"ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
→‎ചിത്രശാല: ആവർത്തിക്കുന്ന ചിത്രങ്ങൾ ഒഴിവാക്കി
വരി 55: വരി 55:
ചിത്രം:വെള്ളച്ചെമ്പരത്തി.jpg|വെള്ള ചെമ്പരത്തി
ചിത്രം:വെള്ളച്ചെമ്പരത്തി.jpg|വെള്ള ചെമ്പരത്തി
ചിത്രം:Hibiscus01.jpg|മഞ്ഞ ചെമ്പരത്തി
ചിത്രം:Hibiscus01.jpg|മഞ്ഞ ചെമ്പരത്തി
File:Hibiscus in rose color.JPG
Image:Hibicus0051.JPG
Image:Hibiscus_rosa-sinensis.JPG
Image:Buberel unknown flower 19.jpg
ചിത്രം:Rosechemparathi.jpg
ചിത്രം:ചെമ്പരത്തിപൂവ്2.jpg
Image:Hibiskusblüte.jpg
Image:Chinese rose hibiscus.jpg
ചിത്രം:കടുംചുവപ്പ് കട്ട്ചെമ്പരത്തി.JPG|കട്ടച്ചെമ്പരത്തി
ചിത്രം:കടുംചുവപ്പ് കട്ട്ചെമ്പരത്തി.JPG|കട്ടച്ചെമ്പരത്തി
ചിത്രം:ചെമ്പരത്തി.JPG
Image:Chinese_Hibiscus.JPG
Image:Hibiscus pink.jpg
ചിത്രം:ചെമ്പരത്തി5.JPG
ചിത്രം:Hibiscus5.JPG‎
ചിത്രം:ചെമ്പരത്തിപ്പൂവ്.JPG‎
ചിത്രം:ചെമ്പരത്തി-മൊട്ട്.JPG|മൊട്ട്
ചിത്രം:Hibiscus6.JPG
ചിത്രം:കട്ടച്ചെമ്പരത്തി.JPG
ചിത്രം:ചെമ്പരത്തി6.JPG
ചിത്രം:ചെമ്പരത്തി7.JPG
ചിത്രം:ChineseRose.JPG
ചിത്രം:ChineseRose-bud.JPG
ചിത്രം:ചെമ്പരത്തി9.JPG
ചിത്രം:Hibiscus10.JPG
ചിത്രം:കട്ടച്ചെമ്പരത്തി.JPG|കട്ടച്ചെമ്പരത്തി
ചിത്രം:ചുവപ്പ്ചെമ്പരത്തി01.JPG
Image:Chemparathee1.JPG
Image:Chemparathee2.JPG
Image:Chemparathee3.JPG
Image:Chemparathee4.JPG|ചെമ്പരത്തിയുടെ പഴുത്ത ഇല
Image:Chemparathee4.JPG|ചെമ്പരത്തിയുടെ പഴുത്ത ഇല
Image:Chemparathee5.JPG
Image:Chemparathee6.JPG|വെള്ളകലർന്ന ഇലകളുള്ള ചെമ്പരത്തി
Image:Chemparathee7.JPG
Image:Chemparathee8.JPG
ചിത്രം:Morning-flower.jpg
ചിത്രം:Whitehibiscus.JPG|വെള്ള ചെമ്പരത്തി
ചിത്രം:Redhibiscus.JPG|ചുവന്ന ചെമ്പരത്തി
ചിത്രം:Chemparathi fullsize.jpg|ചെമ്പരത്തി
ചിത്രം:ചുവന്ന ചെമ്പരത്തി.jpg
ചിത്രം:Hibiscus_rosa_sinensis.JPG|ചുവന്ന ചെമ്പരത്തിപ്പൂവ്
പ്രമാണം:മഞ്ഞ ചെമ്പരത്തിപ്പൂവ് 1.JPG
പ്രമാണം:ചെമ്പരത്തിയുടെ വയലറ്റ് പൂവ്.JPG
പ്രമാണം:ചെമ്പരത്തിയുടെ വയലറ്റ് പൂവ്.JPG
പ്രമാണം:മഞ്ഞ ചെമ്പരത്തിപ്പൂവ്.JPG
പ്രമാണം:മഞ്ഞ ചെമ്പരത്തിപ്പൂവ്.JPG
പ്രമാണം:ചെമ്പരത്തിയുടെ പൂവ്.jpg|ചെറിയ ചെമ്പരത്തിയുടെ പൂവ്
File:Chembarathi.JPG
File:Rose Hibiscus.JPG|റോസ് ചെമ്പരത്തി
</gallery>
</gallery>



08:27, 13 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ചെമ്പരത്തി
Hibiscus rosa-sinensis 'Brilliant'
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. rosa-sinensis
Binomial name
Hibiscus rosa-sinensis

സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ്‌ ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.

