"വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: ja:Wikipedia:巻き戻し者,sr:Википедија:Враћање измена,en:Wikipedia:Rollback
വരി 86: വരി 86:
[[da:Hjælp:Tilbagerulning]]
[[da:Hjælp:Tilbagerulning]]
[[es:Wikipedia:Reversor]]
[[es:Wikipedia:Reversor]]
[[en:Wikipedia:Rollback feature]]
[[en:Wikipedia:Rollback]]
[[fa:ویکی‌پدیا:واگردانی]]
[[fa:ویکی‌پدیا:واگردانی]]
[[it:Wikipedia:Rollbacker]]
[[it:Wikipedia:Rollbacker]]
[[ja:Wikipedia:巻き戻し者]]
[[ja:Help:管理者マニュアル ロールバック]]
[[ko:위키백과:롤배커]]
[[ko:위키백과:롤배커]]
[[pl:Wikipedia:Cofanie zmian]]
[[pl:Wikipedia:Cofanie zmian]]
[[pt:Wikipedia:Reversor]]
[[pt:Wikipedia:Reversor]]
[[simple:Wikipedia:Rollback feature]]
[[simple:Wikipedia:Rollback feature]]
[[sr:Википедија:Враћач]]
[[sr:Википедија:Враћање измена]]
[[fi:Wikipedia:Palauttajat]]
[[fi:Wikipedia:Palauttajat]]
[[sv:Wikipedia:Tillbakarullning]]
[[sv:Wikipedia:Tillbakarullning]]

00:58, 6 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

✔ ഈ താൾ വിക്കിപീഡിയയുടെ മുൻപ്രാപനം ചെയ്യൽ സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.

വിക്കിപീഡിയ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറായ മീഡിയവിക്കിയിലുള്ള ഒരു സൗകര്യമാണ് റോൾബാക്ക് അഥവാ മുൻപ്രാപനസംവിധാനം. ഈ ടൂൾ ഉപയോഗിച്ച് ഒരു താളിൽ ഒരു ഉപയോക്താവ് അവസാനം നടത്തിയ എല്ലാ തിരുത്തകളും ഒറ്റയടിക്ക് നീക്കം ചെയ്യാൻ സാധിക്കും. നശീകരണപ്രവർത്തനങ്ങൾ തടയുന്നതിനാണ് വിക്കിപീഡിയയിൽ റോൾബാക്ക് സൗകര്യം പൊതുവേ ഉപയോഗിക്കുന്നത്.

റോൾബാക്ക് ചെയ്യാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് അവർ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിലൊ ലേഖനങ്ങളുടെ നാൾ വഴിയിലോ അവസാനത്തെ തിരുത്തലിന് സമീപമായി റോൾബാക്ക് ബട്ടൺ പ്രവർത്തനക്ഷമമാകും. റോൾബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നത് വഴി അവസാനം എഡിറ്റ് ചെയ്ത ഉപയോക്താവിന്റെ തിരുത്തുകൾ മുഴുവനും നീക്കം ചെയ്ത് തൊട്ടു മുൻപ് മറ്റൊരു ഉപയോക്താവ് ചെയ്ത തിരുത്തലിലേക്ക് സേവ് ചെയ്യും.

റോൾബാക്ക് സൗകര്യം എല്ലാ കാര്യനിർവാഹകർക്കും സ്വതേ ലഭ്യമാണ്, അപേക്ഷയനുസരിച്ച് മറ്റു ഉപയോക്താക്കാൾക്കും ഈ സൗകര്യം ലഭ്യമാണ്. നിലവിൽ 14 കാര്യനിർവാഹകരും 71 മറ്റു ഉപയോക്താക്കളും (85 ആകെ) റോൾബാക്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നു.

ധാർമ്മികനിലവാരത്തിൽ മാത്രം മുൻപ്രാപനം ചെയ്യുക - മുൻപ്രാപനം ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കൾ ദുർവിനിയോ​ഗം (ഉദാ:സ്വതാല്പര്യത്തിനു വേണ്ടിയുള്ള റോൾബാക്ക്, നല്ല രീതിയിലുള്ള എഡിറ്റുകൾ പ്രത്യേകകാരണമില്ലാതെ തിരസ്കരിക്കൽ; സാധാരണഗതിയിൽ എഡിറ്റ് ചെയ്യുമ്പോൾ ചുരുക്കം ചേർക്കും എന്നാൽ റോൾബാക്കിന് ചുരുക്കം വ്യക്തമാകില്ല) ചെ​യ്യുകയാണങ്കിൽ ഈ അവകാശം നീക്കം ചെയ്യപ്പെടും.

മുൻപ്രാപനം ചെയ്യൽ എങ്ങനെ?

