"ജാസി ഗിഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (8)
(ചെ.) Robot: Changing വിഭാഗം:മലയാള ചലച്ചിത്രം
വരി 46: വരി 46:
* [http://www.hindu.com/thehindu/mp/2004/02/09/stories/2004020901700100.htm A real gift] - Article on Jassie Gift by [[The Hindu]]
* [http://www.hindu.com/thehindu/mp/2004/02/09/stories/2004020901700100.htm A real gift] - Article on Jassie Gift by [[The Hindu]]
* [http://www.musicindiaonline.com/n/m/interviews___malayalam/11/ Interview with Jassie Gift]
* [http://www.musicindiaonline.com/n/m/interviews___malayalam/11/ Interview with Jassie Gift]

[[Category:ചലച്ചിത്ര പിന്നണി ഗായകര്‍]]
[[Category:ചലച്ചിത്ര സംഗീത സംവിധായകര്‍]]
[[Category:മലയാള ചലച്ചിത്രം]]
[[Category:ഉള്ളടക്കം]]


{{Stub}}
{{Stub}}

[[വിഭാഗം:ചലച്ചിത്ര പിന്നണി ഗായകര്‍]]
[[വിഭാഗം:ചലച്ചിത്ര സംഗീത സംവിധായകര്‍]]
[[വിഭാഗം:മലയാളചലച്ചിത്രം]]
[[വിഭാഗം:ഉള്ളടക്കം]]


[[en:Jassie Gift]]
[[en:Jassie Gift]]

04:40, 24 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ സംഗീത സംവിധായകനും ഗായകനുമാണ് ജാസി ഗിഫ്റ്റ് മലയാള ചലച്ചിത്ര ഗാന മേഖലയില്‍ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകള്‍ തെളിയിച്ച്‌ ശ്രദ്ധേയനായി. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന മലാള ചിത്രത്തില്‍ സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ലജ്ജാവതിയേ...എന്ന ഗാനത്തിലൂടെ യുവ തലമുറയുടെ ഹരമായി മാറിയ ജാസി തമിഴ്‌, തെലുങ്ക്‌ സിനിമകളിലും ഇപ്പോള്‍ സജീവമാണ്‌.

പശ്ചാത്തലം

കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും മകനാണ്‌ ജാസി ഗിഫ്റ്റ്‌. നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസില്‍ പാശ്ചാത്യ സംഗീതം ഉണ്ടായിരുന്നു. ഫ്രെഡി മെര്‍ക്കുറി, റെഗേ സംഗീതജ്ഞനായ ബോബ് മെര്‍ലിഎന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെന്‍റ് തോമസ് സ്കൂള്‍, മാര്‍ ഇവാനിയോസ് കോളേജ്, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌.

വിദ്യാര്‍ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തില്‍ ഉള്‍പ്പെടെ പാശ്ചാത്യ സംഗീത്തിന്‌ സമ്മാനങ്ങള്‍ നേടിയിരുന്നു. പില്‍ക്കാലത്ത്‌ തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചുതുടങ്ങി. ഹോട്ടല്‍ സൗത്ത്‌ പാര്‍ക്ക്‌, കോവളത്തെ ഐ.ടി.ഡി.സി ഹോട്ടല്‍ എന്നിവിടങ്ങളില്‍ പതിവായി പാശ്ചാത്യ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സൂര്യാ ടീ.വി സംപ്രേഷണം ചെയ്ത 'സൂന സൂന' എന്ന ആല്‍ബത്തിലൂടെയാണ്‌ ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമരംഗത്ത്‌ എത്തിയത്‌.

സിനിമയില്‍

ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭത്സയിലൂടെ ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന്‌ ബാലചന്ദ്ര മേനോന്റെ സഫലം എന്ന ചിത്രത്തിലും സംഗീതമൊരുക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഫോര്‍ ദ പീപ്പിള്‍ സംഗീത സംവിധായകനും ഗായകനുമെന്ന നിലിയില്‍ ജാസിയുടെ കരിയറില്‍ വഴിത്തിരിവായി. സാങ്കേതിക കാരണങ്ങള്‍ മൂലം ചിത്രത്തിന്റെ റിലീസ്‌ വൈകിയെങ്കിലും റഗേ സംഗീത്തിന്റെ ചുവടുപിടിച്ച്‌ ചിട്ടപ്പെടുത്തിയ ലജ്ജാവതിയേ... എന്ന ഗാനം വാന്‍ തരംഗമായി മാറി. എത്തിനോ പോപ്‌ വിഭാഗത്തില്‍ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്റെ സവിശേഷത.

