"അനുദൈർഘ്യതരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: vi:Sóng dọc
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: id:Gelombang longitudinal
വരി 42: വരി 42:
[[gl:Onda lonxitudinal]]
[[gl:Onda lonxitudinal]]
[[hu:Longitudinális hullám]]
[[hu:Longitudinális hullám]]
[[id:Gelombang longitudinal]]
[[it:Onda longitudinale]]
[[it:Onda longitudinale]]
[[lt:Išilginė banga]]
[[lt:Išilginė banga]]

06:57, 25 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അനുദൈർഘ്യ മർദ്ദ തരംഗം

ഭൗതികശാസ്ത്രത്തിൽ, ഒരു സഞ്ചരിക്കുന്ന തരംഗം, അതു സഞ്ചരിക്കുന്ന രദിശക്ക് സമാന്തരമായി മാധ്യമത്തിലെ കണികകളെ ചലിപ്പിക്കുന്നുവെങ്കിൽ, അതിനെ അനുദൈർഘ്യതരംഗം (Longitudinal Waves)എന്ന് വിളിക്കുന്നു.

വൈദ്യുതകാന്തികവികിരണമല്ലാത്ത തരംഗങ്ങളിൽ പലതും അനുദൈർഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മർദ്ദതരംഗങ്ങളും ഭൂകമ്പമോ, സ്ഫോടനമോ കൊണ്ടുണ്ടാവുന്ന പ്രാഥമിക തരംഗങ്ങളും (Primary waves, P-waves), അനുദൈർഘ്യതരംഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ശബ്ദതരംഗങ്ങളുടെ സ്ഥാനാന്തരവും (Displacement) ആവൃത്തിയും (Frequency) സമയവും തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നൽകിയിരിക്കുന്നു.

ഇതിൽ

  • y തരംഗത്തിന്റെ തത്സമയ സ്ഥാനാന്തരം;
  • x തരംഗസ്രോതസ്സിൽ നിന്നും ഉള്ള അകലം
  • t കഴിഞ്ഞുപോയ സമയം;
  • തരംഗത്തിന്റെ ആയതി (Amplitude),
  • c തരംഗത്തിന്റെ വേഗത (Speed)
  • ω തരംഗത്തിന്റെ കോണീയാവൃത്തി / ഘൂർണനാവൃത്തി (Angular frequency)


ശബ്ദതരംഗങ്ങളുടെ സഞ്ചാരവേഗത, അതു സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സ്വഭാവം, താപം, സമ്മർദ്ദം എന്നിവ ആശ്രയിച്ചിരിക്കുന്നു.

അനുദൈർഘ്യതരംഗം കാണിക്കുന്ന ചലച്ചിത്രം

ഇതും കാണുക

തരംഗം

അനുപ്രസ്ഥതരംഗം

"https://ml.wikipedia.org/w/index.php?title=അനുദൈർഘ്യതരംഗം&oldid=1459160" എന്ന താളിൽനിന്ന് ശേഖരിച്ചത്