റോൾബാക്ക് സൗകര്യമുള്ള ഉപയോക്താക്കൾക്ക് റോൾബാക്ക് എന്ന ഒരു ലിങ്ക് സമീപകാലമാറ്റങ്ങളിലും, താളുകളുടെ നാൾവഴികളിലും, ഉപയോക്തൃസംഭാവനകളിലും, ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിലും ലഭ്യമാണ്.

  • 20:19, 12 ജൂലൈ 2011 (മാറ്റം | നാൾവഴി) വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ (ഇത് ഒരു ഉദാഹരണം) (അവസാനത്തെ തിരുത്തൽ) [റോൾബാക്ക്]

റോൾബാക്ക് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക വഴി താളിൽ ഉപയോക്താവ് ഒടുവിൽ നടത്തിയ എല്ലാ തിരുത്തലുകളും തൊട്ടു മുൻപുള്ള പതിപ്പിലേക്ക് മാറുന്നു. ഇത്തരം റോൾബാക്കുകൾ താളിന്റെ നാൾ വഴിയിൽ സാധാരണായായി ചുവടെ കൊടുത്തിരിക്കുന്ന തിരുത്തൽ ചുരുക്കത്തോടെ കാണാൻ കഴിയും:

(ചെ.) മാതൃകാ ഉപയോക്താവ് (സംവാദം)നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുളള്ള പതിപ്പിലേക്ക് സേവ് ചെയ്തിരിക്കുന്നു.

റോൾബാക്ക് ചെയ്ത ഉപയോക്താവിന്റെ സംഭാവനകളിൽ റോൾബാക്ക് ചെയ്ത തിരുത്തലുകൾ മുകളിൽ കൊടുത്തിരിക്കുന്ന തിരുത്തൽ ചുരുക്കത്തിലേതു പോലെ കാണാൻ സാധിക്കുന്നതിനാൽ ഭാവിയിൽ ആ എഡിറ്റുകളിൽ വല്ല തെറ്റുകളും വന്നിട്ടുണ്ടൊയെന്ന് കണ്ടെത്താൻ സാധിക്കും.

ശ്രദ്ധിക്കേണ്ടവ
  • ഒരു താളിന്റെ ഏറ്റവും ഒടുവിലെ തിരുത്തലിന്റെ പതിപ്പിൽ മാത്രമെ റോൾബാക്ക് ലിങ്ക് കാണൂ.
  • താങ്കൾ റോൾബാക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് മറ്റൊരാൾ ആ താൾ എഡിറ്റ് ചെയ്താൽ റോൾബാക്കിൽ പിഴവ് വന്നു എന്ന് സന്ദേശം ലഭിക്കും.
  • റോൾബാക്ക് ഉപയോഗിച്ച് താങ്കൾ വിചാരിക്കുന്ന പതിപ്പിലേക്ക് സേവ് ചെയ്യാൻ സാധിക്കുകയില്ല, റോൾബാക്ക് വഴി തൊട്ടുമുൻപ് ഒരു ഉപയോക്താവ് നടത്തിയ തിരുത്തലുകളേ സേവ് ആകു. ചിലപ്പോൾ ആ പതിപ്പിലും തെറ്റുകൾ കാണാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചു മാത്രം ചെയ്യുക.
  • ഒരു താളിൽ ഒരു ഉപയോക്താവിന്റെ തുടർച്ചയായ ഒന്നിലധികം തിരുത്തലുകളുള്ളപ്പോൾ അതിൽ ഒരു തിരുത്തൽ നീക്കം ചെയ്യാൻ റോൾബാക്ക് വഴി സാധിക്കുകയില്ല, നാൾ വഴിയിൽ ചെന്ന് മാനുവലായി ആ തിരുത്ത് നീക്കം ചെയ്യേണം.
  • ഒരു ഉപയോക്താവ് മാത്രം തിരുത്തിയിട്ടുള്ള താളുകളിൽ റോൾബാക്ക് സൗകര്യം ലഭ്യമല്ല.
  • റോൾബാക്ക് ലിങ്കിൽ ഞെക്കിയാൽ ഉടനടി മാറ്റങ്ങൾ തിരസകരിക്കും, സ്ഥിരീകരണമോ പ്രിവ്യൂവോ ഉണ്ടായിരിക്കുന്നതല്ല(എന്നിരുന്നാലും റോൾബാക്കിനു ശേഷം മാറ്റം കാണാനുള്ള ഓപ്ഷനുണ്ട്).
  • എല്ലാ റോൾബാക്കുകളും ചെറുതിരുത്തലുകളായാണ് കാണിക്കുന്നത്.


ബാഹ്യ ഉപകരണങ്ങളുടെ സഹായത്തോടുകൂടിയും റോൾബാക്ക് ചെയ്യാൻ സാധിക്കുന്നതാണ്, അത് ചുവടെ ചേർത്തിരിക്കുന്നു.

