"വെട്ടൂർ രാമൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
229 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
1951 മുതൽ 12 വർഷത്തോളം സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും പബ്ലിക്കേഷൻ കമ്മറ്റിയിലും പ്രവർത്തിച്ചു. 1962-ൽ ഇന്ത്യാ പ്രസിന്റെ മാനേജരായി സേവനമനുഷ്ഠിച്ചു. തുടർന്ന് പബ്ലിക്കേഷൻ മാനേജർ, ജനറൽ മാനേജർ എന്നീ പദവികളും വഹിച്ചു. ഏതാനും വർഷം ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി സേവനം ചെയ്തു. കേരളസാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ 6 വർഷവും ജനറൽ കൗൺസിലിൽ 3 വർഷവും അംഗമായിരുന്നു.
 
കേരള സാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റായി രാമൻ നായർ പ്രവർത്തിച്ചു. കേരള ഫിലിം ചേംബറിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി 1979 വർഷത്തിൽ അംഗമായിരുന്നു. 1975 മുതൽ 25 വർഷത്തോളം [[പാക്കാനാർ മാസിക|പാക്കാനാർ മാസികയുടെ]] പത്രാധിപരായിരുന്നു ഇദ്ദേഹം. ആദ്യത്തെ നോവലായ ''ജീവിക്കാൻ മറന്നുപോയ സ്ത്രീ'' നിരവധി ഇന്ത്യൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു<ref>[http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-290934 മലയാളത്തിലേക്ക് കന്നഡയിൽ നിന്നൊരു കഥാകാരി ]</ref>. 1974-ൽ ഇതു [[കെ.എസ്. സേതുമാധവൻ|കെ.എസ്.സേതുമാധവന്റെ]] സംവിധാനത്തിൽ ചലച്ചിത്രമായി പുറത്തിറങ്ങി. പാലാ സഹൃദയ സമിതിയുടെ തന്നെ സഹൃദയ ബുക്സിന്റെ എം.ഡി. ആയിരുന്നു. 2003 ഓഗസ്റ്റ് 11-ന് തൽസ്ഥാനത്തിരിക്കെ അന്തരിച്ചു.
 
==കൃതികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1441415" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി