ ചന്തുക്കുട്ടി, കൊങ്ങശ്ശേരി കൃഷ്ണൻ എന്നിവരായിരുന്നു രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തവർ. സമ്മേളനം പി കൃഷ്ണപിള്ളയെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു.

കയ്യൂരിലും കരിവള്ളൂരിലും പുന്നപ്രയിലും വയലാറിലും ശൂരനാടും അന്തിക്കാടും ഒഞ്ചിയത്തും കാവുംബായിയിലുമെല്ലാം സി പി ഐ നേതൃത്വത്തിൽ വലിയ വിപ്ലവ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധിയായ സഖാക്കൾ ഈ സമരങ്ങളിൽ രക്തസാക്ഷിത്വം വരിച്ചു. കയ്യൂർ സമര സഖാക്കളായ കുഞ്ഞമ്പു, ചിരുകണ്ടൻ, അബുബക്കർ, അപ്പു എന്നിവരെ 1943 ൽ തൂക്കിലേറ്റി. സർ സി പി യുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരെ ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും സി പി ഐ വൻ പ്രക്ഷോഭം സംഘടിപ്പിച്ചു. ടി വി തോമസ്‌, സി കെ കുമാരപ്പണിക്കർ, കെ സി ജോർജ് , കെ വി പത്രോസ് എന്നിവരായിരുന്നു സമരത്തിനു നേതൃത്വം നൽകിയവർ. 1946 ഒക്ടോബർ 22 നു സി പി ഐ പോതുപനിമുടക്കിനു ആഹ്വാനം ചെയ്തു. അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കുക എന്നാ മുദ്രാവാക്യങ്ങൾ ഉയർത്തി ആയിരക്കണക്കായ തൊഴിലാളികളും കർഷകരും പണിമുടക്കിൽ അണിചേർന്നു. ഒക്ടോബർ 24നു പുന്നപ്രയിലും 27 നു വയലാറിലും സി പിയുടെ പട്ടാളം സമര സഖാക്കളെ തോക്കുകൾ കൊണ്ട് നേരിട്ടു. ആയിരക്കണക്കിനാളുകൾ ഈ പോരാട്ടങ്ങളിൽ രക്ത സാക്ഷികളായി. 1948ൽ സഖാവ് പി കൃഷ്ണപിള്ള ആലപ്പുഴയിലെ കണ്ണാർകാട്ടെ ചെല്ലിക്കണ്ടാത്ത് വീട്ടിൽ വച്ച് പാമ്പ് കടിയേറ്റു മരിച്ചു.തുടർന്ന് ഇ എം സ്സിനെ സെക്രെടരിയുടെ ചുമതല ഏൽപ്പിച്ചു. 1942ൽ സി അച്യുതമേനോൻ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1956 ഐക്യ കേരളം നിലവിൽ വന്നപ്പോൾ സി അച്യുതമേനോൻ സി പി ഐ യുടെ ആദ്യ കേരള സംസ്ഥാന സെക്രട്ടറി ആയി . പിന്നീടു എം എൻ ഗോവിന്ദൻ നായരേ സി പി ഐ യുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.1957ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയ്യായി തെരഞ്ഞെടുക്കപ്പെട്ടു. അത്തരം ഒരു വിജയത്തിലേക്ക് സി പി ഐ യെ നയിച്ച എം എൻ നെ പിന്നീട് കേരള ക്രുഷ്ചെവ് എന്നറിയപ്പെട്ടു. സി പി ഐ യുടെ കേന്ദ്ര കമ്മറ്റി അങ്ങമായിരുന്ന ഇ എം എസ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി.

1962ൽ ഉണ്ടായ ഇന്ത്യ -ചൈന യുദ്ദത്തിന്റെ പേരിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. ആ അഭിപ്രായ ഭിന്നത 1964ൽ സി പി ഐ യെ ഭിന്നിപ്പിലേക്ക് നയിച്ചു.110 അംഗങ്ങളുള്ള ദേശീയ കൌൺസിലിൽ നിന്നും 32 പേർ ഇറങ്ങിപ്പോയി തെനാലിയിൽ പ്രത്യേക യോഗം ചേരുകയും പിന്നീടു കൽക്കട്ടയിൽ വച്ച് സി പി ഐ എം എന്നാ മറ്റൊരു പാർട്ടി രൂപീകരിക്കുകയും ചെയ്തു.

