"ചൊച്ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
510 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഈ ചെടിയുടെ ഫലം പോലെ തന്നെ, [[വേര്|വേരും]] തണ്ടും വിത്തും ഇലകളും ഭക്ഷണയോഗ്യമാണ്. കിഴങ്ങുകൾ, [[ഉരുളക്കിഴങ്ങ്|ഉരുളക്കിഴങ്ങിനേയും]] ഭക്ഷണയോഗ്യമായ മറ്റു ഭൂകാണ്ഡങ്ങളേയും പോലെ ഉപയോഗിക്കാം. [[ഏഷ്യ|ഏഷ്യൻ]] രാജ്യങ്ങളിൽ ഇതിന്റെ കൂമ്പുകളും ഇലകളും [[സാലഡ്|സാലഡുകളായും]] മയത്തിൽ വേവിച്ചും ഉപയോഗിക്കാറുണ്ട്. [[ചുരക്ക]] കുടുംബത്തിൽ പെട്ട മറ്റു സസ്യങ്ങളെപ്പോലെ ഇതും പടർന്നു വളരുന്നതാണ്. അതിനാൽ, ആവശ്യത്തിന് ഇടമുള്ള ചുറ്റുപാടുകളിൽ മാത്രമേ ഇതു വളർത്താനാവൂ. പാത്രങ്ങളിൽ വളർത്തുമ്പോൾ വേര് ചീയാൻ സാധ്യതയുണ്ട്. വളർച്ചയുടെ ഘട്ടത്തിൽ പൊതുവേ ലോലസ്വഭാവമുള്ള സസ്യമാണിത്. എങ്കിലും [[ആസ്ട്രേലിയ|ആസ്ട്രേലിയയിലും]] [[ന്യൂസിലൻഡ്|ന്യൂസിലൻഡിലും]] ഇത് ഉദ്യാനസസ്യമായും വേലിച്ചെടിയായും വളർത്തപ്പെടുന്നു.
 
ഒരിക്കൽ വളർത്തിപ്പടർത്തിയാൽ ദീർഘനാൾ നിലനിൽക്കുന്ന ഒരു വള്ളിച്ചെടിയാണ് ചൗ-ചൗ.<ref>{{cite news|url=|title=വെറും കായല്ല ചൗ-ചൗ |last=സുരേഷ് മുതുകുളം|first=|date=12 ഒക്ടോബർ 2012|publisher=കാർഷികരംഗം പംക്തി, മലയാള മനോരമ|accessdate=}}</ref> പത്ത് മീറ്റർ വരെ ഉയർന്ന് വളരും. വള്ളിച്ചുരുളുകൾ എറിഞ്ഞ് താങ്ങുകളിൽ പിടിച്ചു കയറുന്ന ഈ ചെടി 1200 മുതൽ 1500 വരെ ഉയർന്ന പ്രദേശങ്ങളിൽ വളരും. ചൗ-ചൗവിന്റെ പ്രജനനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു പരിധിയിലേറെ വിളഞ്ഞ കായ്‌കൾ വള്ളിയിൽ നിന്ന് തന്നെ മുളയ്കാൻ തുടങ്ങും. ഇത്തരം കായ്‌കളെടുത്ത് നേരത്തെ തയ്യാറാക്കിയ കുഴികളിൽ രണ്ടോ മൂന്നോ വീതം നടുകയാണ് പതിവ്. ചെടി വളർന്ന് പടരാൻ തുടങ്ങുമ്പോൾ 2 മീറ്റർ ഉയരത്തിൽ പന്തലിട്ട് കൊടുക്കുകയോ മറ്റ് മരങ്ങളിൽ പടർത്തി വിടുകയോ ചെയ്യുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1468311" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി