"സേലം, തമിഴ്‌നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: be:Горад Салем
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh:塞勒姆 (印度)
വരി 182: വരി 182:
[[vi:Salem, Tamil Nadu]]
[[vi:Salem, Tamil Nadu]]
[[war:Salem, Tamil Nadu]]
[[war:Salem, Tamil Nadu]]
[[zh:塞勒姆 (印度)]]

04:26, 26 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം


സേലം

സേലം
11°40′11″N 78°06′47″E / 11.6698°N 78.113°E / 11.6698; 78.113
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല സേലം
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മേയർ രേഖ പ്രിയദർശിനി
വിസ്തീർണ്ണം 94ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 693,236 (2001)
ജനസാന്ദ്രത 7060/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
636 xxx
+91 427
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് സേലം (തമിഴ്: சேலம; ആംഗലേയം: Salem) (ഉച്ചാരണം) നാലുവശങ്ങളും വന്മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്നതു എന്നർത്ഥമുള്ള ശൈലം എന്ന വാക്കിൽ നിന്നൊ അഭയസ്ഥാനം എന്ന അസൈലം(asylum) വാക്കിൽ നിന്നോ ആണു ഈ പേരുണ്ടായതെന്നു കരുതുന്നു. സേലം മാങ്ങ, സേലം സ്റ്റീൽ എന്നിവ ഈ സ്ഥലപ്പേരിൽ അറിയപ്പെടുന്ന വസ്തുക്കളാണ്‌. സേലം ജില്ലയുടെ ആസ്ഥാനമാണ് സേലം.

ഭൂമിശാസ്ത്രം

സേലം പട്ടണത്തിലെ 5 റോഡുകൾ ചേരുന്ന സ്ഥലം

നാലു ചുറ്റും വലിയ മലകൾ സ്ഥിതി ചെയ്യുന്നു. വടക്കു നാഗർമല, തെക്കു ജെരഗമല, പടിഞ്ഞാറു കാഞ്ചന മല കിഴക്കു ഗൊടുമല. പിന്നെ ഇവയെ ബന്ധിപ്പിക്കുന്ന ചെറുതും വലുതുമായ മറ്റു മലകൾ. ഇത്രയുമായാൽ സേലത്തിന്റെ അതിരുകളായി. നടുക്കുക്കൂടെ ഒഴുകുന്ന തിരുമണി മുത്താർ സേലം നഗരത്തെ രണ്ടായി വിഭജിക്കുന്നു.

നഗരം

തമിഴ്‌നാട്ടിലെ 5-‍മത്തെ വലിയ നഗരമാണു്. അഗ്രഹാരം എന്നറിയപ്പെടുന്ന പഴയ ആവാസകേന്ദ്രത്തിന് ചുറ്റുമാണ് ഇവിടത്തെ നഗരം ആദ്യകാലത്തിൽ സ്ഥിതി ചെയ്തിരുന്നത്. ഇതിനടുത്താണ് പഴയ ബസ് സ്റ്റാൻഡുകൾ. അഗ്രഹാരവീഥികൾക്ക് വീതി കുറവായിരുന്നതും ജനപ്പെരുപ്പം കൂടിയതും നഗരത്തെ മറ്റു ഭാഗത്തേയ്ക്ക് പറിച്ചു നടാൻ നിർബന്ധിതമാക്കി. പിന്നീട് ഒരു പുതിയ ബസ് സ്റ്റാൻഡ് 1992- ല് നിലവിൽ വന്ന ശേഷം ഇപ്പോൾ നഗരം കൂടുതലും ഈ പുതിയ ബസ് സ്റ്റാൻഡിനെ കേന്ദ്രീകരിച്ചാണ്. നഗരത്തിന്റെ മധ്യത്തിലൂടെ മദ്രാസിലേയ്ക്കുള്ള ദേശീയപാതയും ബ്രോഡ്ഗേജ് റെയിൽ പാതയും കടന്നു പോകുന്നു.

