"ജീവാശ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: te:శిలాజము
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: nn:Fossil
വരി 69: വരി 69:
[[my:ကျောက်ဖြစ်ရုပ်ကြွင်း]]
[[my:ကျောက်ဖြစ်ရုပ်ကြွင်း]]
[[nl:Fossiel]]
[[nl:Fossiel]]
[[nn:Fossil]]
[[no:Fossil]]
[[no:Fossil]]
[[pl:Skamieniałości]]
[[pl:Skamieniałości]]

14:09, 28 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

മുന്ന് അമ്മോനൈറ്റ്‌ ഫോസ്സിൽ

വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെയും ചെടികളുടെയും മറ്റും അവശിഷ്ടങ്ങളെയാണ്‌ ഫോസിലുകൾ (Fossils ) അഥവാ "ജീവാശ്മങ്ങൾ" എന്നു വിളിക്കുന്നത്. ഏറ്റവും കുറഞ്ഞ പക്ഷം ഇതിനു പതിനായിരം കൊല്ലത്തിൽ കുറയാതെ പഴക്കം ഉണ്ടാകണം .[1] പാറയുടെയും, മൺ അട്ടികളുടെയും ഇടയിൽ അടിഞ്ഞുകിടക്കുന്ന ഈ ഫോസിലുകളാണ്‌ അന്നത്തെ ലോകത്തെക്കുറിച്ചും പുരാതന ആവാസ വ്യവസ്ഥയെക്കുറിച്ചും പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നത്. ഈ ശാസ്ത്രശാഖയെ പാലിയെന്റോലോജി (Paleontology) എന്ന് വിളിക്കുന്നു.

പേര്

ഫോസ്സുസ് എന്ന ലതിൻ പദത്തിൽ നിന്നും ആണ് ഫോസ്സിൽ എന്ന പേര് വന്നത്. അർത്ഥം , കുഴിച്ചു എടുത്തത്‌ എന്നാണ്

വൈവിധ്യം

ദ­ശ­ല­ക്ഷ­ക്ക­ണ­ക്കി­നു വർ­ഷ­ങ്ങൾ­ക്കു­ മുൻ­പ് കട­ലി­ന­ടി­യി­ലാ­യി­രു­ന്ന­തും ഇന്ന് ഭൂ­പ്ര­ത­ല­ത്തിൽ കാ­ണാ­വു­ന്ന­തു­മായ ഭൂ­വി­ഭാ­ഗ­ങ്ങ­ളൊ­ക്കെ ഫോ­സി­ലു­ക­ളു­ടെ കാ­ര്യ­ത്തിൽ സമ്പ­ന്ന­മാ­ണ്. ആഗ്നേയശിലകളിലും കായാന്തരിതശിലകളിലും അപൂർവമായി മാത്രം കണ്ടുവരുന്ന ജീവാശ്മങ്ങൾ ചെളിക്കല്ല്, ഷെയ്ൽ, ചുണ്ണാമ്പുകല്ല് എന്നീയിനം അവസാദശിലകളിൽ ധാരാളമുണ്ട്. മണൽക്കല്ല്, ഡോളമൈറ്റ്, കൊൺഗ്ളോമെറേറ്റ് എന്നിവയിലും ഇവ കാണപ്പെടുന്നു. ജീവാവശിഷ്ടങ്ങളിൽനിന്നും ഉത്ഭവിക്കുന്ന കോക്വിന, ചുണ്ണാമ്പുകല്ല് മുതലായ നിക്ഷേപങ്ങളിലെ ഭൂരിഭാഗവും ജീവാശ്മസഞ്ചയങ്ങളായിരിക്കും. വിനാശകാരികളായ പ്രക്രിയകളിൽ നിന്നും ഏതെങ്കിലും വിധത്തിൽ ഒഴിവാക്കപ്പെട്ട് നൈസർഗിക രൂപത്തിൽത്തന്നെ സംരക്ഷിക്കപ്പെടുന്ന ജീവാശ്മങ്ങൾ മിക്കവയും ലക്ഷക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളവയാണ്. കരയിലും കടലിലുമുള്ള ശതക്കണക്കിനു ജീവികളുടെ ജീവാശ്മങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭൌമ ചരിത്രം പഠിക്കുന്നതിന്‌ ഇവ ഗണ്യമായി സഹായിക്കുന്നു.

ചിത്ര സഞ്ചയം

വിവധ തരം ഫോസ്സിൽ ഉള്ള ഫലകങ്ങൾ

അവലംബം

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ജീവാശ്മം&oldid=1404720" എന്ന താളിൽനിന്ന് ശേഖരിച്ചത്