മുൻപ്രാപനം എപ്പോൾ ചെയ്യാം

പ്രശ്നമുള്ള തിരുത്തലുകൾ വളരെ വേഗം ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമായ വഴിയാണ് റോൾബാക്ക്, പക്ഷെ ഇതിനുള്ള ഒരു കുഴപ്പമെന്തെന്നു വച്ചാൽ എല്ലാ റോൾബാക്കിനും ഒരു പൊതു തിരുത്തൽ ചുരുക്കം മാത്രമേ ലഭിക്കുകയുള്ളു. അതായത് റോൾബാക്കിന്റെ യഥാർത്ഥ കാരണം തിരുത്തൽ ചുരുക്കത്തിൽ കാണിക്കില്ല. അതിനാൽ റോൾബാക്ക് താഴെ പറയുന്ന സാഹചര്യങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

  • ഉറപ്പായ നശീകരണ പ്രവർത്തനങ്ങൾ തിരസ്കരിക്കാൻ, അതായത് തിരസ്കരണത്തിന്റെ കാരണം വ്യക്തമായിരിക്കണം
  • സ്വന്തം ഉപയോക്തൃതാളിൽ തിരസ്കരണം നടത്താൻ ഉപയോഗിക്കാം.
  • സ്വന്തം തിരുത്തലുകൾ തിരസ്കരിക്കാൻ (അബദ്ധവശാൽ സംഭവിച്ച തെറ്റായ തിരുത്തലുകൾ ഒഴിവാക്കാൻ)
  • തടയപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകൾ സമൂഹത്തിന്റെ സമവായപ്രകാരം തിരസ്കരിക്കാൻ
  • യാന്ത്രികമായുണ്ടായേക്കാവുന്ന തെറ്റായ എഡിറ്റുകൾ, വിജ്ഞാനകോശ സ്വഭാവമില്ലാത്ത എഡിറ്റുകൾ, അനാവശ്യ സംവാദങ്ങൾ തിരസ്കരിക്കാനും റോൾബാക്ക് ഉപയോഗപ്പെടുത്താം.[1]

മറ്റാവശ്യങ്ങൾക്കുള്ള റോൾബാക്ക് - താങ്കൾക്ക് എതിരഭിപ്രായമുള്ള വിശ്വസനീയമായ എഡിറ്റുകൾ റോൾബാക്ക് വഴി തിരസ്കരിക്കുന്നത് ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കും. ഇങ്ങനെയുള്ള അവസരത്തിൽ കാരണം വ്യക്തതമാക്കുന്ന രീതിയിലുള്ള എഡിറ്റുകൾ ചെയ്യുന്നതാണനുയോജ്യം.

സാധാരണ റോൾബാക്കിന് മാത്രമെ മുകളിൽ കൊടുത്തിരിക്കുന്ന നിയന്ത്ര​‍ണങ്ങളുള്ളു, അതായത് പൊതുവേയുള്ള തിരുത്തൽ സംഗ്രഹം വരുന്ന രീതിയിലുള്ളവ. എന്നാൽ മറ്റ് ചില ബാഹ്യ തിരുത്തൽ ഉപകരണങ്ങളുടെ സഹായത്തോടേയുള്ള(ചിലത് ചുവടെ ഖണ്ഡികയിൽ കൊടുത്തിരിക്കുന്നു) റോൾബാക്ക് വഴി മിക്ക എഡിറ്റുകളും തിരസ്കാരിക്കാവുന്നതാണ്.

മറ്റു റോൾബാക്ക് രീതിയിൽ എഡിറ്റുകൾ തിരസ്കരിക്കുമ്പോൾ അവ വിക്കിപീഡിയയുടെ നയങ്ങളും മാർഗ്ഗരേഖകളും അനുസരിച്ച് മാത്രമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

റോൾബാക്ക് ദുരുപയോഗം ചെയ്താൽ ആ അവകാശം തിരിച്ചെടുക്കാനുള്ള അധികാരം എല്ലാ കാര്യനിർവാഹകർക്കുമുണ്ട്, അതുപോലെ വ്യക്തമായ കാരണമില്ലാത്ത മുൻപ്രാപനം ചിലപ്പോൾ താൽക്കാലികമായി ഉപയോക്താവിനെ തടയപ്പെടാൻ കാരണമായേക്കാം. എന്നിരുന്നാലും അവകാശം തിരിച്ചെടുക്കുന്നതിനു മുൻപ് ആ തിരുത്തലിന്റെ അഭിപ്രായം അറിയിക്കാൻ ഉപയോകതാവിന് അവസരം നൽകുന്നതാണ്. എന്നാൽ തിരുത്തൽ യുദ്ധങ്ങൾക്കായി റോൾബാക്ക് സൗകര്യമുപയോഗപ്പെടുത്തിയതായി കണ്ടാൽ അപ്പോതന്നെ അവകാശം നീക്കം ചെയ്യാം. കാര്യനിർവാഹകർ നിരന്തരമായി റോൾബാക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നതായി കണ്ടാൽ അവരെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യും.

