"മഗ്ദലനമറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
യഹൂദധാർമ്മികതയുടേയും സംസ്കാരത്തിന്റേയും പശ്ചാത്തലത്തിൽ പിറന്ന യേശുവിന്റെ പ്രസ്ഥാനം യവനചിന്തയുടേയും സംസ്കാരത്തിന്റേയും സ്വാധീനത്തിൽ വളർന്നു വികസിച്ചപ്പോൾ, 'നസ്രായന്റെ' ആദ്യാനുയായികൾ എന്ന നിലയിൽ മഗ്ദലനയുടേയും ഇതരശിഷ്യകളുടേയും പ്രാധാന്യം അവഗണിക്കപ്പെട്ടു.<ref name ="durant"/> ലഭ്യമായ ക്രിസ്തീയലിഖിതങ്ങളിൽ ഏറ്റവും പഴക്കമുള്ളതായി കരുതപ്പെടുന്ന ലേഖനങ്ങളുടെ കർത്താവായ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]], [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|കൊറീന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ]] ഉദ്ധിതനായ യേശു [[പത്രോസ് ശ്ലീഹാ|പത്രോനിസും]] പിന്നീട് പന്ത്രണ്ടു ശിഷ്യർക്ക് ഒരുമിച്ചും പ്രത്യക്ഷനായി എന്നു സാക്ഷ്യപ്പെടുത്തുകയും മഗ്ദലനയ്ക്കു ലഭിച്ച ആദ്യദർശനത്തെ അവഗണിക്കുകയും ചെയ്യുന്നു.<ref>[[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം]] 15:5</ref>{{സൂചിക|൧|}}
 
ദുർവൃത്തിയുടെ പാപമാർഗ്ഗത്തിൽ നിന്ന് [[യേശു]] രക്ഷപെടുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഗാഢഭക്തയായിത്തീർന്ന സ്ത്രീയുടെ കാല്പനികചിത്രമാണ് സാമാന്യസങ്കല്പത്തിൽ മഗ്ദലനയുടേതായി പിൽക്കാലത്തു പ്രചരിച്ചത്. കലയിലും സാഹിത്യത്തിലുമുള്ള അവളുടെ ചിത്രീകരണങ്ങൾ മിക്കവാറും പിന്തുടരുന്നത് [[മദ്ധ്യകാലം|മദ്ധ്യകാലക്രിസ്തീയതയിൽ]] രൂപപ്പെട്ട ഈ സങ്കല്പമാണ്. പിൽക്കാലങ്ങളിൽ ക്രിസ്തീയസഭകൾ തള്ളിപ്പറഞ്ഞ നിലപാടാണ് ഇതെങ്കിലും<ref name ="diction">മേരി മാഗ്ദലേൻ, ബ്രോക്കാംപ്ടൺ ഡിക്ഷ്ണറി ഓഫ് സെയിന്റ്സ് (പുറങ്ങൾ 137-38)</ref> മദ്ധ്യയുഗങ്ങളുടെ തുടക്കത്തിൽ മാർപ്പാപ്പാ ആയിരുന്ന [[ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ|ഗ്രിഗോരിയോസ് ഒന്നാമൻ]], [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തെക്കുറിച്ച്]] പൊതുവർഷം 591 സെപ്റ്റംബർ 14-ന് നടത്തിയ പ്രഭാഷണമാണ് ഈ ആശയം ആദ്യം അവതരിപ്പിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref name=Haskins>സൂസൻ ഹാസ്കിൻസ്, ''മേരി മഗ്ദലന: ദ എസൽഷ്യൻ ഹിസ്റ്ററി'', പുറം 96 (Pimlico, 2003). ISBN 1-84595-004-6</ref>{{സൂചിക|൨}} 1996-ൽ [[കത്തോലിക്കാ സഭ]], പോൾ ആറാമൻ മാർപ്പാപ്പാ ആയിരിക്കെ, [[ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ|ഗ്രിഗോരിയോസ് മാർപ്പാപ്പായുടെ]] പ്രഭാഷണത്തെ നേരിട്ടു പരാമർശിക്കാതെയാണെങ്കിലും മഗ്ദലനയെക്കുറിച്ചുള്ള മേല്പറഞ്ഞ ധാരണയെ തള്ളിപ്പറഞ്ഞു.<ref>Williams, Mary Alice. "Mary Magdalene." PBS: ''Religion and Ethics.'' November 21, 2003. Episode no. 712. Web: 22 December 2009></ref>
 
==വള്ളത്തോളിന്റെ കാവ്യം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1378580" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി