"റോബർട്ട് കാൾഡ്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 10: വരി 10:


==തിരുനെൽവേലി==
==തിരുനെൽവേലി==
1838 മുതൽ അര നൂറ്റാണ്ടിലേറെക്കാലം ദക്ഷിണേന്ത്യയിൽ വേദപ്രചാരകനായിരുന്ന കാഡ്വെൽ, [[തിരുനെൽവേലി|തിരുനെൽവേലിയിലെ]] ആംഗ്ലിക്കൻ [[മെത്രാൻ|മെത്രാന്റെ]] പദവിയും വഹിച്ചു. 'ഇടയൻകുടി' എന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം.<ref>[http://www.csitirunelveli.org/Pastorate/idaiyankudi.html Idyankudi Pastorate, Church of South India, Tirunelveli, Diocese]</ref> തിരുനെൽവേലിയുടെ ചരിത്രത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ പേരിലും കാഡ്വെൽ അറിയപ്പെടുന്നു. പുരാതനമായ കൈയ്യെഴുത്തുപ്രതികൾ, [[സംഘസാഹിത്യം|സംഘസാഹിത്യരചനകൾ]] എന്നിവയുടെ വിശകലനത്തേയും സ്വന്തം നിലയിൽ നടത്തിയ പ്രാദേശികമായ ഉത്ഖനനപ്രവർത്തനങ്ങളേയും<ref>Kumaradoss, ''Robert Caldwell'', p. 157. See also D. Sugantharaj, ''Man of Vision'', Sunday Standard, 1968.</ref> ആശ്രയിച്ച് അദ്ദേഹമെഴുതിയ "[[തിരുനെൽവേലി|തിരുനെൽവേലി]] ജില്ലയുടെ രാഷ്ട്രീയവും സാമാന്യവുമായ ചരിത്രം" എന്ന കൃതി 1881-ൽ മദ്രാസ് പ്രവിശ്യാഭരണം പ്രസിദ്ധീകരിച്ചു. പ്രാദേശികസംസ്കാരത്തോടും മതത്തോടുമുള്ള സമീപനത്തിൽ ഈ കൃതി ചിലയിടങ്ങളിൽ പ്രകടിപ്പിക്കുന്ന അവഹേളനയും, അപമര്യാദയും, ഉടയഭാവവും ("pejorative, outrageous, and somewhat paternalistic....") വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും [[ബ്രിട്ടൺ|ബ്രിട്ടീഷ്]] മനസ്സിന് തീർത്തും അപരിചിതമായിരുന്ന ഒരു ധാർമ്മികതയെ മനസ്സിലാക്കാനുള്ള ആദ്യശ്രമമെന്ന നിലയിൽ അതിനു കല്പിക്കപ്പെട്ട ബഹുമാന്യത ഇന്നും നിലനിൽക്കുന്നു.<ref>{{cite web |url=http://www.arts.ualberta.ca/axismundi/2004/Hinduisms.pdf |title=Hinduisms, Christian Missions, and the Tinnevelly Shanars: A Study of Colonial Missions in 19th Century India |author=Daughrity, Dyron B. |year=2005 |pages=4, 7 |publisher=University of Calgary |location=Alberta |accessdate=2011-04-01}}</ref>
ദക്ഷിണേന്ത്യയിൽ 1838 മുതൽ അര നൂറ്റാണ്ടിലേറെക്കാലം വേദപ്രചാരകനും 1877 മുതൽ, [[തിരുനെൽവേലി|തിരുനെൽവേലിയിലെ]] ആംഗ്ലിക്കൻ [[മെത്രാൻ|മെത്രാനും]] ആയിരുന്ന കാഡ്വെലിന്റെ പ്രവർത്തനകേന്ദ്രം 'ഇടയൻകുടി' എന്ന സ്ഥലമായിരുന്നു.<ref>[http://www.csitirunelveli.org/Pastorate/idaiyankudi.html Idyankudi Pastorate, Church of South India, Tirunelveli, Diocese]</ref> തിരുനെൽവേലിയുടെ ചരിത്രത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ പേരിലും കാഡ്വെൽ അറിയപ്പെടുന്നു. പുരാതനമായ കൈയ്യെഴുത്തുപ്രതികൾ, [[സംഘസാഹിത്യം|സംഘസാഹിത്യരചനകൾ]] എന്നിവയുടെ വിശകലനത്തേയും സ്വന്തം നിലയിൽ നടത്തിയ പ്രാദേശികമായ ഉത്ഖനനപ്രവർത്തനങ്ങളേയും<ref>Kumaradoss, ''Robert Caldwell'', p. 157. See also D. Sugantharaj, ''Man of Vision'', Sunday Standard, 1968.</ref> ആശ്രയിച്ച് അദ്ദേഹമെഴുതിയ "[[തിരുനെൽവേലി|തിരുനെൽവേലി]] ജില്ലയുടെ രാഷ്ട്രീയവും സാമാന്യവുമായ ചരിത്രം" എന്ന കൃതി 1881-ൽ മദ്രാസ് പ്രവിശ്യാഭരണം പ്രസിദ്ധീകരിച്ചു. പ്രാദേശികസംസ്കാരത്തോടും മതത്തോടുമുള്ള സമീപനത്തിൽ ഈ കൃതി ചിലയിടങ്ങളിൽ പ്രകടിപ്പിക്കുന്ന അവഹേളനയും, അപമര്യാദയും, ഉടയഭാവവും ("pejorative, outrageous, and somewhat paternalistic....") വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും [[ബ്രിട്ടൺ|ബ്രിട്ടീഷ്]] മനസ്സിന് തീർത്തും അപരിചിതമായിരുന്ന ഒരു ധാർമ്മികതയെ മനസ്സിലാക്കാനുള്ള ആദ്യശ്രമമെന്ന നിലയിൽ അതിനു കല്പിക്കപ്പെട്ട ബഹുമാന്യത ഇന്നും നിലനിൽക്കുന്നു.<ref>{{cite web |url=http://www.arts.ualberta.ca/axismundi/2004/Hinduisms.pdf |title=Hinduisms, Christian Missions, and the Tinnevelly Shanars: A Study of Colonial Missions in 19th Century India |author=Daughrity, Dyron B. |year=2005 |pages=4, 7 |publisher=University of Calgary |location=Alberta |accessdate=2011-04-01}}</ref>


