"റോബർട്ട് കാൾഡ്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
എന്ന് ഈ കൃതിയിൽ കാൾഡ്വെൽ വാദിച്ചു. ഭാരതീയഭാഷകളുടെ താരതമ്യപഠനത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട നർവംശശാസ്ത്രപഠനങ്ങളിലേയും അടിസ്ഥാനരേഖകളിലൊന്നാണ് ഈ രചന.
 
ദ്രാവിഡകുടുംബത്തിലെ ഭാഷകൾക്ക്ഭാഷകൾ ഇതരഭാഷകളും ഭാഷാകുടുംബങ്ങളുമായി ഏതുവിധം ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയതായി കാൾഡ്വെൽ അവകാശപ്പെട്ടില്ല. ആ പ്രശ്നത്തിനുള്ള ശാസ്ത്രീയമായ സമാധാനം അന്നോളം കണ്ടെത്തിയിട്ടില്ലെന്നു സമ്മതിക്കുന്ന അദ്ദേഹം എന്നെങ്കിലും അതു പരിഹരിക്കപ്പെടും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അതേസമയം, ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിനും തുറേനിയൻ/സിഥിയൻ ഭാഷാഗണത്തിനും ഇടയിൽ, മദ്ധ്യത്തിലല്ലാതെ, തുറേനിയൻ/സിഥിയൻ ഗണത്തോടു ഏറെ അടുത്തു നിൽക്കുന്ന ഒരു ഭാഷാകുടുംബമാണ് ദ്രാവിഡഭാഷകളുടേതെന്ന താൽകാലിക സമാധാനം ഈ പ്രശ്നത്തിന് അദ്ദേഹം നിർദ്ദേശിക്കുന്നുമുണ്ട്.<ref name ="scribd"/>
 
1856-ൽ ഈ കൃതിയുടെ ആദ്യപതിപ്പു പ്രസിദ്ധീകരിച്ചത് കാൾഡ്വെൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] അവധിയിൽ ആയിരിക്കെ ആണ്. തുടർന്ന് പരിഷ്കരിച്ചു വിപുലീകരിച്ച ഒരു രണ്ടാം പതിപ്പു പ്രസിദ്ധീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും 19 വർഷത്തിനു ശേഷം 1875-ലെ രണ്ടാം അവധിക്കാലം വരെ അതിനു കാത്തിരിക്കേണ്ടി വന്നു. രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ ആദ്യപതിപ്പിനു കിട്ടിയ പ്രശംസ അത് അർഹിക്കുന്നതിലും അധികമായിരുന്നു എന്ന് നിരീക്ഷിച്ച കാൾഡ്വെൽ ഒരു പ്രശംസ മാത്രം താൻ അർഹിക്കുന്നതും തനിക്ക് ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയിരുന്നെന്ന് കൂട്ടിച്ചേർത്തു. ദ്രാവിഡഭാഷകളെ താൻ "സ്നേഹപൂർവം സമീപിച്ചു" എന്ന പ്രശംസയാണ്, അർഹിക്കുന്നതും ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയി അദ്ദേഹം എടുത്തു പറഞ്ഞത്.<ref name ="scribd">എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, [http://www.scribd.com/doc/32281918/A-Comparative-Grammar-of-the-Dravidian-Family-of-Languages-1875-Robert-Caldwell-Part-1 1875-ലെ രണ്ടാം പതിപ്പ്] ആമുഖം</ref>{{സൂചിക|൧|}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1389126" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി