"കൂടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 38: വരി 38:


==താളവാദ്യങ്ങള്‍==
==താളവാദ്യങ്ങള്‍==
[[Image:Mizhavu.jpg.jpg|left|മിഴാവ്|thumb|left|250px]]
[[Image:Mizhavu.jpg|left|മിഴാവ്|thumb|left|250px]]
പ്രധാന വാദ്യോപകരണം മിഴാവും പിന്തുണവാദ്യങ്ങള്‍ കുഴിത്താളം, കുറുങ്കുഴല്‍, ഇടയ്ക്ക, ശംഖ് തുടങ്ങിയവയുമാണ്‍. ഏകം, ധ്രുവം, ത്രിപുട, അടന്ത, ചമ്പട എന്നീ പ്രധാന താളങ്ങള്‍ക്കു പുറമേ മറ്റു ചില താളങ്ങളും പ്രയോഗിക്കുന്നു.
പ്രധാന വാദ്യോപകരണം മിഴാവും പിന്തുണവാദ്യങ്ങള്‍ കുഴിത്താളം, കുറുങ്കുഴല്‍, ഇടയ്ക്ക, ശംഖ് തുടങ്ങിയവയുമാണ്‍. ഏകം, ധ്രുവം, ത്രിപുട, അടന്ത, ചമ്പട എന്നീ പ്രധാന താളങ്ങള്‍ക്കു പുറമേ മറ്റു ചില താളങ്ങളും പ്രയോഗിക്കുന്നു.



10:47, 29 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരു മാണി മാധവ ചാക്യാര്‍ കൂട്ിയാട്ടത്തില് രാവണന്‍ആയി.

ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. നൃത്തം എന്നതിനെക്കാള്‍ ഇതൊരു അഭിനയകലയാണ്. രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കം കൂടിയാട്ടത്തിനുണ്ട്. ഏറ്റവും പ്രാചീനമായ സംസ്കൃതനാടക രൂപങ്ങളിലൊന്നാണിത്. പൂര്‍ണരൂപത്തില്‍ ഒരു കൂടിയാട്ടം അവതരിപ്പിക്കാ‍ന്‍ 41 ദിവസം വേണ്ടിവരും.

പേരിനു പിന്നില്‍

സംസ്കൃത നാടകങ്ങളും കേരളത്തിലെ പ്രാചീന അഭിനയരീതികളുമായി സമ്മേളിച്ച ഒരു ദൃശ്യകലയാണ് കൂടിയാട്ടം. നായകനും നായികയും കൂടിച്ചേര്‍ന്ന് രംഗപ്രവേശം ചെയ്യുന്നത് കൊണ്ടോ നായകനും വിദൂഷകനും കൂടിച്ചേരുന്നത് കൊണ്ടോ ആയിരിക്കാം ഇതിന് കൂടിയാട്ടം എന്ന പേരുണ്ടായതെന്ന് കരുതുന്നു. ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ കുലശേഖരവര്‍മ പെരുമാളും ഭാസ്കര രവിവര്‍മ പെരുമാളും മഹാകവി നമ്പിത്തോലനും കൂടിയാണ് കൂടിയാട്ടം ചിട്ടപ്പെടുത്തിയെടുത്തത്.[1].

ചരിത്രം

കേരളത്തിനു പുറത്ത് അവതരിപ്പിക്കപ്പെട്ട ആദ്യത്തെ കൂടിയാട്ടം: തോരണ യുദ്ധം (1962- ചെന്നൈ). രാവണനായി ഗുരു മാണി മാധവ ചാക്യാര്‍ , ഹനൂമനായി മാണി നീലകണ്ഠ ചാക്യാര്‍, വിഭീഷണനായി മാണി ദാമോദര ചാക്യാര്‍, ഭടനായി പി.കെ.ജി നമ്പ്യാര്‍

