"മൗറീഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:ഇന്ത്യൻ വംശജർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം ചേർക്കുന്നു: gag:Mavriki
വരി 116: വരി 116:
[[fy:Mauritsius]]
[[fy:Mauritsius]]
[[ga:Oileán Mhuirís]]
[[ga:Oileán Mhuirís]]
[[gag:Mavriki]]
[[gd:Na h-Eileanan Mhoiriseas]]
[[gd:Na h-Eileanan Mhoiriseas]]
[[gl:Mauricio - Maurice]]
[[gl:Mauricio - Maurice]]

21:00, 27 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

റിപബ്ലിക് ഓഫ് മൗറീഷ്യസ്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: സ്റ്റാർ ആൻഡ് കീ ഓഫ് ഇന്ത്യൻ ഓഷ്യൻ
ദേശീയ ഗാനം: മദർലാൻഡ്...
തലസ്ഥാനം പോർട്ട് ലൂയിസ്
രാഷ്ട്രഭാഷ ഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി
റിപബ്ലിക്
അനിരുദ് ജഗന്നാഥ്
നവീൻ‌ചന്ദ്ര രാംഗുലാം
{{{സ്വാതന്ത്ര്യം/രൂപീകരണം}}} മാർച്ച് 12, 1968
വിസ്തീർണ്ണം
 
2,040ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
12,45,000(2005)
603/ച.കി.മീ
നാണയം മൗറീഷ്യൻ റുപീ (MUR)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+4
ഇന്റർനെറ്റ്‌ സൂചിക .mu
ടെലിഫോൺ കോഡ്‌ +230

ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ആഫ്രിക്കൻ വൻ‌കരയിൽപ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ തീരത്തുനിന്നും 3,943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ആഫ്രിക്കൻ വൻ‌കരയിലെ മറ്റൊരു ദ്വീപായ മഡഗാസ്കർ മൗറീഷ്യസിന് 870 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു.2040 ചതുരശ്ര മീറ്റരിൽ വിസ്ത്തീർണ്ണമുള്ള മൗറീഷ്യസ്സിന്റെ തലസ്ഥാനം പോർട്ട് ലൂയിസ് ആണ്.

1810 - ൽ ഫ്രാൻസിനെ കീഴടക്കി കോളനി വാഴ്ച്ച ആരംഭിച്ച ബ്രിട്ടനിൽ നിന്നും 1868-ൽ മൗരീഷ്യസ് സ്വതംന്ത്രമായി. ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്.

ആംഗലേയമാണ് ഔദ്യോഗിക ഭാഷയെങ്കിലും, മൗരീഷ്യൻ ക്രിയൊലെ, ഫ്രെഞ്ച് എന്നിവയും പ്രധാനമായും സംസാരിച്ചുവരുന്നു.

ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. അമ്പതു ശതമാനത്തിലേറെ ജനങ്ങൾ ഹിന്ദുമത വിശ്വാസികളുമാണ്.

നിരുക്തം

അറേബ്യൻ സഞ്ചരികളാണ് ഈ ദീപിൽ ആദ്യം എത്തിച്ചേർന്നത്. അവർ ഇതിനെ ദിനാ അരൊബി എന്നുവിളിച്ചു. 1507-ൽ പറങ്കി നാവികർ ഇവിടെ വന്നു തൂടങ്ങി. പഴയ പറങ്കി മാപ്പുകളിൽ "ക്രിനെ" എന്ന പേരിൽ ഇതിനെ കാണിക്കുന്നുണ്ട്. പറക്കനാവാത്ത "ദൊദൊ" എന്ന പക്ഷിയുടെ സാന്നിധ്യം കൊണ്ടാണിതെന്ന് വിശ്വസിക്കുന്നു. പിന്നീടെത്തിയ പറങ്കി നാവികൻ, ദോം പെദ്രൊ മാസ്കാരെൻഹസ്, ഈ ദ്വീപസമൂഹങ്ങളെ മാസ്കാരെൻസ് എന്നു വിളിച്ചു. 1598-ൽ നാവിക സേനാപതി വൈബ്രാൻഡ് വാൻ വാർവിക്കിന്റെ നേതൃതത്തിൽ ഡച്ച് പടവ്യൂഹം "ഗ്രാൻഡ് തുറമുഖത്ത്" എത്തിച്ചേരുകയും ദ്വീപിനെ മൗറീഷ്യസ് നാമകരണം ചെയ്യുകയും ചെയ്തു. 1715-ൽ ചുറ്റുമുള്ള ദ്വീപുകൾ കയ്യടക്കിയിരുന്ന ഫ്രാൻസ് മൗറീഷ്യസിനേയും സ്വന്തമാക്കി ഐലെ ദെ ഫ്രാൻസ് നാമകരണം ചെയ്തു. 1810-ൽ ഫ്രാൻസിനെ കീഴടക്കി വെള്ളക്കാർ ദ്വീപിനെ സ്വന്തമാക്കി മൗറീഷ്യസ് എന്നു നാമകരണം ചെയ്തു.

