"നബിദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:میلاد پیامبر
(ചെ.) r2.7.3) (Robot: Modifying kk:Мәулет мейрамы to kk:Мәулид
വരി 27: വരി 27:
[[it:Mawlid]]
[[it:Mawlid]]
[[ja:預言者生誕祭]]
[[ja:預言者生誕祭]]
[[kk:Мәулет мейрамы]]
[[kk:Мәулид]]
[[lbe:Мавлуд]]
[[lbe:Мавлуд]]
[[ms:Maulidur Rasul]]
[[ms:Maulidur Rasul]]

13:33, 22 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു നബിദിനറാലിയുടെ ദൃശ്യം

ഇസ്ലാം ആചാരപ്രകാരം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി എന്ന് പറയുന്നത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം. സുന്നി വിഭാഗം മുസ്ലിംങ്ങൾ ഈ ദിനം ആഘോഷിക്കുന്നു.എന്നാൽ സലഫി വിഭാഗം നബിദിനം ആഘോഷിക്കുന്നതിനെതിരാണ്. സലഫി ഭരണമായതിനാൽ സൌദി അറേബ്യഭരണകൂടം നബിദിനം നിയമം മൂലം നിരോധിച്ചട്ടുണ്ട്.

ആറാം നൂറ്റാണ്ടിനു മുമ്പ് നബിദിനം ആഘോഷിച്ചതിനു് ഹദീസുകളോ മറ്റു ചരിത്ര രേഖകളോ ഇല്ല എന്നു സലഫി ആശയക്കാരുടെ അവകാശവാദം.[1].

സൗദി അറേബ്യ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കാലത്ത് നബിദിനാഘോഷം സൗദി അറേബ്യയിൽ വളരെ വിപുലമായി കൊണ്ടാടിയിരുന്നു. ലോകത്ത് ഇപ്പോഴും നബിദിനം വിവിധ രൂപത്തിൽ ആഘോഷിച്ചു വരുന്നു. കേരളത്തിൽ നബിദിനറാലികൾ നടക്കുന്നതുപോലെ വിവിധ രാഷ്ട്രങ്ങളിലും നടക്കുന്നുണ്ട്. കേളത്തിൽ മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ കലാ പരിപാടികളും നടന്നുവരുന്നു. അന്നദാനം മൌലിദ് മജ് ലിസ് പ്രവാചക പ്രകീർത്തനം എന്നിവ നടന്നുവരുന്നു. [2]

അവലംബം

  1. [1] A.P. ഹുസൈൻ പ്രസംഗം
  2. http://www.muslimpath.com/nabidhinam/index.php?ID=s110
"https://ml.wikipedia.org/w/index.php?title=നബിദിനം&oldid=1542804" എന്ന താളിൽനിന്ന് ശേഖരിച്ചത്