"ജലന്ധർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ജലന്ധർ നഗരം പഞ്ചാബ് പ്രവിശ്യയിലെ ജലന്ധർ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:54, 3 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജലന്ധർ നഗരം പഞ്ചാബ് പ്രവിശ്യയിലെ ജലന്ധർ ജില്ലയുടെ ആസ്ഥാന കേന്ദ്രമാണ്. പഞാബിന്റെ തലസ്ഥാനമായ ചണ്ഡിഗഡ് പട്ടണത്തിനു 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി കൊള്ളുന്ന ജലന്ധർ ഒരു മുനിസിപൽ കോർപറേഷൻ കൂടിയാണ്. 2011 -ലെ കാനേഷുമാരി പ്രകാരം ജലന്ധറിന്റെ ജനസംഖ്യ 8, 73, 725 -ഉം, സാക്ഷരത 85.46 ശതമാനവുമാണ്.

[[മഹാഭാരതം|മഹാഭാരതത്തിൽ പ്രസ്ഥാല എന്ന പേരിൽ ജലന്ധർ അറിയപ്പെടുന്നു. ബിയാസ്, സത് ലജ് നദികൾക്കിടയിലെ ജലന്ധർ ദോബ് ഈ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചണ്ടിഗഡ് നിർമിതമാകുന്നത്‌ വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ജലന്ധർ . പഞ്ചാബിലെ പ്രധാന വ്യാവസായിക നഗരങ്ങളിൽ ഒന്നാണ് ജലന്ധർ . കായിക സാമഗ്രികളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്പാദക നഗരമായി ജലന്ധറിനെ വിശേഷിപ്പിക്കാറുണ്ട്. ഹോക്കി, ക്രിക്കറ്റ്‌, ഗോൾഫ് എന്നീ കായികങ്ങളിൽ ഒട്ടേറെ പ്രമുഖരെ സൃഷ്ട്ടിച്ച നഗരം കൂടിയാണ് ജലന്ധർ . 1970 കളിലെ ഹരിത വിപ്ലവത്തിന് ശേഷം ജലന്ധർ പഞ്ചാബിന്റെ കാർഷിക മേഖലയുടെ സിരാകേന്ദ്രമായി മാറി.

അമ്രിത്സരിനും ദില്ലിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റയില്പാതയിലായതിനാൽ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ജലന്ധർ ബന്ധിതമാണ്. ഉത്തര മേഘല റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ജലന്ധർ

ആദ്യ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം സ്ഥാപിതമായ ജലന്ധർ പടപ്പാളയം ഇന്ന് പാകിസ്ഥാൻ അതിർത്തിയോടുള്ള അടുപ്പം കൊണ്ട് ഏറെ തന്ത്രപ്രധാനമാണ്.

സ്വാതന്ത്ര്യ സമര രക്തസാക്ഷി ഭഗത് സിംഗ്, മുൻ പ്രധാന മന്ത്രി ഐ.കെ. ഗുജറാൽ , മുൻ പാകിസ്ഥാൻ പട്ടാള ഭരണാധികാരി സിയ-ഉൽ -ഹക്ക്, ഹോക്കി കളിക്കാരായ പർഗത് സിംഗ്, അജിത്‌ പാൽ സിംഗ്, സുർജീത് സിംഗ്, ക്രിക്കറ്റ്‌ കളിക്കാരായ ലാല അമർനാഥ്, ഹർഭജൻ സിംഗ് എന്നിവർ ജലന്ധറിൽ നിന്നുള്ള പ്രമുഖരാണ്.

"https://ml.wikipedia.org/w/index.php?title=ജലന്ധർ&oldid=1377816" എന്ന താളിൽനിന്ന് ശേഖരിച്ചത്