ചരിത്രം

അറേബ്യൻ സഞ്ചരികളാണ് ഈ ദീപിൽ ആദ്യം എത്തിച്ചേർന്നത്

ഡച്ച് കാലഘട്ടം

1598-1710

ഫ്രെഞ്ച് കാലഘട്ടം

The ഗ്രാൻഡ് തുറമുഖ യുദ്ധം , 20–27 ആഗസ്റ്റ് 1810

1715-1810

ബ്രിട്ടീഷ്‌ കാലഘട്ടം

1810-1968

ചാമ്പ്യൻ പോരാട്ട പന്തയസ്ഥലം, ലൂയിസ് തുറമുഖം, 1880

സർ റോബർട്ട് ഫാർക്കരിന്റേ നേത്രുതത്തിൽ തുടങ്ങിയ ഭരണം സത്വരമായ സാമൂഹിക സാമ്പത്തിക നേട്ടത്തിന് സാക്ഷ്യം വഹിച്ചു. 1835-ൽ അടിമത്തം നിർത്തലാക്കി. ഇതു ആഫ്രിക്കൻ അടിമകൾക്കു പകരം ഇന്ത്യയിൽ നിന്നും തൊഴിലാളികളെ വരുത്താൻ കാരണമായി. അവർ പ്രധാനമായും കരിമ്പിൻ തടങ്ങൾ, നിർമ്മാണശാലകൾ, ഗതാഗതമേഘല, കെട്ടിട നിർമ്മാണമേഘല, എന്നിവിടങ്ങലിൽ പണിയെടുത്തു.

ഇന്ത്യക്കാർ പ്രധാനമായും കൊൽകത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ആദ്യസമൂഹം 1721-ൽ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നായിരുന്നു. പ്രധാനമായും ബഗാളികളും തമിഴരും. ലൂയിസ് തുറമുഖം മൂന്ന് മേഖലയായി തിരിച്ചിരുന്നു, ഇന്ത്യക്കാർ 'ക്യാംപ് ദെ മലബാർ' എന്ന കിഴക്കൻ പ്രാന്തപ്രദേശത്തായിരുന്നു. അതുകൂടാതെ, മഡഗാസ്കർ, ആഫ്രിക്കയുടെ തെക്കും കിഴക്കും, മൊസാംബിക്ക്, കോമരി ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ധാരാളം കുടിയേറ്റക്കാരും ഉണ്ടായിരുന്നു. പിന്നീട് വ്യാപാരികളായ ചൈനീസ് കുടിയേറ്റക്കാരും എത്തിയതോടെ ദ്വീപ് എഷ്യക്കാരാൽ പ്രബലമായി.വികസിച്ചുവന്ന വിപണനസാദ്ധ്യത ധാരാളം വടക്കേ ഇന്ത്യൻ വ്യാപാരികളെ അങ്ങോട്ടു ആകർക്ഷിച്ചു.

രാഷ്ട്രീയം

ഒരു ജനാധിപത്യ രാജ്യമായാണ്‌ ഭരണഘടന മൗറീഷ്യസിനെ വിഭാവനം ചെയ്യുന്നത്‌.[.... .