==സ്വാധീനം==
==സ്വാധീനം==

12:57, 11 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

റോബർട്ട് കാൾഡ്വെൽ

പത്തൊൻപതാം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ സേവനമനുഷ്ഠിച്ച സ്കോട്ട്ലണ്ടുകാരൻ ക്രിസ്തീയ വേദപ്രചാരകനും ഭാഷാശാസ്ത്രകാരനും ആയിരുന്നു റോബർട്ട് കാൾഡ്വെൽ (1814 മേയ് 17 -1891).[1] വ്യാകരണങ്ങളുടെ താരതമ്യപഠനത്തിലൂടെ, തമിഴ്, മലയാളം, കന്നഡ, തെലുഗ്, തുളു തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളും പാകിസ്താനിലെ ബ്രഹൂയി ഭാഷയും മറ്റും സംസ്കൃതത്തിന്റേതിൽ നിന്നു ഭിന്നമായൊരു ഭാഷാകുടുംബത്തിൽ പെടുന്നതാണെന്ന പരികല്പന ഉറപ്പിച്ചത് അദ്ദേഹമാണ്. ദക്ഷിണേന്ത്യൻ ഭാഷകളെ 'ദ്രാവിഡഭാഷകൾ' എന്ന് ആദ്യമായി വിളിച്ചതും അദ്ദേഹമാണ്.[2]

തുടക്കം

സ്കോട്ട്ലണ്ടുകാരായ മാതാപിതാക്കളുടെ മകനായി വടക്കൻ അയർലൻഡിലെ ക്ലാഡിയിലാണ് കാൾഡ്വെൽ ജനിച്ചത്. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്നു ബിരുദമെടുത്ത അദ്ദേഹം ഭാഷകളുടെ താരതമ്യപഠനത്തിൽ തല്പരനായിരുന്നു. 1838-ൽ ലണ്ടൺ വേദപ്രചാരസഭയിലെ അംഗമായി 24-ആമത്തെ വയസ്സിൽ മദ്രാസിലെത്തിയ കാഡ്വെൽ പിന്നീട് സുവിശേഷപ്രചാര സംഘത്തിൽ (സോസൈറ്റി ഫോർ ദ പ്രൊപ്പഗേഷൻ ഓഫ് ഗൊസ്പെൽ - SPG) ചേർന്നു. 1877-ൽ അദ്ദേഹം തിരുനെൽവേലി രൂപതയുടെ മെത്രാൻ പദവിയിലെത്തി. തിരുവിതാംകൂറിലെ പ്രസിദ്ധ വേദപ്രചാരകൻ ചാൾസ് മോൾട്ടിന്റെ മകൾ എലിസാ മോൾട്ടിനെ 1844-ൽ കാഡ്വെൽ വിവാഹം കഴിച്ചിരുന്നു. അവർക്ക് ഏഴു മക്കൾ പിറന്നു. തിരുവിതാംകൂറിലും തിരുനെൽവേലിയിലും വേദപ്രചാരവേലയിൽ എലിസായും സജീവമായിരുന്നു. സുവിശേഷപ്രചാരണത്തിൽ പ്രാദേശികഭാഷയിലെ നൈപുണ്യം ആവശ്യമാണെന്നറിഞ്ഞ കാഡ്വെൽ, തമിഴ് ഭാഷ ചിട്ടയായി പഠിക്കാൻ തുടങ്ങി.

