Jump to content

"സസ്യഹോർമോണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,074 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
ജലത്തിന്റെ ദൗർലഭ്യം നേരിടുന്ന സന്ദർഭങ്ങളിൽ ഇലകളിലൂടെ ജലനഷ്ടമുണ്ടാകുന്നത് തടയുന്നതിനായി ആസ്യരന്ധ്രങ്ങൾ അടയുന്നത് അബ്സിസിക്ക് അമ്ലം മൂലമാണ്. ജലദൗർലഭ്യമുള്ള അവസരങ്ങളിൽ മീസോഫിൽ കലകളിലെ ക്ലോറോപ്ലാസ്റ്റ് സ്തരങ്ങളുടെ താര്യത വർദ്ധിക്കുന്നു. കോശത്തിനുള്ളിൽ രൂപപ്പെട്ട ABA പുറത്തേയ്ക്ക് വ്യാപിക്കുന്നു. മീസോഫിൽ കോശങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പ്ലാസ്മഡെസ്മേറ്റ വഴി ഇവ വ്യാപിച്ച് ആസ്യരന്ധ്രങ്ങളിലെ കാവൽ കോശങ്ങളിലെത്തുന്നു(Guard cells). ATP മീഡിയേറ്റഡ് H+/K+ അയോൺ എക്സ്ചേഞ്ച് പമ്പിനെ തടഞ്ഞാണ് ഇവ ആസ്യരന്ധ്രങ്ങളുടെ അടയ്ക്കലിന് കാരണമാകുന്നത്.
 
ബിർച്ച് സസ്യങ്ങളിൽ (Betula pubescens) അഗ്രമുകുളത്തിന്റെ ഡോർമൻസിയ്ക്ക് ഇവ കാരണമാകുന്നു. എപ്പിക്കൽ മെരിസ്റ്റ(അഗ്രമെരിസ്റ്റം)ത്തിൽ പ്രവർത്തിച്ച് ബഡ് ഡോർമൻസിയ്ക്കും അവസാനജോഡ് ഇലകൾ മുകുളത്തിന് സംരക്ഷണം നൽകുന്നതിനായി രൂപപ്പെടുത്തുന്നതിനും ഇവയ്ക്ക് പങ്കുണ്ട്. വിത്തുകളിൽ വളരെ വലിയ അളവിൽ ABA നിലനിൽക്കുന്ന സന്ദർഭങ്ങളിലാണ് വിതതുമുളയ്ക്കൽ നടക്കുന്നത്. ബീജാങ്കുരണത്തിന് തൊട്ടുമുമ്പ് ABA അളവ് കുറയാൻ തുടങ്ങുന്നു. ക്രമേണ കാണ്ഡങ്ങൾ രൂപപ്പെടുകയും പൂർണ്ണധർമ്മങ്ങൾ നിർവ്വഹിക്കാൻ ശേഷ്യുള്ളശേഷിയുള്ള ഇലകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ABA അളവ് വർദ്ധിക്കുന്നു. സസ്യത്തിന്റെ വളർച്ച കൂടിയ ഭാഗങ്ങളിൽ ഇവ വളർച്ചയെ തടയുന്നു.
==ജൈവസംശ്ലേഷണം==
ഹരികകണങ്ങളിലാണ് ഇവ സംശ്ലേഷിപ്പിക്കപ്പെടുന്ന ആദ്യഘട്ടങ്ങൾ നടക്കുന്നതെങ്കിലും പ്രക്രിയ പൂർണ്ണമാകുന്നത് കോശദ്രവ്യത്തിൽ വച്ചാണ്. സിയാക്സാന്തിൻ(Zeaxanthin) എന്ന രാസരൂപത്തിൽ നിന്ന് വയോലാക്സാന്തിൻ(Violaxanthin) രൂപപ്പെടുന്നു. സിയാക്സാന്തിൻ ഇപ്പോക്സിഡേയ്സ് (Zeaxanthin epoxidase- ZEP) എന്ന രാസാഗ്നിയുടെ സാന്നിദ്ധ്യത്തിലാണ് ഇത് നടക്കുന്നത്. വയോലാസാന്തിൻ പിന്നീട് 9' -സിസ് നിയോക്സാന്തിൻ (9'-cis-neoxanthin) ആയി പരിണമിക്കുന്നു. പിന്നീടത് 15 കാർബണുകളുള്ള ക്സാന്തോക്സാലുംXanthoxal), 25 കാർബണുകളുള്ള ഇപ്പോക്സി ആൽഡിഹൈഡുമാകുന്നു. 9'-cis-epoxycarotenoid dioxygenase (NCED) ആണ് ഇതിനാവശ്യമായ രാസാഗ്നി. ക്സാന്തോക്സാൽ ആണ് പിന്നീട് കോശദ്രവ്യത്തിൽ ABA ആയി മാറ്റപ്പെടുന്നത്. ആൽഡിഹൈഡ് ഓക്സിഡേയ്സസ് തുടങ്ങിയ രാസാഗ്നികൾ ഈ പ്രവർത്തനങ്ങൾക്കാവശ്യമാണ്. മോള്ബ്ഡിനം എന്ന മൂലകവും ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നു.<ref>Fundamentals of Plant Physiology, DR.V.K.Jain, S. Chand & Company limited, 2009, page- 423</ref>
 
 
=== ഓക്സിൻ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1452817" എന്ന താളിൽനിന്ന് ശേഖരിച്ചത്