"ഉത്തരം (നിർമ്മിതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 27: വരി 27:


[[വർഗ്ഗം:വാസ്തുകല]]
[[വർഗ്ഗം:വാസ്തുകല]]
[[വർഗ്ഗം:സിവിൽ എഞ്ചിനീയറിങ്ങ്]]
[[en:Beam (structure)]]
[[en:Beam (structure)]]

14:00, 12 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം


ഏകതാനമായ് നിന്യസിക്കപ്പെട്ട ഭാരത്താൽ വളയുന്ന(വക്രത) ഉത്തരം

പൊതുവിവരങ്ങൾ

കേരളീയ ഗൃഹ നിർമാണ രീതിയിൽ രണ്ടു തൂണുകളുടെ ഇടയിൽ കിടക്കുന്ന കെട്ടിടഭാഗം ആണ് ഉത്തരം . മുകളിൽ നിന്നുള്ള ഭാരം താങ്ങുകയാണ് ഉത്തരങ്ങളുടെ ധർമ്മം. കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവയുടെ മുകളിൽ നിന്നുള്ള ഭാരം താങ്ങി അത്തരം ഭാരം ചുമരുകളോ തൂണുകളോ വഴി താഴോട്ടെത്തിക്കുകയാണ് ഉത്തരങ്ങളുടെ പ്രധാന ധർമം. പുരാതന വാസ്തുശില്പങ്ങളിൽ മരവും കല്ലുമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. മരം ഇന്നും ഉപയോഗിച്ചുവരുന്നു. കല്ലിന്റെ വലിവു ശക്തി കുറവായതുകാരണം ഉത്തരത്തിനായി കൂടുതൽ ഉപയോഗിച്ചുവരുന്നില്ല.

ഉരുക്കിന്റെ ആവിർഭാവത്തോടെ വലിയ വലിയ ഉത്തരങ്ങൾ നിഷ്പ്രയാസം നിർമിക്കാമെന്നായി. ഉരുക്കിന്റെ ഉയർന്ന മർദനശക്തിയും വലിവ് ശക്തിയും ഉപയോഗപ്പെടുത്തിയാണ് നീളൻ ഉരുക്കുത്തരങ്ങൾ നിർമിക്കുന്നത്.

പ്രബലിത സിമന്റ് കോൺക്രീറ്റും പുർവ പ്രബലിത സിമന്റ് കോൺക്രീറ്റും ഉത്തരങ്ങളുടെ നിർമാണപ്രക്രിയയെ ആകെ മാറ്റുകയായി.

കോൺക്രീറ്റ് ഉത്തരങ്ങൾക്ക് ഉരുക്കുത്തരങ്ങളെ അപേക്ഷിച്ച് സംരക്ഷണച്ചെലവ് കുറവാണ്.

വലിയ കെട്ടിടസമുച്ചയങ്ങളിലും പാലങ്ങളിലുമെല്ലാം അനിവാര്യമായ ഒരു ഘടകമാണ് ഇരുമ്പുകമ്പി ചേർത്ത കോൺക്രീറ്റ് ഉത്തരങ്ങൾ.സാങ്കേതികമായി രണ്ട് രീതിയിലുള്ള കമ്പി-കോൺക്രീറ്റ്(ശാക്തീകരിച്ച കോൺക്രീറ്റ് അഥവാ റീ-ഇൻഫോഴ്സ്ഡ് കോൺക്രീറ്റ്)ഉത്തരങ്ങളാണ് പൊതുവായി ഉപയോഗത്തിലുള്ളത്.

ടിമോഷെങ്കോ ഉത്തരങ്ങൾ

IS 456: 2000 അനുസരിച്ച് നീളവും ആഴവും തമ്മിലുള്ള അനുപാതം ഒരു പരിധിയിൽ താഴെയായാൽ അത് ടിമോഷെങ്കോ ഉത്തരം അഥവാ ആഴമുള്ള ഉത്തരം( Deep Beam) ആകുന്നു.ഇത്തരം ഉത്തരങ്ങളിൽ ചേർക്കേണ്ട കമ്പിയുടെ അളവ് എല്ലാ ക്രോസ് സെക്ഷനുകളിലും ഒന്നു തന്നെ ആയിരിയ്ക്കും.സമ്മർദ്ദബലവും വലിവുബലവും തമ്മിലുള്ള അകലത്തിൽ മാത്രമാണ് വ്യതിയാനം സംഭവിയ്ക്കുന്നത്.ഈ അകലം നടുഭാഗത്ത് അധികവും വശങ്ങളിൽ വളരെ കുറവുമായിരിയ്ക്കും(സിമ്പ്ലി സപ്പോർട്ടഡ് ഉത്തരത്തിന്റെ കാര്യത്തിൽ).ബോണ്ട് സ്ട്രെസ്സി( ചേർച്ചാ മർദ്ദം)ൽ വ്യതിയാനമില്ലാത്തതിനാലാണ് ഇരുമ്പിന്റെ അളവ് എല്ലാ ഭാഗത്തും സ്ഥായിയായിരിയ്ക്കുന്നത്.ഉത്തരത്തിനകത്ത് രൂപപ്പെടുന്ന കമാനാകൃതിയിലുള്ള ഒരു സമ്മർദ്ദമേഖലയാണ് ഇതിന്റെ ശക്തിയ്ക്കാധാരം.

  1. സിമ്പ്ലി സപ്പോർട്ടഡ് ഉത്തരത്തിൽ നീളം/ആഴം പരിധി 2 ആകുന്നു.
  2. കണ്ടിന്യുവസ് ഉത്തരത്തിൽ നീളം/ആഴം പരിധി 2.5 ആകുന്നു.

ഓയ്ലർ ബെർണോളി ഉത്തരങ്ങൾ

പൊതുവേ എല്ലായിടത്തും കാണാറുള്ള റീ-ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഉത്തരങ്ങൾ ഓയ്ലർ ബെർണോളി ഉത്തരങ്ങളാണ്.നീളത്തെ തട്ടിച്ച് നോക്കുമ്പോൾ ഇവയ്ക്ക് സ്വാഭാവികമായും ആഴം കുറവാകുകയാണ് പതിവ്.ഇതിൽ ആവശ്യമായ കമ്പിയുടെ അളവ് നടുഭാഗത്ത് കൂടുതലും വശങ്ങളിൽ കുറവുമാണ്(സിമ്പ്ലി സപ്പോർട്ടഡ് ഉത്തരത്തിന്റെ കാര്യത്തിൽ).സമ്മർദ്ദബലവും വലിവുബലവും തമ്മിലുള്ള അകലം ഇവിടെ സ്ഥിരാങ്കമാണ്.പകരം ബോണ്ട് സ്ട്രെസ്സിലുണ്ടാകുന്ന വ്യതിയാനം ഉത്തരത്തിന്റെ ഭാരം താങ്ങലിനെ സ്വാധീനിയ്ക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉത്തരം_(നിർമ്മിതി)&oldid=1516285" എന്ന താളിൽനിന്ന് ശേഖരിച്ചത്