ദ്രാവിഡഭാഷകളെക്കുറിച്ച്

ഈ പഠനത്തിനൊടുവിൽ അദ്ദേഹം ഭാരതീയഭാഷകളുടെ താരതമ്യശാസ്ത്രത്തിനു മുതൽക്കൂട്ടായിത്തീർന്ന മൗലികസ്വഭാവമുള്ള ചില നിരീക്ഷണങ്ങളിൽ എത്തിച്ചേർന്നു. 1856-ൽ പ്രസിദ്ധീകരിച്ച "ദ്രാവിഡഭാഷകളുടെ താരതമ്യവ്യാകരണം" (എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്) എന്ന വിഖ്യാതരചന ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുന്ന ഭാഷാകുടുംബത്തിന് സംസ്കൃതവും ഇതര ഇന്തോ-ആര്യൻ ഭാഷകളും ചേർന്ന ഭാഷാസമൂഹത്തിൽ നിന്നുള്ള വ്യതിരിക്തതയെ സംബന്ധിച്ച കാൾഡ്വെലിന്റെ കണ്ടെത്തലുകളുടെ രേഖയാണ്.

എന്ന് ഈ കൃതിയിൽ കാൾഡ്വെൽ വാദിച്ചു. ഭാരതീയഭാഷകളുടെ താരതമ്യപഠനത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട നർവംശശാസ്ത്രപഠനങ്ങളിലേയും അടിസ്ഥാനരേഖകളിലൊന്നാണ് ഈ രചന.

തിരുനെൽവേലി

ദക്ഷിണേന്ത്യയിൽ 1838 മുതൽ അര നൂറ്റാണ്ടിലേറെക്കാലം വേദപ്രചാരകനും 1877 മുതൽ, തിരുനെൽവേലിയിലെ ആംഗ്ലിക്കൻ മെത്രാനും ആയിരുന്ന കാഡ്വെലിന്റെ പ്രവർത്തനകേന്ദ്രം 'ഇടയൻകുടി' എന്ന സ്ഥലമായിരുന്നു.[4] തിരുനെൽവേലിയുടെ ചരിത്രത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ പേരിലും കാഡ്വെൽ അറിയപ്പെടുന്നു. പുരാതനമായ കൈയ്യെഴുത്തുപ്രതികൾ, സംഘസാഹിത്യരചനകൾ എന്നിവയുടെ വിശകലനത്തേയും സ്വന്തം നിലയിൽ നടത്തിയ പ്രാദേശികമായ ഉത്ഖനനപ്രവർത്തനങ്ങളേയും[5] ആശ്രയിച്ച് അദ്ദേഹമെഴുതിയ "തിരുനെൽവേലി ജില്ലയുടെ രാഷ്ട്രീയവും സാമാന്യവുമായ ചരിത്രം" എന്ന കൃതി 1881-ൽ മദ്രാസ് പ്രവിശ്യാഭരണം പ്രസിദ്ധീകരിച്ചു. പ്രാദേശികസംസ്കാരത്തോടും മതത്തോടുമുള്ള സമീപനത്തിൽ ഈ കൃതി ചിലയിടങ്ങളിൽ പ്രകടിപ്പിക്കുന്ന അവഹേളനയും, അപമര്യാദയും, ഉടയഭാവവും ("pejorative, outrageous, and somewhat paternalistic....") വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് മനസ്സിന് തീർത്തും അപരിചിതമായിരുന്ന ഒരു ധാർമ്മികതയെ മനസ്സിലാക്കാനുള്ള ആദ്യശ്രമമെന്ന നിലയിൽ അതിനു കല്പിക്കപ്പെട്ട ബഹുമാന്യത ഇന്നും നിലനിൽക്കുന്നു.[6]