ചിത്രത്തിലെ അന്നക്കിളി..,നിന്റെ മിഴിമുന.. തുടങ്ങിയപാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിനു സ്റ്റേജ്‌ പരിപാടികളില്‍ ജാസി ലജ്ജാവതിയുമായി നിറഞ്ഞു നിന്നു. ഡിസംബര്‍ എന്ന ചിത്രത്തിലെ സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ..,'' അശ്വാരൂഢനിലെ അഴകാലില... എന്നവയാണ്‌ പിന്നീട്‌ മലയാളത്തില്‍ ജാസി ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ ശ്രദ്ധ നേടിയത്‌.

അന്യഭാഷകളില്‍

‍ഫോര്‍ദ പീപ്പിളിന്റെ വിജയഗാഥ മലയാളത്തില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വൈകാതെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്കും ജാസിക്ക്‌ ക്ഷണം ലഭിച്ചു. ഇതേ ചിത്രത്തിണ്റ്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലെ ജാസിയുടെ ഗാനങ്ങളും ഹിറ്റായി.

വിക്രം നായകനായ അന്യന്‍ എന്ന തമിഴ്‌ ചിത്രത്തില്‍ ഹാരിസ്‌ ജയരാജ്‌ ഈണം പകര്‍ന്ന അണ്ടങ്കാക്ക... എന്നു തുടങ്ങുന്ന ഗാനം കൃഷ്ണകുമാര്‍ മേനോനും ശ്രേയ ഗോശലിനുമൊപ്പം പാടിയതോടെ തമിഴിലും ജാസിയുടെ ജനപ്രീതിയേറി. തമിഴിലും തെലുങ്കിലും ഗായകനെന്ന നിലിയിലാണ്‌ ജാസി കൂടുതല്‍ അറിയപ്പെടുന്നത്‌.

തമിഴില്‍ മഴൈ എന്ന ചിത്രത്തിലെ ഇസ്താംബൂള്‍ രാജകുമാരി.., സച്ചിനിലെ ഗുണ്ടുമാങ്ങാ തോപ്പുക്കുള്ളെ.., തുടങ്ങിയ ജാസിയുടെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. തെലുങ്കിലും ജാസി പാടിയ പല ഗാനങ്ങളും ഹിറ്റ്‌ ചാര്‍ട്ടില്‍ മുന്‍നിരയിലെത്തി.

തുടര്‍ന്ന് തമിഴിലും(തീ നഗര്‍)കന്നഡയിലും(ഹുഡുഗാട്ട) സംഗീതസംവിധാനം നിര്‍വഹിച്ചു.

ജാസി ഗിഫ്റ്റ്‌ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍

  • ബീഭത്സ(ഹിന്ദി)
  • സഫലം(മലയാളം)
  • ഫോര്‍ ദ പീപ്പിള്‍(മലയാളം)
  • റെയ്ന്‍ റെയ്ന്‍ കം ഏഗേന്‍(മലയാളം)
  • ഡിസംബര്‍(മലയാളം)
  • എന്നിട്ടും(മലയാളം)
  • ശംഭു(മലയാളം)
  • ബല്‍റാം V/s താരാദാസ്‌(മലയാളം)
  • അശ്വാരൂഢന്‍(മലയാളം)
  • ഫോര്‍ ദ സ്റ്റുഡണ്റ്റ്സ്‌(തമിഴ്‌)
  • യുവസേന(തെലുങ്ക്‌)
  • തീ നഗര്‍(തമിഴ്)
  • ഹുഡുഗാട്ട(കന്നട)

മറ്റ് ലിങ്കുകള്‍

"https://ml.wikipedia.org/w/index.php?title=ജാസി_ഗിഫ്റ്റ്&oldid=142791" എന്ന താളിൽനിന്ന് ശേഖരിച്ചത്