ചരിത്രം

ശിലായുഗത്തിലെ വരെ ഇവിടെ മനുഷ്യർ ജീവിച്ചിരുന്നതിനു തെളിവുകളുണ്ട്‌. ചരിത്രമെഴുതുന്നതിനു മുൻപെയുള്ള സംസ്കാര രീതികളും പാലിയൊലിതിക്‌(ശിലാരേഖകൾ) കാലത്തെയും നിയൊലിത്തിക്‌ കാലത്തെയും അവശിഷ്ടങ്ങളും ചാരക്കൂമ്പാരവും ഇന്നും ചരിത്രവിദ്യാർത്ഥികൾക്ക്‌ അമൂല്യമായ ദൃശ്യമാണ്‌.

ചരിത്രത്തിന്റെ ചുരുക്കം

പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രസിദ്ധമായ കൈലാസനാഥർ കോവിൽ
  • ക്രി. മു. 3ആം നൂറ്റാണ്ടു: ഭോഗരുടെ കാലഘട്ടം. തമിഴിലെ പേരുകേട്ട സിദ്ധനായിരുന്നു. പിന്നിട്‌ ജൈനന്മാരും ബുദ്ധമതക്കരും എത്തി.
  • ക്രി. പി. ഒന്നാം നൂറ്റാണ്ടു: ക്രിസ്തുമത കാലഘട്ടത്തെ സമയത്ത്‌ സാംസ്കാരികമായും വാണിജ്യപരമയും വിനിമയങ്ങൾ നിലനിന്നിരുന്നതിനു തെളിവായി ഇവിടത്തെ കൊനേരിപ്പട്ടിയിൽ നിന്നു റൊമാ സമ്രാജ്യ കാലത്തെ വെള്ളി നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ടു. (റൊമിലെ തിബെരിയുസ്‌ ക്ലൗദിചെസ്‌ നിറൊ Tiberiyus Claudices Nero (37-68))
  • ക്രി. പി. 2ആം നൂറ്റാണ്ട്: പാണ്ട്യരാജാക്കന്മാർ സേലം കൈയ്യടക്കി. ഇതിനടുത്തുള്ള്‌ സുഖവാസകേന്ദ്രമായിരുന്ന കൊള്ളി മലയിലായിരുന്നു പാണ്ട്യരജാവയിരുന്ന [പാണ്ട്യൻ നെടുഞ്ചെഴിയൻ കനൈകൽ ഇരുമ്പുറൈ]യുടെ ആസ്ഥാനം
  • 4-ാ‍ം നൂറ്റാണ്ട്: പല്ലവന്മാർ ഇവിടം പിടിച്ചെടുത്തു. 200 വർഷങ്ങൾ കൊണ്ടു പല്ലവന്മാർ ശൈവത സിദ്ധാന്തത്തോട്‌ അടുത്തു തുടങ്ങി. മഹേന്ദ്രവർമ്മ പല്ലവന്റെ കാലത്തു ഇതിനു ആക്കം കൂടി യെങ്കിലും 7-ാ‍ം നൂറ്റണ്ടൊടടുത്തു [നരസിംഹ പല്ലവന്റെ] കാലത്തു ബുദ്ധ മതവും ജൈനമതവും ശക്തിക്ഷയം സംഭവിച്ചു തുടങ്ങിയിരുന്നു.
  • 8-മത്തെ നൂറ്റാണ്ട്: പാണ്ട്യന്മാർ സേലം വീണ്ടും അവരുടെ കാൽകീഴിലാക്കി.
  • 9-മത്തെ നൂറ്റാണ്ട്: വീണ്ടും പല്ലവന്മാർ ഭരിച്ചു. 10-ഉം 11-ഉം ചാഴന്മാരും ഭരിച്ചു.
  • 12-മ്‌ നൂറ്റാണ്ട്: ഹൊയ്സാലർ അവരുടെ രജ്യവികസനത്തിന്റെ ഭാഗമായി തെക്കോട്ട്‌ പിടിച്ചടക്കൽ തുടങ്ങിയപ്പൊൾ ആദ്യം ഇരയായതു സേലമാണു. ഇവരുടെ ഭരണം 14 മത്തെ നൂറ്റാണ്ടുവരെ തുടർന്നെങ്കിലും ഇതിനിടയിൽ പാണ്ട്യർ സേലത്തിന്റെ ചില ഭാഗങ്ങൾ കൈക്കലാക്കിയിരുന്നു.

ചാലൂക്യരുമായി പാണ്ട്യർ വൈവാഹിക ബന്ധം സ്ഥാപിച്ചപ്പോൾ അവരുടെ ശക്തി വർദ്ധിക്കുകയും ചാലുക്യരുമായി ചേർന്നു സേലം പിടിച്കെടുക്കുകയും ചെയ്തു. ചലൂക്യരാണു പിന്നിട്‌(15 നൂറ്റാണ്ടു) ഇവിടം ഭരിച്ചിരുന്നത്‌.

  • 16-ം നൂറ്റാണ്ട്: മദുര നയികന്മാർ ഭരിച്ചു, ഇതിൽ ശ്രദ്ധേയനായതു കൃഷ്ണദേവരായനായിരുന്നു, ആത്തൂരിലെ കോട്ടയും നഗരവും ഇദ്ദേഹമാണു പണികഴിപ്പിച്ചതു. ചെന്നൈയിലേക്കുള്ള രജവീഥിക്കിന്നു അലങ്കാരമാണീ കോട്ട.
  • 17-ം നൂറ്റാണ്ട്: കുത്തഴിഞ്ഞ ഭരണക്രമങ്ങൾ മൂലം പല നാട്ടു നേതാക്കളും ജന്മിമാരും ചെറിയ ചെറിയ ഭാഗങ്ങൾ ഭരിച്ചു പോന്നു.ഗട്ടി മുതലിയാർ ഇവരിൽ ശ്രദ്ധേയനണു. ഇദ്ദേഹത്തിന്റെ കലാത്താനു പ്രസിദ്ധമായ കൈലാസ നാഥർ കോവിൽ അതിന്റെ പുരാതന അവസ്ഥയിൽനിന്നും ഇന്നതെ രീതിയിലേക്കു പുതുക്കി പണി കഴിപ്പിച്ചത്‌ അദ്ദേഹമാണു. ഈ ക്ഷേത്രത്റ്റിന്റെ ചില ഭാഗങ്ങൾ പത്താം നൂറ്റാണ്ടിലാണുണ്ടാക്കപ്പെട്ടത്‌.

അന്നു മുതൽ സ്വാതന്ത്രലബ്ധി വരെ ബ്രിട്ടിഷുകാർ ഇതു സ്വന്തമാക്കി വച്ചു. ബ്രിട്ടിഷുകാരുടെ ഭരണത്തിന്റെ ഭാഗമായി നിരവധി വിദ്യാലയങ്ങളും പള്ളികളും വീഥികളും പണികഴിപ്പിച്ചു. അടുത്തുള്ള ഒരു മലയായ യേർകാട്ഒരു വേനൽക്കാല വിശ്രമസ്ഥലമാക്കി മാറ്റിയതവരാണു. ബ്രിട്ടിഷുദ്യോഗസ്ഥരുടെ മക്കൾ പഠിച്ചിരുന്ന മോണ്ട്‌ഫോർട്ട്‌ വിദ്യാലയം ലോകപ്രശസ്തമാണു. ഇന്നും പല ആംഗലേയരുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്‌.

സ്വാതന്ത്ര്യത്തിനു ശേഷം സേലം ഒരു പ്രത്യേക സംസ്ഥാനമായിരുന്നു. എന്നാൽ 1951 ൽ അന്നത്തെ മൈസ്സൂർ സംസ്ഥാനവും(ഇന്നത്തെ കർണാടക) മദ്രാസ്‌(തമിഴ്‌നാട്‌) സംസ്ഥാനവും തമ്മിൽ വാളപ്പാടിടന്ന ഗ്രാമ കൈമാറ്റത്തിൽ സേലത്തെ രണ്ടിലേക്കുമായി ലയിപ്പിക്കുകയായിരുന്നു.

ഭരണ സംവിധാനം

സേലം ഒരു കോർപ്പറേഷൻ ആണ്. 1770 ൽ തന്നെ നികുതി(റവന്യു) സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. 1772 ൽ സേലം ജില്ലക്കു ആദ്യമായി ജില്ലാ കളക്ടർ ഉണ്ടായി. ആംഗലേയനായിരുന്ന് കിൻഡെർസ്ലേയ്‌(Kindersley)

എൻ. മതിവാണൻ. ഐ. പി. എസ്‌. ആണിപ്പോഴത്തെ കളക്ടർ.