സ്വാധീനം

ഭാഷാശാസ്ത്രസങ്കേതങ്ങൾ ഉപയോഗിച്ച് ദ്രാവിഡർക്കുമേലുള്ള ആര്യൻ 'മേധാവിത്വത്തെ' ചോദ്യം ചെയ്ത കാൾഡ്വെൽ, ഇ.വി. രാമസ്വാമി നായ്ക്കരുടെ ദ്രാവിഡമുന്നേറ്റപ്രസ്ഥാനത്തിനു വഴിയൊരുക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തമിഴ്ഭാഷയ്ക്കു നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹത്തെ മാനിക്കാനായി തമിഴ്നാടു സർക്കാർ ചെന്നൈയിലെ മരീനാ കടൽത്തീരത്ത് 1968-ൽ കാഡ്വെലിന്റെ ഒരു പ്രതിമ സ്ഥാപിച്ചു.[7] 2010-ൽ ഭാരതസർക്കാർ അദ്ദേഹത്തെ അനുസ്മരിക്കാൻ ഒരു തപാൽ സ്റ്റാമ്പും ഇറക്കി.[8]

കൃതികൾ

  • The best means of promoting an interest in missions among our congregations : being a speech delivered by ... Bishop Caldwell at the Diocesan Church Conference on Thursday the 20th March 1879. 1880 (Madras : S.P.C.K. Press)
  • Christianity and Hinduism. A lecture addressed to educated Hindus, etc. : S.P.C.K.: London, [1879.]
  • A Comparative Grammar of the Dravidian or South Indian Family of Languages. Harrison: London, 1856.
  • Evangelistic Work amongst the Higher Classes and Castes in Tinnevelly. Rev. Dr. Caldwell’s Third Journal. [1876.]
  • The Inner Citadel of Religion. S.P.C.K.: London, [1879.]
  • The March of the Unsaved. [A religious tract.] G. Stoneman: London, [1896.]
  • Narkaruṇait tiyānamālai = A companion to the holy communion. Madras Diocesan Committee of the Society for Promoting Christian Knowledge, 1871.
  • The Prince of Wales in Tinnevelly, and “From Delahay Street to Edeyengoody.”. London : S.P.C.K., 1876.
  • Observations on the Kudumi. J. J. Craen: [Madras?] 1867.
  • Report of the Edeyenkoody District for the year ending 30 June 1845. London : Society for the Propagation of the Gospel, 1847.
  • On reserve in communicating religious instruction to non- Christians in mission schools in India : a letter to the Right Reverend the Lord Bishop of Madras. Madras : S.P.C.K. Press, 1879.
  • The Relation of Christianity to Hinduism. R. Clay, Sons, & Taylor: London, [1885.]
  • Records of the Early History of the Tinnevelly Mission, etc. Higginbotham & Co.: Madras, 1881.
  • The Tinnevelly Shanars : a sketch of their religion and their moral condition and characteristics : with special reference to the facilities and hindrances to the progress of Christianity amongst them. London : Clay for the Society for the Propagation of the Gospel, 1850.
  • The Three Way-marks. Christian Vernacular Education Society: Madras, 1860.
  • A Political and General History of the District of Tinnevelly, in the Presidency of Madras, from the earliest period to its cession to the English Government in A.D. 1801. Madras : E. Keys, 1881.

അവലംബം

  1. സ്റ്റീഫൻ നീൽ, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇൻഡ്യ, 1707-1858 (പുറം 228)
  2. 'ദ്രാവിഡഭാഷകൾ' - ബ്രിട്ടാണിക്ക വിജ്ഞാനകോശത്തിലെ ലേഖനം
  3. എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, ആമുഖം (42-ആം പുറം)
  4. Idyankudi Pastorate, Church of South India, Tirunelveli, Diocese
  5. Kumaradoss, Robert Caldwell, p. 157. See also D. Sugantharaj, Man of Vision, Sunday Standard, 1968.
  6. Daughrity, Dyron B. (2005). "Hinduisms, Christian Missions, and the Tinnevelly Shanars: A Study of Colonial Missions in 19th Century India" (PDF). Alberta: University of Calgary. pp. 4, 7. Retrieved 2011-04-01.
  7. 2007 നവമ്പർ 6-ലെ ദ ഹിന്ദു ദിനപ്പത്രത്തിൽ വന്ന ലേഖനം Pioneering champion of the downtrodden
  8. stampsofIndia.com ഭാരത തപാൽ വകുപ്പിന്റെ ബ്രോഷർ, റോബർട്ട് കാൾഡ്വെൽ
"https://ml.wikipedia.org/w/index.php?title=റോബർട്ട്_കാൾഡ്വെൽ&oldid=1385269" എന്ന താളിൽനിന്ന് ശേഖരിച്ചത്