കേരളത്തില്‍ കൂടിയാട്ടം ക്ഷേത്രപരിസരങ്ങളില്‍ വച്ചുമാത്രം (കൂത്തമ്പലങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഇല്ലെങ്കില്‍ ക്ഷേത്രമതില്‍ക്കകത്ത് അവതരിപ്പിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. പറക്കുംകൂത്ത് മുതലായ ചിലവ മാത്രം സൗകര്യത്തിനുവേണ്ടി അമ്പലപ്പറമ്പുകളില്‍ നടത്താറുണ്ടായിരുന്നു, അത്തരം ചില പറമ്പുകള്‍ ഇന്നും കൂത്ത്‌പറമ്പ് എന്നറിയപ്പെടുന്നു. പ്രത്യേക സമുദായക്കാര്‍ ആയിരുന്നു അത് അവതരിപ്പിച്ചിരുന്നത്. പുരുഷവേഷം കെട്ടാന്‍ ചാക്യാര്‍ക്കും സ്ത്രീവേഷം കെട്ടാന്‍ നങ്ങ്യാരമ്മമാര്‍ക്കും മാത്രമേ പാടുള്ളൂ. മിഴാവ് കെട്ടുന്നത് നമ്പ്യാര്‍ ആയിരിക്കണം. അഭിനയിക്കാന്‍ പോകുന്ന കഥ ഗദ്യത്തില്‍ പറയുന്നതും നമ്പ്യാര്‍ തന്നെ. രംഗത്തു പാട്ടുപാടി താളം പിടിക്കുന്നതും അപ്രധാന കഥാപാത്രങ്ങളുടെ സംഭാഷണ വരികള്‍ ചൊല്ലുന്നതും നങ്ങ്യാരമ്മമാരാണ്. പ്രശസ്ത ചാക്യാര്‍കൂത്ത്-കൂടിയാട്ടം കലാകാരനായ യശ:ശരീരനായ ഗുരു നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാര്‍ ആണ് ചാക്യാര്‍ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതില്‍‌കെട്ടുകള്‍ക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.

ആധികാരിക ഗ്രന്ന്ഥങ്ങള്‍

ഗുരു മാണി മാധവ ചാക്യാര്‍ രചിച്ച നാട്യകല്പദ്രുമം

ഭരത മുനിയുെട നാട്യശാസ്ത്രത്തെ അനുസരിച്ചാണ്‍ കൂടിയാട്ടം അവതരിപ്പിച്ചു പോരുന്നത്. കൂടിയാട്ടത്തിന്‍റെ സമസ്ത വശങ്ങളേയും കൂറിച്ച്, കൂടിയാട്ടം കുലപതി ഗുരു മാണി മാധവ ചാക്യാര്‍ ശാസ്ത്രീയമായി രചിച്ച ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം. 1975ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഈ കൃതി പണ്ഡിതന്മാര്ക്കും കൂടിയാട്ട കലാകാരന്മാര്ക്കും ഒരു പോലെ സഹായകമാണ്.[2] കൈ മുദ്രകള്‍ക്ക് കഥകളിക്കാര്‍‍ക്ക് എന്ന പോലെ കൂടിയാട്ടക്കാര്‍ക്കും ‘ഹസ്തലക്ഷണദീപിക’യെന്ന ഗ്രന്ഥമാണ് അവലംബം. [3]

അരങ്ങിലെ പ്രത്യേകതകള്‍

ക്ഷേത്രവളപ്പില്‍ കൂത്തമ്പലം എന്ന പേരില്‍ പണിതിട്ടുള്ള സഭാമന്ദിരത്തിലാണ്‍ കൂടിയാട്ടം പരമ്പരാഗതമായി അവതരിപ്പിക്കുന്നത്. കൂത്തമ്പലത്തില്‍ കുലവാഴ, കുരുത്തോല, നിറപറ, അഷ്ഠമംഗല്യം മുതലായ അലങ്കാരങ്ങളോടെ അരങ്ങ് സജ്ജമായിരിക്കും. വലിയ നിലവിളക്ക് എണ്ണ നിറച്ച് രംഗത്ത് കത്തിച്ചുവച്ചിട്ടുണ്ടാവും. നിലവിളക്കില്‍ മൂന്ന് തിരി കത്തിക്കുന്നു. ത്രിമൂര്‍ത്തികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതതണ്‍ ഈ മൂന്ന് തിരി. രണ്ട് തിരിനാളം നടന്‍റെ നേര്‍ക്കും ഒന്ന് സദസ്യരുടെ നേര്‍ക്കുമാണ്‍ കൊളുത്തേണ്ടത്. മിഴാവ്, കുഴിത്താളം, ഇടയ്‌ക്കാ, കൊമ്പ്, ശംഖ് എന്നീ ദേവവാദ്യങ്ങള്‍ ചേര്‍ത്തുള്ള മേളമാണ്‍ ആദ്യം. പിന്നീട് വിദൂഷകവേഷം ധരിച്ച ചാക്യാര്‍ രംഗത്ത് പ്രവേശിക്കുകയും കഥാസന്ദര്‍ഭത്തെ വിവരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് കഥാപാത്രങ്ങള്‍ തിരശ്ശീല താഴ്ത്തി പ്രവേശിക്കുകയും കഥ ആടുകയും ചെയ്യുന്നു.