റോൾബാക്കിനുള്ള അപേക്ഷ

റോൾബാക്ക് സൗകര്യത്തിന് വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം/മുൻപ്രാപനം ചെയ്യുന്നവർ എന്ന താളിൽ അപേക്ഷിക്കുകയോ സജീവരായ കാര്യനിർവാഹകരോട് ചോദിച്ചോ ഈ അവകാശം ലഭിക്കും. മുൻപ്രാപനം ചെയ്യുവാനുള്ള അവകാശം നൽകാനോ നീക്കം ചെയ്യാനോ ഏതു കാര്യനിർവാഹകനും ഉപയോക്തൃ അവകാശ പരിപാലനം താൾ വഴി സാധിക്കും.

റോൾബാക്ക് ലഭിക്കാൻ പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ കൂടിയും, ചിലപ്പോഴെക്കെ റോൾബാക്കിനുള്ള അപേക്ഷകൾ തിരസ്കരിക്കാൻ സാധ്യതയുണ്ട്. ഉപയോക്താവിന്റെ സംഭാവനകളിൽ വാൻഡലിസത്തിതിരായ എഡിറ്റുകളുടെ പരിമിതിമൂലമോ, നല്ല എഡിറ്റുകൾ കാരണം കൂടാതെ തിരസ്കരിക്കപ്പെടുന്നതു മൂലമോ ആണ് അപേക്ഷകൾ തിരസ്കരിക്കേണ്ടി വരുന്നത്.

താങ്കൾക്ക് റോൾബാക്ക് ലഭിച്ചുട്ടെണ്ടിൽ അത് എങ്ങനെയാണ് പ്രവൃത്തിക്കുന്നത് എന്നുള്ളതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്ലെങ്കിൽ ഒരു പരീക്ഷണം ഈ താളിൽ നടത്തി നോക്കാം.

ബാഹ്യ ഉപകരണങ്ങൾ

ട്വിങ്കിൽ ഉപയോഗിച്ചുള്ള റോൾബാക്കും(മുകളിലത്തെ വരി) സാധാരണ റോൾബാക്കും(താഴത്തെ വരി) ചിത്രത്തിൽ കാണിച്ചിരിക്കുന്നു.

റോൾബാക്ക് ഉപയോഗിക്കുമ്പോൾ സ്വതേ വരാറുള്ള തിരുത്തൽ ചുരുക്കം മാറ്റി കൊടുക്കാൻ പല എഡിറ്റിംഗ് സഹായടൂളുകളും നിലവിലുണ്ട്. ഇവയെപ്പറ്റി കൂടുതലായുള്ള വിവരങ്ങൾ ഈ താളിലുണ്ട്. ഇത് മാനുവലായി ചെയ്യാൻ റോൾബാക്ക് ലിങ്കിന്റെ യു.ആർ.എൽ. താങ്കളുടെ ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ പേസ്റ്റ് ചെയ്തതിനു ശേഷം &summary= താങ്കൾ ഉദ്ദേശിക്കുന്ന തിരുത്തൽ ചുരുക്കം.

റോന്തുചുറ്റാൻ സഹായിക്കുന്ന ജാവാസ്ക്രിപ്റ്റായ ട്വിങ്കിൽ ഉപയോഗിച്ചും ഉപയോക്താക്കൾക്ക് റോൾബാക്ക് സൗകര്യം ലഭ്യമാക്കാവുന്നതാണ്. ജാവാസ്ക്രിപ്റ്റും സ്വതേയുള്ള റോൾബാക്ക് സൗകര്യവും ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ രണ്ട് റോൾബാക്ക് ലിങ്കുകൾ ലഭിക്കും. ലോഗിൻ ചെയ്തിട്ടുള്ള ഏതൊരാൾക്കും റോൾബാക്ക് സൗകര്യം ഉപയോഗിക്കാം എന്നതാണ് ട്വിങ്കിൽകൊണ്ടുള്ള ഗുണം. ഈരണ്ട് ലിങ്കുകളുടേയും പ്രവർത്തനം ഒന്നു തന്നെയാണെങ്കിലും തിരുത്തൽ ചുരുക്കത്തിൽ മാത്രമേ വ്യത്യാസം വരുന്നുള്ളു. തിരുത്തൽ ചുരുക്കം വ്യത്യാസപ്പെടുത്താനുള്ള വഴികൾ ട്വിങ്കിളിലും ലഭ്യമാണ്.

ഇതും കാണുക

കുറിപ്പുകൾ