"സസ്യഹോർമോണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, ca, cs, da, de, en, es, eu, fi, fr, he, hi, hu, id, it, ja, kk, ko, lv, nl, no, pl, ps, pt, ru, sk, sr, sv, ta, th, uk, zh
വരി 23: വരി 23:
== അവലംബം ==
== അവലംബം ==
{{Reflist|2}}
{{Reflist|2}}

[[ar:هرمون نباتي]]
[[ca:Fitohormona]]
[[cs:Fytohormon]]
[[da:Plantehormon]]
[[de:Phytohormon]]
[[en:Plant hormone]]
[[es:Fitohormona]]
[[eu:Fitohormona]]
[[fi:Kasvihormoni]]
[[fr:Phytohormone]]
[[he:הורמון צמחי]]
[[hi:पादप हार्मोन]]
[[hu:Növényi hormon]]
[[id:Hormon tumbuhan]]
[[it:Fitormone]]
[[ja:植物ホルモン]]
[[kk:Өсімдіктер гормондары]]
[[ko:식물 호르몬]]
[[lv:Augu hormoni]]
[[nl:Plantenhormoon]]
[[no:Plantehormoner]]
[[pl:Hormony roślinne]]
[[ps:د بوټي هورمون]]
[[pt:Fitormônio]]
[[ru:Фитогормоны]]
[[sk:Rastlinný hormón]]
[[sr:Биљни хормон]]
[[sv:Fytohormoner]]
[[ta:தாவர வளரூக்கி]]
[[th:ฮอร์โมนพืช]]
[[uk:Фітогормони]]
[[zh:植物激素]]

15:35, 21 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഓക്സിൻ എന്ന സസ്യഹോർമോണിന്റെ അഭാവം സസ്യങ്ങളുടെ വളർച്ചയെ ക്രമരഹിതമാക്കുന്നു (right)

സസ്യവളർച്ചയേയും സസ്യകലകളിലെ ജൈവ-രാസപ്രവർത്തനങ്ങളേയും ഉദ്ദീപിപ്പിക്കുന്നതിനോ മന്ദീഭവിപ്പിക്കുന്നതിനോ സസ്യശരീരത്തിന്റെ വിവിധഭാഗങ്ങൾ പുറപ്പടുവിക്കുന്ന രാസവസ്തുക്കളാണ് സസ്യഹോർമോണുകൾ. പൊതുവേ വളർച്ചയെ നിയന്ത്രിക്കുന്നതിനാൽ ഇവയെ ഗ്രോത്ത് സബ്സ്റ്റൻസ് (വളർച്ചാ പദാർത്ഥങ്ങൾ) എന്നുവിളിക്കുന്നു. സസ്യവളർച്ചയെ ഉദ്ദീപിപ്പിക്കുന്ന ഇത്തരം രാസവസ്തുക്കൾക്ക് ഗ്രോത്ത് സ്റ്റിമുലേറ്റേഴ്സ് എന്നും മന്ദീഭവിപ്പിക്കുന്നവയ്ക്ക് ഗ്രോത്ത് ഇൻഹിബിറ്റേഴ്സ് എന്നും പേരുണ്ട്. ജന്തുക്കളിലെ ഹോർമോണുകളിൽ നിന്ന് വേർതിരിച്ചറിയുന്നതിന് ഇവയെ പൊതുവെ ഫൈറ്റോഹോർമോണുകൾ എന്നുവിളിക്കുന്നു. 1948 ൽ തിമാൻ (Thimann)ആണ് ഫൈറ്റോഹോർമോണുകൾ എന്നന പദം ആദ്യമായി രൂപപ്പെടുത്തിയത്. സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോൺ ആണ് ഓക്സിൻ. സസ്യങ്ങളിലെ വിവിധഭാഗങ്ങളിൽ വളരെ നേർത്ത അളവിൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന സന്ദേശവാഹകരായ രാസവസ്തുക്കളാണിവ. വിത്തുകൾ മുളയ്ക്കുന്നതിനും കാണ്ഡങ്ങൾ, വേരുകൾ ഇവയുടെ ദീർഘീകരണത്തിനും പുഷ്പിക്കുന്നതിനും ഫലങ്ങൾ പാകമാകുന്നതിനും ഇലപൊഴിയുന്നതിനും ജീവകോശങ്ങളുടെ നാശത്തിനും ഫൈറ്റോഹോർമോണുകൾ ആവശ്യമാണ്. ജന്തുശരീരത്തിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിന് പ്രത്യേക അന്തഃസ്രാവി ഗ്രന്ഥികൾ ഉണ്ടെങ്കിലും സസ്യശരീരത്തിൽ അന്തഃസ്രാവി ഗ്രന്ഥികൾ ഇല്ല. ഏതുസസ്യകോശത്തിനും ഇത്തരം രാസവസ്തുക്കളെ ഉത്പാദിപ്പിക്കാം. എന്നാൽ ഇവ പ്രത്യേക ലക്ഷ്യകലകളിൽ മാത്രമേ പ്രവർത്തിക്കൂ. കോശവളർച്ച, കോശവിഭജനം, കോശങ്ങളുടെ രൂപാന്തരണം എന്നീ പ്രവർത്തനങ്ങളിലാണ് ഇവ പ്രധാനമായും പങ്കെടുക്കുന്നത്.[1]

ഹോർമോണുകളുടെ സംവഹനം

10−6 to 10−5 mol/L ഓളം അളവിലാണ് പൊതുവേ സസ്യഹോർമോണുകൾ സസ്യശരീരത്തിൽ പ്രവർത്തനസജ്ജമാകുക. ഹോർമോണുകൾ സസ്യശരീരത്തിൽ സംവഹനം ചെയ്യപ്പെടുന്നത് കോശങ്ങളിലെ കോശദ്രവ്യത്തിനുണ്ടാകുന്ന ചാക്രികചലനം (Cytoplasmic streaming), ഫ്ലോയം, സൈലം എന്നീ കലകളിലൂടെയുള്ള സഞ്ചാരം എന്നിവ വഴിയാണ്. സസ്യങ്ങളുടെ വളർച്ചാ സ്ഥാനങ്ങളിൽ കാണപ്പെടുന്ന കോശങ്ങളായ മെരിസ്റ്റമിക കോശങ്ങളാണ് (meristem) പൊതുവേ ഇത്തരം ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇലകളിലും വിത്തുകളിലും ഫലങ്ങളിലും ഇവ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളെ പിന്നീടുള്ള ആവശ്യങ്ങൾക്കായി സംഭരിക്കുകയോ രാസികമായി ശിഥിലീകരിക്കുകയോ ധാന്യകം, അമിനോ അമ്ലം, പെപ്റ്റൈഡുകൾ ഇവയോടുചേർത്ത് ഹോർമോൺ സവിശേഷതകൾ ഇല്ലാതാക്കുകയോ ചെയ്യാനുള്ള കഴിവുണ്ട്.

സസ്യഹോർമോണുകളുടെ വർഗ്ഗീകരണം

വിവിധസസ്യങ്ങളിൽ വിവിധ രാസഘടനയുള്ള ഹോർമോണുകളാണുള്ളത്. മനുഷ്യർ കൃത്രിമമായി രൂപപ്പെടുത്തിയവയും മറ്റ് ജീവജാലങ്ങൾ ഉത്പാദിപ്പിക്കുന്നവയുമായ ഹോർമോണുകളേയും പ്രകൃത്യാ തന്നെ സസ്യങ്ങളിൽ രൂപപ്പെടുന്ന ഹോർമോണുകളേയും പൊതുവേ ഒന്നിച്ച് വർഗ്ഗീകരിക്കാൻ കഴിയില്ലാത്തതിനാൽ ഹോർമോണുകളെ അഞ്ച് പ്രത്യേക ഹോർമോൺ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

