"ട്വിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ace:Twitter
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sl:Twitter
വരി 114: വരി 114:
[[simple:Twitter]]
[[simple:Twitter]]
[[sk:Twitter]]
[[sk:Twitter]]
[[sl:Twitter]]
[[so:Twitter]]
[[so:Twitter]]
[[sr:Твитер]]
[[sr:Твитер]]

09:36, 23 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ട്വിറ്റർ, ഇൻകോർപ്പറേഷൻ
Private
വ്യവസായംmobile സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനം, മൈക്രോ ബ്ലോഗിംഗ്
സ്ഥാപിതം2006
ആസ്ഥാനം,
യു.എസ്.എ
പ്രധാന വ്യക്തി
ജാക്ക് ഡോസേ, Chairman
Evan Williams, CEO
Biz Stone, Creative Director
ജീവനക്കാരുടെ എണ്ണം
29[1]
വെബ്സൈറ്റ്http://twitter.com/

ട്വിറ്റർ (Twitter) എന്നത് അതിന്റെ ഉപയോക്താക്കൾക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്ന മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനുള്ളതും മറ്റു ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റ് ആണ്‌. 2006-ൽ ജാക്ക് ഡോസേ (Jack Dorsey)ആണ്‌ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി ട്വിറ്റർ എന്ന സംരംഭത്തിന്‌ തുടക്കം കുറിച്ചത്. നിങ്ങളിപ്പോൾ ചെയ്യുന്നതെന്താണെന്ന് സുഹൃത്തുക്കളെ അറിയിക്കുക എന്ന ശൈലിയാണ്‌ ട്വിറ്റർ. ഇതിൽ നാം ഉപയോഗിക്കുന്ന 140 അക്ഷരങ്ങൾ ഉള്ള ആശയത്തെ ട്വീറ്റ്‌സ് (tweets) എന്ന് വിളിക്കുന്നു.140 അക്ഷരങ്ങളിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല എന്നതാണ് ട്വിറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്.എം.എസ്. ഉപയോഗിച്ചും ട്വിറ്റർ വെബ്‌സൈറ്റിലേക്ക് സന്ദേശങ്ങൾ അയക്കുന്നതിനു സാധിക്കും.

നമ്മൾ വായിക്കാനാഗ്രഹിക്കുന്നവരെ followers എന്നും നമ്മുടെ അപ്ഡേറ്റ് വായിക്കുന്നവരെ following എന്നും പറയുന്നു. നമ്മൾ എന്തെങ്കിലും അപ്ഡേറ്റ് ചെയ്താൽ അത് നമ്മെ following ചെയ്യുന്ന എല്ലാവരുടെ പ്രോഫിലിലും ഒരേ സമയം വരുന്നു.ഇന്ന് ട്വിറ്റെർ ലോകത്തിലേക്കും തന്നെ ഏറ്റവും വേഗം വളരുന്ന ഒരു വെബ് സൈറ്റുകളിൽ ഒന്നാണ്.1382% ആണ് ഇതിന്റെ വളർച്ച നിരക്ക് [2].ഇപ്പോൾ സോഷ്യൽ നെറ്വോർകിംഗ് സൈറ്റുകളിൽ ഫേസ്ബുക്-നും മൈസ്പേസ്- നും ശേഷം മൂന്നാമനാണ് ട്വിറ്റെർ[3]. സമീപ ഭാവിയിൽ തന്നെ ട്വിറ്റെർ, ലോകത്തിലെ ഏറ്റവും പ്രചാരമുള്ള സോഷ്യൽ നെറ്വോർകിംഗ് സൈറ്റ് ആയ ഫേസ്‌ബുക്കിനെ മറികിടക്കും.അതുകൊണ്ടുതന്നെയാണ് ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ ട്വിട്ടെറിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതും. ഇപ്പോൾ ഏകദേശം 40-50 ലക്ഷം ഉപയോക്തക്കൾ ട്വിറ്ററിനുണ്ട്[3].

