"കാന്തിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: es:Magnitud (astronomía)
(ചെ.) യന്ത്രം ചേർക്കുന്നു: lv:Zvaigžņlielums
വരി 24: വരി 24:
[[hi:खगोलीय मैग्निट्यूड]]
[[hi:खगोलीय मैग्निट्यूड]]
[[hr:Magnituda (astronomija)]]
[[hr:Magnituda (astronomija)]]
[[lv:Zvaigžņlielums]]
[[nl:Magnitude]]
[[nl:Magnitude]]
[[pl:Wielkość gwiazdowa]]
[[pl:Wielkość gwiazdowa]]

19:24, 23 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഖഗോളവസ്തുവിൽ നിന്ന്‌ ലഭിക്കുന്ന പ്രകാശത്തിന്റെ അളവാണ് കാന്തിമാനം(magnitude). നക്ഷത്രനിരീക്ഷണത്തിനും നക്ഷത്രവർഗ്ഗീകരണത്തിനും ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന ഒരു ഏകകം ആണ് കാന്തിമാനം.

ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായ ഹിപ്പാർക്കസ്‌ ആണ് കാന്തിമാനം ഉപയോഗിച്ച്‌ നക്ഷത്രത്തെ ആദ്യമായി വർഗ്ഗീകരിച്ചത്‌ ‌. കാന്തിമാനം പലതരത്തിൽ ഉണ്ട്‌. അവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം ആണ്:

  • ദൃശ്യ കാന്തിമാനം (Apparent Magnitude)
  • കേവല കാന്തിമാനം (Absolute Magnitude)

ദൃശ്യ കാന്തിമാനം (Apparent Magnitude)

ഒരു ഖഗോളവസ്തുവിനെ (അതിലേക്കുള്ള ദൂരം പരിഗണിക്കാതെ) ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുമ്പോൾ നമുക്ക്‌ കാഴ്ചയിൽ തോന്നുന്ന പ്രഭയുടെ അളവാണ് ദൃശ്യ കാന്തിമാനം അഥവാ Apparent Magnitude. കാന്തിമാനം എന്ന വാക്ക്‌ കൊണ്ട്‌ സാധാരണ വിവക്ഷിക്കുന്നത്‌ ഈ കാന്തിമാനം ആണ്. ഈ കാന്തിമാനമാണ് ഹിപ്പാർക്കസ്‌ കണ്ടെത്തിയത്‌.

കേവല കാന്തിമാനം (Absolute Magnitude)

നമ്മൾ ഇന്നു ആകാശത്തു കാണുന്ന ഖഗോളവസ്തുക്കളെയെല്ലാം 10 പാർസെക് ദൂരത്തു കൊണ്ട്‌ വച്ചു എന്നു വിചാരിക്കുക. എന്നിട്ട്‌ അതിനെ ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുന്നു എന്നും വിചാരിക്കുക. അപ്പോൾ എന്ത്‌ കാന്തിമാനമാണോ നമ്മൾക്ക് കിട്ടുന്നത്‌ അതിനെയാണ് കേവല കാന്തിമാനം (Absolute Magnitude) എന്നു പറയുന്നത്‌.

"https://ml.wikipedia.org/w/index.php?title=കാന്തിമാനം&oldid=1426865" എന്ന താളിൽനിന്ന് ശേഖരിച്ചത്