ഭൂമിശാസ്ത്രം

80-ലക്ഷം വർഷങ്ങൾക്കുമുമ്പുണ്ടായ അഗ്നിപർവ്വതസ്പോടനം വഴിയാണ് മൗറീഷ്യസ് ദ്വീപുകൾ ഉണ്ടായത്. മാസ്കെരേൻ ദ്വീപുകളുടെ ഭാഗമാണ് മൗറീഷ്യസ്. ഇപ്പോൾ സജീവമായ ഒരു അഗ്നിപർവ്വതവുമില്ല. കഴിഞ്ഞ 10000 വർഷ്ത്തിനിടക്ക് ഒരു അഗ്നിപർവ്വതസ്പോടനവും രേഖപ്പെടുത്തിയിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള, വിട്ടു വിട്ടു കിടക്കുന്ന മലനിരകളാൽ ചുറ്റപെട്ടതാണ് മൗറീഷ്യസ്. തീരത്തുനിന്നും ഉള്ളിലെ സമതലത്തിലേക്കെത്തുമ്പോൾ ഉയരം 670 മീറ്റർ വരെയാകുന്നു. ഏറ്റവും ഉയരം കൂടിയ ഭാഗം തെക്കുപടിഞ്ഞാറുള്ള പിറ്റൊൻ ദെ ല പെറ്റിറ്റ് രിവിരെ നോയിരാണ്(828 മീറ്റർ). പുഴകളാലും നദികളാലും ദ്വീപ് സമൃദ്ധമാണ്, പർവ്വതാഗ്നിപ്രവാഹം മൂലമുണ്ടായ വിടവുകളിലൂടെയാണ് ഇവ പ്രധാനമായും വരുന്നത്.

പരിസ്ഥിതി

ഉഷ്‌ണമേഖലയിലുള്ള കാലാവസ്ഥയാണ് കാടുകളാലും മരങ്ങളാലും ചുറ്റപ്പെട്ട തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. കാലികമായ ചക്രവാതം ജന്തു-സസ്യജാലങ്ങൾക്ക് വിനാശകരമാകുമെങ്കിലും, അവ ദ്രുതഗതിയിൽ അതിനെ തരണം ചെയ്യാറുണ്ട്. ലോകത്തിൽ എറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത്. ലോകാരോഗ്യസംഘടന പ്രസിദ്ധികരിച്ച വായു ഗുണനിലവാര സുചികയിൽ മൗറീഷ്യസിന് രണ്ടാം സ്ഥാനമാണുള്ളത്.

ദക്ഷിണായനരേഖയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട്, ഉഷ്‌ണമേഖലയിലെ കാലവസ്ഥയാണ്. പ്രധാനമായും രണ്ടു ഋതുക്കൾ: നവംബർ മുതൽ എപ്രിൽ വരെ നീണ്ടുനിൽക്കുന്ന ഈർപ്പമുള്ള ഉഷ്‌ണകാലം, ഈ സമയത്തെ ശരാശരി താപനില 24.7° ആണ്, ജുൺ മുതൽ സെപ്ത്ംബർ വരെ ഉണങ്ങി വരണ്ടു തണുപ്പുള്ള ശൈത്യവും, ഈ സമയത്തെ ശരാശരി താപനില 20.4° ആണ്. എറ്റവും ചൂടൂള്ള സമയം ജനുവരിയും ഫബ്രുവരിയുമാണ്, ശരാശരി, പകലത്തെ ഉയർന്ന താപനില 29.2°. എറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ്, ശരാശരി, രാത്രിയിലെ എറ്റവും എറ്റവും കുറഞ്ഞ താപനില 16.4°. വർഷത്തിൽ തീരങ്ങളിൽ 900മിമീ-ഉം സമതലങ്ങളിൽ 1500മിമീ-ഉം മഴ ലഭിക്കാറുണ്ട്. മഴ പ്രധാനമായും ലഭിക്കുന്നതു വേനൽക്കാലത്താണ്.

"https://ml.wikipedia.org/w/index.php?title=മൗറീഷ്യസ്&oldid=1462316" എന്ന താളിൽനിന്ന് ശേഖരിച്ചത്