കേരളത്തിൽ 1967 ൽ സി പി ഐ - സിപി എം ഉൾപ്പെട്ട സപ്തകക്ഷി മുന്നണി ഭരിച്ചു എങ്കിലും 1969ൽ രണ്ടു പാർടികളും വ്യത്യസ്ത മുന്നനികളിലായി. 1969ൽ സി അച്യുതമേനോൻ മന്ത്രി സഭ അധികാരത്തിലേറി. 1970 ജനുവരി 1 നു ഭൂപരിഷ്കരണം ഭേദഗതികളോടെ നടപ്പിലാക്കി. ജന്മിത്തം നിയമം മൂലം റദ്ദു ചെയ്തു.1957 ലെ സി പി ഐ സർക്കാർ ലക്‌ഷ്യം വച്ച നടപടികൾ പൂർണ്ണമായും നടപ്പിലാക്കാൻ അച്യുതമേനോൻ സർക്കാരിനു കഴിഞ്ഞു. മാത്രമല്ല സർക്കാർ ഖജനാവിൽ നിന്നും ഒരു രൂപപോലും ചെലവാക്കാതെ ലക്ഷം വീടുകൾ നിർമ്മിച്ച്‌ ജനങ്ങൾക്ക്‌ നൽകാൻ ഭാവന നിർമ്മാണ മന്ത്രിയായിരുന്ന എം എൻ കാട്ടിയ വൈഭവം സർക്കാരിന്റെ ശോഭകൂട്ടി.കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് മാതൃകയായ സർക്കാരായിരുന്നു അച്യുതമേനോൻ സർക്കാർ. കാലാവധി പൂർത്തിയാക്കിയ ആദ്യ സർക്കാരായി മാറി അത്. 1977 വരെ ഭരണം തുടർന്ന്. 1977 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ ഉൾപ്പെട്ട ഐക്യമുന്നണി വീണ്ടും അധികാരത്തിൽ എത്തി. 1978ൽ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സി പി ഐ യുടെ ഭാട്ടിന്ടയിൽ വച്ച് ചേർന്ന പാർട്ടി കോൺഗ്രസ്‌ ഇടതു മുന്നണി രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ പി കെ വി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അന്ന് മുതൽ സി പി ഐ , സി പി എം , ആർ എസ് പി , ഫോർവേഡ് ബ്ലോക്ക്‌ എന്നീ പാർട്ടികൾ ഇടതുമുന്നനിയായി യോജിച്ചു പ്രവർത്തിക്കുന്നു.

സി പി ഐ ജനറൽ സെക്രട്ടറിമാർ 1.എസ് വി ഘാട്ടെ. 2.ജി അധികാരി 3.പി സി ജോഷി. 4.ബി ടി രണ ദിവേ. 5.സി രാജേശ്വര റാവു. 6.അജോയ് ഘോഷ്. 7.ഇ എം എസ് 8.ഇന്ദ്രജിത്ത് ഗുപ്ത . 9.എ ബി ബർധൻ . 10.എസ് സുധാകർ റെഡഡി

സി പി ഐ സംസ്ഥാന സെക്രട്ടറിമാർ 1.പി കൃഷ്ണപിള്ള.. 2.സി അച്യുതമേനോൻ. 3.എം എൻ ഗോവിന്ദൻ നായർ. 4.ഇ എം എസ്. 5.എൻ ഇ ബാലറാം . 6.എസ് കുമാരൻ. 7.പി കെ വാസുദേവൻ നായർ. 8.വെളിയം ഭാർഗ്ഗവൻ. 9.സി കെ ചന്ദ്രപ്പൻ. 10.പന്ന്യൻ രവീന്ദ്രൻ.

കേരളത്തിൽ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് സി.പി.ഐ. പന്ന്യൻ രവീന്ദ്രൻ കേരള ഘടകത്തിന്റെ സെക്രട്ടറി. പന്ത്രണ്ടാം കേരള നിയമസഭയിൽ നാലു പ്രധാന വകുപ്പുകളുടെ ചുമതല സി. ദിവാകരൻ,കെ.പി. രാജേന്ദ്രൻ, ബിനോയ് വിശ്വം, മുല്ലക്കര രത്നാകരൻ, എന്നീ സി.പി.ഐ. മന്ത്രിമാർക്കായിരുന്നു.എ.ഐ.ടി.യു.സി എന്ന പ്രമുഖ തൊഴിലാളി പ്രസ്ഥാനവും എ.ഐ.വൈ.എഫ് എന്ന യുവജന പ്രസ്ഥാനവും സി.പി.ഐയുടെ വർഗ്ഗ ബഹുജന സംഘടനകളായി പ്രവർത്തിക്കുന്നു. എ.കെ.എസ്.ടി.യു, എ.ഐ.എസ്.എഫ്, കെ.എസ്.കെ.ടി.എഫ് , യുവകലാ സാഹിതി, കേരള മഹിളാ സംഘം തുടങ്ങിയ സംഘടനകളും സി.പി.ഐയുടെതാണ്. കേരളത്തിൽ സി.പി.ഐയുടെ മുഖപത്രമാണ് ജനയുഗം.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

അവലംബം


http://www.janayugomonline.com/ http://www.cpikollamdc.com/history.html http://www.communistparty.in/