2006-ൽ മാത്രം ആരഭിച്ച ഈ സേവനം ഇന്ന് വളർച്ചയുടെ പാതയിലാണ്. അമേരിക്കൻ ഗായികയായ ലേഡി ഗാഗയ്ക്കാണ് (ladygaga) ട്വിറ്ററിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ളത്. ഒന്നര കോടിയിലധികം ഫോളോവേഴ്സാണ് ലേഡി ഗാഗയ്ക്കുള്ളത്. ജസ്റ്റിൻ ബീബറും കേറ്റ് പെറിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പല സ്ഥാപനങ്ങളും ഇപ്പോൾ ട്വിറ്റെർ സേവനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു.

സവിശേഷതകൾ

(http://twitter.com) രൂപകല്പന ചെയ്തിരിക്കുന്നത്,മറ്റുള്ള സമാന സോഷ്യൽനെറ്റ്വർക്കിങ്ങ് സൈറ്റുകൾ പോലെ ട്വിറ്റർ പേജും മറ്റുള്ളവരുടെ പേജുമായി കൂട്ടിയിണക്കാം.ഓരോ ചങ്ങാതിമാർക്കുമായി പ്രത്യേകമായി സന്ദേശങ്ങൾ അയക്കേണ്ടതില്ല എന്നതാണ്‌ മെച്ചം.സുഹ്രുത്തുക്കളുടെ സന്ദേശങ്ങളിൽ ഏറ്റവും പുതിയത് നമ്മുടെ പേജിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടും.ഒബാമ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്വിറ്റർ സമർഥമായി ഉപയോഗിച്ച് വോട്ടർമാരുമായി ആശയവിനിമയം നടത്തിയിരുന്നു.ട്വിറ്റർ അറിയപ്പെടുന്നത് SMS of Internet എന്നാണ്‌.വ്യകതികൾ മാത്രമല്ല പത്രമാസികകളും സന്നദ്ധസംഘടനകളും വ്യവസായ വാണിജ്യസ്ഥാപങ്ങളും ട്വിറ്റർ സേവനം ഉപയോഗിക്കുന്നുണ്ട്.ട്വിറ്ററിൽ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ പരാമർശിക്കണമെങ്കിൽ @#തുടങ്ങിയ ചിഹ്നങ്ങൾ ഉചിതമായി ഉപയോഗിക്കാം.

ഇന്ത്യയിൽ

2008 നവംബർ 26 ലെ മുംബൈ തീവ്രവാദി ആക്രമണ സമയത്ത് ട്വിറ്റെർ പല പ്രധാന വാർത്തകളും ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി തിരുവനന്തപുരം എം. പിയായ ശശി തരൂരാണ്[അവലംബം ആവശ്യമാണ്]‌. സച്ചിൻ തെണ്ടുൽക്കർ ആണ് ഏറ്റവും വേഗത്തിൽ അനുഗമിക്കൽ വർദ്ധിക്കുന്ന വ്യക്തി. ട്വിറ്ററിൽ പ്രവേശിച്ചു ഒരു ദിവസം കൊണ്ട് സച്ചിനെ പിന്തുടരുന്നുവരുടെ എണ്ണം ഒരു ലക്ഷം കടന്നു[4].

അവലംബം

  1. "Opportunity Knocks". Twitter Blog. Twitter.com. Retrieved 2009-02-14. Our relatively small team of 29 employees has accomplished quite a bit lately but it's obvious that we have the world ahead of us.
  2. "Twitter's Tweet Smell of Success". 2009-03-18. Retrieved 2009-04-05. {{cite news}}: Text "author, McGiboney,Michelle" ignored (help)
  3. 3.0 3.1 Kazeniac, Andy (2009-02-09). "Social Networks: Facebook Takes Over Top Spot, Twitter Climbs". Compete.com. Retrieved 2009-02-17.
  4. http://www.breakingnewsonline.net/sports/1920-tendulkar-makes-history-gets-100k-fans-on-twitter-in-a-day.html

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary
twitter എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ട്വിറ്റർ&oldid=1426450" എന്ന താളിൽനിന്ന് ശേഖരിച്ചത്