"മാനസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 57: വരി 57:
[[വർഗ്ഗം:മലയാളസാഹിത്യകാരന്മാർ]]
[[വർഗ്ഗം:മലയാളസാഹിത്യകാരന്മാർ]]
[[വർഗ്ഗം:മലയാളത്തിലെ സ്ത്രീ എഴുത്തുകാർ]]
[[വർഗ്ഗം:മലയാളത്തിലെ സ്ത്രീ എഴുത്തുകാർ]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]

07:50, 13 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

മാനസി
ഭാഷമലയാളം
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
Genreചെറുകഥ
പങ്കാളികെ. വിജയ്‌ഗോപാൽ.
കുട്ടികൾവിഭാത്‌, ദർശൻ.

തിരുവില്വാമല പോന്നേടത്ത്‌ ആച്ചാട്ടിലാണ് മാനസി ജനിച്ചത്. അച്‌ഛൻ: പി. ശിവരാമമേനോൻ. അമ്മ: പി.എ. മാലതി അമ്മ. തൃശൂർ എഞ്ചിനീയറിങ്ങ്‌ കോളജിൽ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദപഠനം നടത്തിയെങ്കിലും അത്‌ പൂർത്തിയാക്കിയില്ല. 1970 മുതൽ ബോംബെയിൽ താമസിക്കുന്നു. കുറച്ചു വർഷമായി അവിടെ ഫ്രീലാൻസ്‌ കോപ്പിറൈറ്ററായി ജോലി ചെയ്യുന്നു. സ്ത്രീമനസ്സിന്റെ ഇരുണ്ട കോണുകളിലൂന്നിനിന്ന് കഥപറയുന്നതാണ് മാനസിയുടെ പ്രത്യേകതയെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. സ്ത്രീക്ക് പുരുഷന്മാർ കൊടുത്ത നിർവചനം തകർക്കുകയും; സ്ത്രീയെന്ന ദൈവത്തെ നീക്കിനിർത്തി മജ്ജയും മാംസവുമുള്ള സ്ത്രീയുടെ പ്രശ്നങ്ങൾ സംവദിക്കാൻ തയ്യാറാവുകയും വേണമെന്ന് മാനസിയുടെ കഥകൾ നമ്മെ ഓർമിപ്പിക്കുന്നു. [1]

കൃതികൾ

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതുന്നുണ്. പല കഥകളും ഇംഗ്ലീഷ്‌, മറാഠി, കന്നഡ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രധാന കഥാസമാഹാരങ്ങൾ[2]:

  • ഇടിവാളിന്റെ തേങ്ങൽ
  • വെളിച്ചത്തിന്റെ താളം (സഹോദരൻ പി.എ. ദിവാകരനുമായി ചേർന്ന്‌ രചിച്ചത്),
  • മഞ്ഞിലെ പക്ഷി
  • മാനസിയുടെ കഥകൾ[3]

പുരസ്കാരങ്ങൾ

മഞ്ഞിലെ പക്ഷി എന്ന കൃതിക്ക് 1993-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [4][5]

പുറത്തേയ്ക്കുള്ള കണ്ണി

പുഴ.കോം

അവലംബം

"https://ml.wikipedia.org/w/index.php?title=മാനസി&oldid=1391531" എന്ന താളിൽനിന്ന് ശേഖരിച്ചത്