അബ്സിസിക്ക് ആസിഡ്

ഓക്സിൻ

സൈറ്റോകിനിൻ

എഥിലിൻ

ഗിബ്ബറിലിൻ

അറിയപ്പെടുന്ന മറ്റ് ഹോർമോണുകൾ

  • ബ്രാസ്സിനോസ്റ്റീറോയിഡുകൾ- പോളിഹൈഡ്രോക്സി സ്റ്റീറോയിഡുകളിൽ വരുന്ന ഇവയെ ആറാമത് വിഭാഗമായി പരിഗണിക്കുന്നു. സസ്യവിഭജനത്തെയും കോശദീർഘീകരണത്തേയും ഉദ്ദീപിപ്പിക്കുകയാണിവയുടെ ധർമ്മം. സൈലം കലകളുടെ രൂപമാറ്റത്തിനും സഹായിക്കുന്നു. വേരുകളുടെ വളർച്ചയേയും ഇലപൊഴിക്കലിനേയും ഇവ തടയുന്നു.ബ്രാസ്സിനോലൈഡ് ആണ് ആദ്യമായി കണ്ടെത്തപ്പെട്ട ബ്രാസ്സിനോസ്റ്റീറോയയിഡ്. 1970 ൽ ബ്രാസ്സികാ നാപ്പസ് (Brassica napus) ൽ പരാഗരേണുവിൽ നിന്നാണ് ഇവയെ ആദ്യമായി വേർതിരിച്ചെടുത്തത്.
  • സാലിസിലിക് ആസിഡ്- രോഗകാരികളായ സൂക്ഷ്മജീവികളുടെ പ്രവേശനത്തെ തടയുന്ന രാസവസ്തുക്കളുടെ ജീനുകളുടെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്നവയാണ് ഇത്തരം ഹോർമോണുകൾ.
  • ജാസ്മോണേറ്റ്സ് —ഫാറ്റി അമ്ലങ്ങളിൽ നിന്നുത്പാദിപ്പിക്കപ്പെടുന്നവയാണിവ. രോഗകാരികളുടെ പ്രവേശനം തടയുന്ന മാംസ്യങ്ങളുടെ ഉത്പാദനത്തെ ഉദ്ദീപിപ്പിക്കുന്നു. വിത്തുമുളയ്ക്കൽ(ബീജാങ്കുരണം), വിത്തുകളിൽ മാംസ്യങ്ങളുടെ സംഭരണം, വേരുകളുടെ വളർച്ച എന്നിവയിൽ ഇവയ്ക്ക് പ്രധാന പങ്കുണ്ട്.
  • പെപ്റ്റൈഡ് ഹോർമോണുകൾ- കോശങ്ങളിൽ നിന്ന് കോശങ്ങളിലേയ്ക്ക് സന്ദേശവിനിമയം ചെയ്യുന്ന ചെറിയ മാംസ്യങ്ങളുടെ (പെപ്റ്റൈഡുകൾ) പൊതുവിഭാഗമാണിവ. സസ്യവളർച്ചയിലും വികാസത്തിലും, പ്രതിരോധ സംവിധാനത്തിലും കോശവിഭജനത്തിന്റെ നിയന്ത്രണത്തിലും ഇവയ്ക്ക പങ്കുണ്ട്..[2]
  • പോളിഅമൈനുകൾ- അതിശക്തമായ ക്ഷാരഗുണമുള്ളതും വളരെ ചെറിയ തന്മാത്രാഭാരമുള്ളവയുമായ ഇവ ഊനഭംഗം, ക്രമഭംഗം എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നു.
  • നൈട്രിക് ഓക്സൈഡ്(NO)- ആസ്യരന്ധ്രങ്ങളുടെ അടയ്ക്കൽ, വേരിന്റെ വികാസം, ബീജാങ്കുരണം, നൈട്രജൻ സ്ഥിരീകരണം, കോശ മരണം, സ്ട്രെസ് പ്രതികരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സന്ദേശവാഹകരായി പ്രവർത്തിക്കുന്നു. [3] NO can be produced by a yet undefined NO synthase, a special type of nitrite reductase, nitrate reductase, mitochondrial cytochrome c oxidase or non enzymatic processes and regulate plant cell organelle functions (e.g. ATP synthesis in chloroplasts and mitochondria).[4]
  • സ്ട്രിഗോലാക്ടോണുകൾ- സസ്യകാണ്ഡത്തിന്റെ ശാകകൾ ഉണ്ടാകുന്ന പ്രവർത്തനത്തെ തടയുന്നു.[5]
  • കാരിക്കിനുകൾ- സസ്യഭാഗങ്ങൾ ജ്വലിക്കുമ്പോൾ പുറപ്പെടുവിക്കപ്പെടുന്ന പുകയിൽ ഇവ കാണപ്പെടുന്നു. ഇവ ബീജാങ്കുരണത്തിന് സഹായിക്കുന്നു.

അവലംബം

  1. http://www.buzzle.com/articles/plant-hormones-and-their-functions.html
  2. Lindsey, Keith; Casson, Stuart; Chilley, Paul. (2002). "Peptides:new signalling molecules in plants". Trends in Plant Science. 7 (2): 78–83. doi:10.1016/S0960-9822(01)00435-3. PMID 11832279.{{cite journal}}: CS1 maint: multiple names: authors list (link)
  3. Shapiro AD (2005) Nitric oxide signaling in plants. Vitam Horm. 2005;72:339-98.
  4. Roszer T (2012) Nitric Oxide Synthesis in the Chloroplast. in: Roszer T. The Biology of Subcellular Nitric Oxide. Springer New York, London, Heidelberg. ISBN 978-94-007-2818-9
  5. Gomez-Roldan V, Fermas S, Brewer PB; et al. (2008). "Strigolactone inhibition of shoot branching". Nature. 455 (7210): 189–94. Bibcode:2008Natur.455..189G. doi:10.1038/nature07271. PMID 18690209. {{cite journal}}: Explicit use of et al. in: |author= (help); Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=സസ്യഹോർമോണുകൾ&oldid=1452029" എന്ന താളിൽനിന്ന് ശേഖരിച്ചത്