കൂടിയാട്ടത്തിലെ അഭിനയം

  • സാത്വികം
പ്രമാണം:Mani Madhava Chakyar-Sringara tchd.jpg
സാത്വികാഭിനയം-ശൃംഗാര രസം ഗുരു മാണി മാധവ ചാക്യാര്‍ുടെ വിശ്വ പ്രസിദ്ധമായ രസാഭിനയം

സാത്വികാഭിനയത്തിന്‍റെ കാര്യത്തില്‍ കൂടിയാട്ടം മറ്റ് കലാരൂപങ്ങളെ അപേക്ഷിച്ച് നല്ല നിലവാരം പുലര്‍ത്തുന്നു. ചാക്യാര്‍ രംഗത്തുവന്നാല്‍ ആദ്യമായി ദീപനാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചുറ്റുപാടുകള്‍ എല്ലാം മറന്ന് കഥാപാത്രത്തിന്‍റെ സ്ഥായീഭാവം ഉള്‍കൊള്ളുവാന്‍ വേണ്ടിയാണ്‍ ഇങ്ങനെ ചെയ്യുന്നത്.[4]. സാത്വികാഭിനയം കൊണ്ട് ഏത് സന്ദര്‍ഭത്തിലും മനസ്സിരുത്താന്‍ ചാക്യാര്‍ക്കു കഴിയും എന്നതാണ്‍ പ്രത്യേകത.

  • ആംഗികം

കൂടിയാട്ടത്തിലെ ആംഗികം ശിരസ്സ് തൊട്ട് പാദം വരെയുള്ള അംഗോപാംഗ പ്രത്യംഗങ്ങള്‍ എല്ലാം തന്നെ പങ്കുചേരുന്ന സര്‍വാംഗ അഭിനയമാണ്‍. നിരന്തര അഭ്യാസം കൊണ്ടുമാത്രമേ ഈ അഭിനയത്തില്‍ പ്രാഗത്ഭ്യം നേടാന്‍ കഴിയൂ. വിദൂഷകന്‍റെ അഭിനയം ഒഴിച്ചുള്ള മിക്ക കഥാപാത്രങ്ങളുടെയും അഭിനയം ആംഗികപ്രധാനമാണ്‍.

  • വാചികം

സന്ദര്‍ഭത്തിനനുസൃതമായി സ്വരങ്ങള്‍ പ്രയോഗിച്ച് ചൊല്ലുന്ന വാക്യത്തിനാണ്‍ വാചികാഭിനയം എന്നു പറയുന്നത്. കൂടിയാട്ടത്തിലെ വാചികാഭിനയത്തിന്‍ ആധാരമായി മൂലനാടകത്തിലെ പദ്യഗദ്യങ്ങള്‍ക്ക് പുറമെ വിദൂഷകന്‍റെ തമിഴും മണിപ്രവാളവും ഉപയോഗിക്കുന്നു. നായകന്‍ സംസ്‌കൃതശ്ലോകങ്ങള്‍ ഓരോന്നിനും വിധിച്ചിട്ടുള്ള പ്രത്യേക സ്വരത്തില്‍ നീട്ടി ചൊല്ലുന്നു.

ആഹാര്യം

കൂടിയാട്ടത്തിലെ‍ നായക വേഷം (പച്ച). (മാണി ദാമോദര ചാക്യാര്‍ )

കിരീടകടകാദികള്‍ ഉള്‍പ്പെട്ട വേഷവിധാനവും രംഗസജ്ജീകരണങ്ങളും ചേര്‍ന്നതാണ്‍ ആഹാര്യാഭിനയം. നായകന്‍റെ വേഷം പച്ചയോ പഴുക്കയോ ആയിരിക്കും. രാജാക്കന്മാരല്ലാത്ത നായകമാര്‍ക്ക് ‘പഴുക്ക’യും രാവണാദികള്‍ക്ക് ‘കത്തി’യും ആണ്‍ വേഷം. തെച്ചിപ്പൂവ് കൊണ്ടുണ്ടാക്കുന്ന കേശഭാരം, കിരീടം, കഞ്ചുകം എന്നിവ അണിഞ്ഞ്, അരയില്‍ ‘പൃഷ്ഠം’ വച്ചുകെട്ടുകയും ചെയ്യുന്നു. സുഗ്രീവന്‍, ഹനുമാന്‍ എന്നിവര്‍ക്ക് വേറെ വേഷങ്ങളാണ്‍.

