"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,847 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
==പ്രഭാഷണങ്ങൾ, കത്തുകൾ==
[[ലത്തീൻ]] ഭാഷയിൽ ചെലുത്തിയ അസാമാന്യമായ പ്രഭാവം മൂലം, പത്തൊൻപതാം നൂറ്റാണ്ടു വരെ [[ലത്തീൻ]] ഉൾപ്പെടെയുള്ള പാശ്ചാത്യഭാഷകളിലെ ഗദ്യശൈലി സിസറോണിയൻ ശൈലിയുടെ തിരസ്കാരമോ അതിലേക്കുള്ള തിരിച്ചു പോക്കോ ആയി കരുതപ്പെട്ടു. യൂറോപ്യൻ സാഹിത്യത്തിന്റേയും ആശയലോകത്തിന്റേയും വികാസത്തിൽ സിസറോയുടെ പങ്ക് ഏതു ഭാഷയിലും മറ്റേതൊരു ഗദ്യകാരന്റെ പങ്കിനേയും അതിശയിക്കുന്നതാണെന്ന് മൈക്കേൽ ഗ്രാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. യവനചിന്തയിലെ മുഖ്യസരണികളെ റോമൻ ലോകത്തിനു പരിചയപ്പെടുത്തിയ സിസറോ, അതിനായി [[ലത്തീൻ|ലത്തീനിൽ]] പുതുതായി ഒരു പറ്റം ദാർശനികസംജ്ഞകൾ തന്നെ രൂപപ്പെടുത്തി. ഹ്യൂമാനിറ്റാസ്, ക്വാളിറ്റാസ്, ക്വാണ്ടിറ്റാസ്, എസ്സെൻഷ്യാ (humanitas, qualitas, quantitas, and essentia) തുടങ്ങിയ ലത്തീൻ നവസംജ്ഞകൾ അദ്ദേഹത്തിന്റെ നിർമ്മിതികൾ ആയിരുന്നു. [[പരിഭാഷ]], [[ഭാഷാശാസ്ത്രം]] എന്നീ മേഖലകകളിലും സിസറോ ശോഭിച്ചു.
 
14-ആം നൂറ്റാണ്ടിൽ യൂറോപ്യൻ [[നവോത്ഥാന കാലം‌|നവോത്ഥാനത്തിന്റെ]] തുടക്കം, ഇറ്റാലിയൻ കവി [[പെട്രാർക്ക്]] സിസറോയുടെ നഷ്ടലിഖിതങ്ങളുടെ ഒരു ശേഖരം കണ്ടെത്തിയതോടെ ആണെന്നു കരുതപ്പെടുന്നു. [[നവോത്ഥാന കാലം‌|നവോത്ഥാനം]] തന്നെ, മറ്റെല്ലാത്തിലുമുപരി സിസറോയുടെ പുനരുജ്ജീവനവും പുനരവതരണവും ആയിരുന്നുവെന്നും സിസറോയ്ക്കു ശേഷവും അദ്ദേഹം മുഖേനയും മാത്രമാണ് ക്ലാസിക്കൽ പൗരണികതയുടെ മറ്റു ഘടകങ്ങൾ പുനരുജ്ജീവിക്കപ്പെട്ടതെന്നും പോളണ്ടിലെ ചരിത്രകാരൻ തദേവൂസ് സീലിൻസ്കി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആധുനികയുഗത്തിൽ സിസറോയുടെ പ്രാമാണികതയുടേയും അദ്ദേഹത്തിനു കല്പിക്കപ്പെട്ട മതിപ്പിന്റേയും ഔന്നത്യം പതിനെട്ടാം നൂറ്റാണ്ടിലെ [[ജ്ഞാനോദയകാലം|ജ്ഞാനോദയത്തിലായിരുന്നു]]. [[ജോൺ ലോക്ക്]], [[ഡേവിഡ് ഹ്യൂം]], മൊണ്ടെസ്ക്യൂ തുടങ്ങിയ [[ജ്ഞാനോദയകാലം|ജ്ഞാനോദയചിന്തകന്മാരെ]] സിസറോ ആഴത്തിൽ സ്വാധീനിച്ചു. യൂറോപ്യൻ സംസ്കാരികപൈതൃകത്തിന്റെ വലിയൊരു ഭാഗമാണ് സിസറോയുടെ കൃതികൾ. റോമൻ ചരിത്രത്തിന്റെ പഠനത്തിലും വിലയിരുത്തലിലും മൗലികകരേഖകളായി ഇന്നും ആ കൃതികൾ കരുതപ്പെടുന്നു. [[ഗണതന്ത്രം|ഗണതന്ത്രറോമിന്റെ]] അവസാനഘട്ടത്തെക്കുറിച്ചുള്ള പഠനത്തിൽ സിസറോയുടെ രചനാസമുച്ചയത്തോളം ഉപകാരപ്രദമായ രേഖകൾ വേറെയില്ല.
 
സിസറോയുടെ 57 പ്രഭാഷണങ്ങൾ പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രസംഗകലാവിരുതിന്റെ അസാമാന്യമാതൃകൾ ആയിരിക്കുമ്പോഴും, വിഷയത്തിന്റെ ഒരു വശം മാത്രം വാദിക്കുന്നവയാണ് അവയെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ധാർമ്മിക ബോദ്ധ്യങ്ങളുടെയോ , ദർശനനൈപുണ്യത്തിന്റേയോ, നിയമജ്ഞാനത്തിന്റെയോ എന്നതിനപ്പുറം അഹംഭാവത്തിന്റേയും വാക്ചാതുരിയുടേയും പ്രകടനങ്ങളാണ് അവയെന്നാണ് വിമർശനം. അതേസമയം പ്രസംഗകലയുടെ മാതൃകകൾ എന്ന നിലയിൽ അവ പ്രാചീനഗ്രീസിലെ വാഗ്മി ഡെമോസ്തനീസിന്റെ പ്രഭാഷണങ്ങളെപ്പോലും അതിശയിക്കുന്നു. സിസറോയുടെ 864 കത്തുകളുടെ ഒരു ശേഖരവും നിലവിലുണ്ട്. അവയിൽ 90 എണ്ണം അദ്ദേഹത്തിനു മറ്റുള്ളവർ എഴുതിയവയാണ്. രാജ്യതന്ത്രജ്ഞതയിൽ പൊതിഞ്ഞ പ്രഭാഷണങ്ങളേക്കാൾ സിസറോയുടെ വ്യക്തിത്വത്തിന്റെ തനിമ പ്രകടമാകുന്നത് പ്രസിദ്ധീകരണത്തിനു വേണ്ടിയല്ലാതെ എഴുതപ്പെട്ട അദ്ദേഹത്തിന്റെ കത്തുകളിലാണ്.<ref name ="durant">[[വിൽ ഡുറാന്റ്]], "സീസറും ക്രിസ്തുവും", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], മൂന്നാം ഭാഗം (പുറങ്ങൾ 161-62)</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1439248" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി