"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Jagannathan (actor)
വരി 7: വരി 7:
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
* 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)
* 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)
* 1999-ലെ മികച്ച സീരിയൽ നടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)
* 1999-ലെ മികച്ച സീരിയൽ സഹനടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)


==അവലംബം==
==അവലംബം==

08:43, 9 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു ജഗന്നാഥൻ (1938-2012 ഡിസംബർ 8).

ജീവിതരേഖ

1938-ൽ ചങ്ങനാശേരിയിൽ ജനിച്ചു. ജി. അരവിന്ദൻ, നെടുമുടി വേണു തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം കാവാലം നാരായണപ്പണിക്കരുടെ രചനയിൽ ജി. അരവിന്ദൻ സംവിധാനം നിർവഹിച്ച അവനവൻ കടമ്പ എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. പതനം, പരിവർത്തനം, കരടി, വിവാഹാലോചന എന്ന നാടകങ്ങൾ സംവിധാനം ചെയ്തു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഇതിനുശേഷം നൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 2012 ഡിസംബർ 8-ന് അന്തരിച്ചു. അർദ്ധനാരി ആണ് അവസാനമായി പുറത്തിറങ്ങിയ ചലച്ചിത്രം.

പുരസ്കാരങ്ങൾ

  • 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)
  • 1999-ലെ മികച്ച സീരിയൽ സഹനടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)

അവലംബം

  1. "നടൻ ജഗന്നാഥൻ അന്തരിച്ചു". വെബ്ദുനിയ. 8 ഡിസംബർ 2012. Retrieved 8 ഡിസംബർ 2012.
  2. "നടൻ ജഗന്നാഥൻ അന്തരിച്ചു". മലയാള മനോരമ. 8 ഡിസംബർ 2012. Retrieved 8 ഡിസംബർ 2012.
  3. "നടൻ ജഗന്നാഥൻ അന്തരിച്ചു". ഇന്ത്യാവിഷൻ. 8 ഡിസംബർ 2012. Retrieved 8 ഡിസംബർ 2012.
  4. "നടൻ ജഗന്നാഥൻ അന്തരിച്ചു". മാധ്യമം. 9 ഡിസംബർ 2012. Retrieved 9 ഡിസംബർ 2012.
"https://ml.wikipedia.org/w/index.php?title=ജഗന്നാഥൻ&oldid=1513711" എന്ന താളിൽനിന്ന് ശേഖരിച്ചത്