കൂടിയാട്ടത്തിലെ സ്ത്രീ വേഷം

മുഖത്ത് അരിപ്പൊടി, മഞ്ഞള്‍, കരി എന്നിവ തേച്ച് കരികൊണ്ട് ഒരറ്റം മേൽപ്പോട്ടും ഒരറ്റം കീഴ്പ്പോട്ടും ആയി മീശവരച്ച്, ഒരു കാതില്‍ കുണ്ഡലവും മറ്റേകാതില്‍ തെറ്റിപ്പൂവും തൂക്കിയിട്ട്, കൈയ്യില്‍ കടകവും ധരിക്കുകയും തലയില്‍ കുടുമ, ചുവപ്പുതുണി, പീലിപ്പട്ടം, വാസുകീയം എന്നിവയും അണിഞ്ഞ് അരയില്‍ പൃഷ്ഠവും കെട്ടിയാണ്‍ വിദൂഷകന്‍റെ വരവ്.

സ്ത്രീ വേഷത്തിനു നിറം ഇളം ചുവപ്പാണ്‍. പ്രത്യേക തരത്തിലുള്ള മുടിയും കഞ്ചുകവും ഉത്തരീയവും മറ്റലങ്കാരങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ ശൂര്‍പ്പണഖയുടേത് കരിവേഷമാണ്‍.

സംഗീതം

വ്യത്യസ്ത സ്‌തോഭഗങ്ങളെ പ്രകടിപ്പിക്കുന്ന ഇരുപത്തിനാല്‍ രാഗങ്ങള്‍ കൂടിയാട്ടത്തില്‍ ഉണ്ട്. മൂഡ്‌ഡന്‍, ശ്രീകണ്‌ഠി, തൊങ്ങ്, ആര്‍ത്തന്‍, ഇരുളം, മുരളീരുളം, വേളാധൂളി, ദാണം, തര്‍ക്കന്‍, വീരതര്‍ക്കന്‍, കേരക്കുറിഞ്ഞി, പൌരാളി, പുറനീര്‍, ദു:ഖഗാന്ധാരം, ചേടീപഞ്ചമം, ഭിന്നപഞ്ചമം, ശ്രീകാമരം, കൈശീകി, ഘട്ടന്തരി, അന്തരി തുടങ്ങിയവയാണ്‍ കൂടിയാട്ടത്തിലെ ഈ രാഗങ്ങള്‍.

താളവാദ്യങ്ങള്‍

മിഴാവ്

പ്രധാന വാദ്യോപകരണം മിഴാവും പിന്തുണവാദ്യങ്ങള്‍ കുഴിത്താളം, കുറുങ്കുഴല്‍, ഇടയ്ക്ക, ശംഖ് തുടങ്ങിയവയുമാണ്‍. ഏകം, ധ്രുവം, ത്രിപുട, അടന്ത, ചമ്പട എന്നീ പ്രധാന താളങ്ങള്‍ക്കു പുറമേ മറ്റു ചില താളങ്ങളും പ്രയോഗിക്കുന്നു.

ചിത്രശാല

അവലംബം

ഇവയും കാണുക

ആധാരസൂചിക

  1. പി.ജി.ജനനര്‍ദ്ദനന്‍റെ “നാട്യകല-സിദ്ധാന്തവും പ്രയോഗവും”-
  2. Ananda Kentish Coomaraswamy and Venkateswarier Subramaniam, "The Sacred and the Secular in India's Performing Arts: Ananda K. Coomaraswamy Centenary Essays"(1980), Ashish Publishers, p. 150.
  3. ചാക്യാര്‍, മാണി മാധവ. നാട്യകല്പദ്രുമം. ചെറുതുരുത്തി: സഅംഗീത നാടക അക്കാദമി/ കേരള കലാമണ്ഡലം. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  4. പി.കെ.വിജയഭാനു രചിച്ച “നൃത്യപ്രകാശിക”-രണ്ടാം അധ്യായം-
"https://ml.wikipedia.org/w/index.php?title=കൂടിയാട്ടം&oldid=145194" എന്ന താളിൽനിന്ന് ശേഖരിച്ചത്