പരാഗണത്തെ പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. മലേഷ്യയുടെ ദേശീയ പുഷ്പമായ ഇവയെ ബുൻഗ റയ എന്ന് മലായ് ഭാഷയിൽ വിളിക്കുന്നു. മലേഷ്യ, ഫിലിപ്പൈൻസ്, കാ‍മറൂൺ, റുവാണ്ട, ന്യൂസലാന്റിലെ കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സൊളമോൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.

പേരിനു പിന്നിൽ

കട്ട ചെമ്പരത്തി
ചെമ്പരത്തിപ്പൂവിലിരിക്കുന്ന പൂമ്പാറ്റ(വീഡീയോ)
കട്ട ചെമ്പരത്തി - ചുവപ്പും വെള്ളയും
മഞ്ഞ ചെമ്പരത്തി

പരത്തിച്ചെടിയുമായി ബന്ധമൊന്നുമില്ലെങ്കിലും പരന്നു വളരുന്നതിനാലും ചുവന്ന പൂക്കൾ കൂടുതലായുണ്ടാകുന്നതുകൊണ്ടും ചെമ്പരത്തി എന്ന പേർ[1]

ഉപയോഗങ്ങൾ

ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. [2]

ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്. ഹൈന്ദവ പൂജകൾക്ക് ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട്.

വംശവർദ്ധന

കേസരങ്ങൾ

ചെറുകൊമ്പുകൾ മുറിച്ചുനട്ടാണ് സാധാരണ ചെമ്പരത്തിയുടെ വംശവർദ്ധന നടത്തുന്നത്. ബീജസങ്കലനത്തിലൂടെ ചെമ്പരത്തിയുടെ കായുകൾ ഉണ്ടാക്കാനും കഴിയും. രണ്ടുനിറത്തിലുള്ള ചെമ്പരത്തികളുടെ പൂമ്പൊടികൾ സംയോജിപ്പിച്ചുണ്ടാക്കുന്ന കായിലെ വിത്തുകൾ കിളിപ്പിച്ചുണ്ടാക്കുന്ന ചെമ്പരത്തിയുടെ പൂവ് വ്യത്യസ്തമായിരിക്കും.


ഏതെങ്കിലും ഒരു പൂവിൽ നിന്നും പൂമ്പൊടി എടുത്ത് വ്യത്യസ്തമായ മറ്റൊരു ചെമ്പരത്തി ചെടിയിലെ പൂവിന്റെ കേസരിയിൽ നിക്ഷേപിക്കണം. പൂമ്പൊടി നിക്ഷേപിക്കപ്പെടുന്ന പൂവിലെ പുമ്പൊടിയുമായി കലരാതെ പൂക്കൾ വിരിയുന്ന രാവിലെ തന്നെ വളരെ സൂക്ഷമതയോടെ ചെയ്യേണ്ടതാണ്. പ്രാണികളുടെ ശല്യത്തിൽ നിന്നും ഈ പൂവിനെ സംരക്ഷിക്കണം. ഈ പൂവ്‍ അതിന്റെ കാലാവധി കഴിയുമ്പോൾ ഉണങ്ങിപ്പോകുമെങ്കിലും ബീജസങ്കലനം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ അടിഭാഗത്തുള്ള കവചത്തിനുള്ളിൽ ചെമ്പരത്തി കായ വളരാൻ തുടങ്ങും.

മൂന്നാഴ്ചക്കുള്ളിൽ ഈ കായ വിളഞ്ഞ് പാകമാകും. ഈ കായുടെ ഉള്ളിൽ വെണ്ട വിത്തിനു സമാനമായ കറുത്ത വിത്തുകൾ ഉണ്ടാവും. ഈ വിത്തുകൾ പാകി മുളപ്പിച്ച് പുതിയതരം ചെമ്പരത്തികൾ ഉണ്ടാക്കാം. കൊമ്പുകൾ മുറിച്ചുനട്ടുണ്ടാവുന്ന ചെടികളേക്കാൾ താമസിച്ചു മാത്രമെ വിത്തുകളിലൂടെ ഉണ്ടാവുന്ന ചെടികൾ പുഷ്പിക്കാറ്റുള്ളു. ഗ്രാഫ്റ്റിംഗീലൂടെയും വിവിധ തരം ചെമ്പരത്തികൾ യോജിപ്പിക്കാൻ കഴിയും.

ഔഷധ ഗുണം

കഫം,പിത്ത ഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.

ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.[3]

ചിത്രശാല

മറ്റ് ലിങ്കുകൾ

അവലംബം

  1. അലങ്കാര സസ്യങ്ങൾ- സെബാസ്റ്റ്യൻ പി.ജെ.
  2. http://www.teabenefits.com/herbal-tea-benefits/hibiscus-tea-benefits.html
  3. http://www.brighthub.com/health/alternative-medicine/articles/18697.aspx
"https://ml.wikipedia.org/w/index.php?title=ചെമ്പരത്തി&oldid=1481911" എന്ന താളിൽനിന്ന് ശേഖരിച്ചത്