കൃഷി

കൃഷിയാണു ഈ ജില്ലയുടെ നിലനിൽപ്പിനാധാരം. 70% ആൾക്കാരും കൃഷിയിലേർപ്പെട്ടിരിക്കുന്നു. വിത്തിന്റെ ഗുണനിലവാരം നിജപ്പെടുന്ന വിഭാഗങ്ങളും മണ്ണിന്റെ പഠന വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌.

ജലത്തിന്റെ ദൗർലഭ്യം മൂലം അധികം വെള്ളം ആവശ്യമില്ലാത്ത കൃഷിയാണിവിടത്തുകാർ അവലംബിച്ചു വരുന്നത്‌. പരിപ്പ്‌, എള്ള്‌, പരുത്തി, തെങ്ങ്‌ എന്നിവയാണു കൂടുതലായി കണ്ടുവരുന്നത്‌. ഇടവിളകൾ ചെയ്യുന്ന രീതിയും കണ്ടുവരുന്നു. ലെയ്‌ ബസാർ എന്ന സ്ഥലത്താണു കാർഷിക ഉൽപന്നങ്ങളുടെ വ്യപാരം നടക്കുന്നതു. കന്നുകാലി വളർത്തലും വളരെയധികം കർഷകർ ചെയ്യുന്നുണ്ട്‌. പ്രശസ്തമായ ഒരു പാൽ സംസ്കരണശാല (ആവിൻ) ഇവിടെയടുത്ത്‌ . ഇതു പാൽക്കാരുടെ സഹകരണ സ്ഥാപനമാണു.

വ്യവസായം

വിനായാകമിഷന്റെ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ

വ്യവസായ മേഖല വളരെ സമ്പന്നമാണു.

  • സേലത്തെ ഇരുമ്പാലൈ എന്ന സ്ഥലത്തുള്ള ഇരുമ്പുരുക്കുശാലയിൽ നിർമ്മിക്കുന്ന 'സേലം സ്റ്റീൽ' ലോക പ്രശസ്തമാണു. SAILന്റെ കീഴിലാണിതു പ്രവർത്തിക്കുന്നത്‌. ഇതു കൊണ്ട്‌ പലപ്പോഴും സേലത്തെ ഉരുക്കു നഗരം steel city എന്നു വിളിക്കാറുണ്ട്‌. ഒരുകാലത്തു
  • സേലത്തിന്റെ ഭാഗമായിരുന്ന ധർമ്മ പുരിയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് മാവായിരുന്നു. പേരു കേട്ട സേലം മാങ്ങ വിദേശത്തു പോലും പ്രിയങ്കരമാണു. സേലത്തെ ഒരുകാലത്ത്‌ മാങ്ങകളുടെ നഗരം എന്നു വിളിച്ചിരുന്നു. ഇന്നത്‌ പക്ഷേ കൂടുതലും യോജിക്കുന്നത്‌ ധർമ്മപുരി ജില്ലയ്ക്കാണു.
  • ഇന്ത്യയിലെ രണ്ടാമത്തെ മാഗ്നസൈറ്റിന്റെ നിക്ഷേപം ഇവിടെയാണു. ഉരുക്കു നിർമ്മാണത്തിനു മഗ്നസൈറ്റ്‌ ഉപയോഗിക്കപ്പെടുന്നു. ഡാൽമിയ, ടാന്മാഗ്ഗ്‌ TANMAG(ഗവ: ) എന്നീ കമ്പനികൾക്കാണിവിടെ മാഗ്നസൈറ്റ്‌ ഖനികൾ ഉള്ളതു.

ഗതാഗതം

ചെന്നൈ, കോയമ്പത്തൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കുള്ള പ്രധാന മാർഗ്ഗമാണ് സേലം.

റോഡ്

എംജിആർ ഇൻറഗ്രേറ്റഡ് ബസ് ടെർമിനസിൻറെ ദൃശ്യം

എൻഎച്ച് 7, എൻഎച്ച് 47, എൻഎച്ച് 68 എന്നീ മൂന്ന് പ്രധാന ദേശീയ പാതകൾ സേലത്ത് വെച്ച് കൂട്ടിമുട്ടുന്നു.
രണ്ട് പ്രധാന ബസ് സ്റ്റാൻഡുകൾ സേലത്തുണ്ട്.

  • എംജിആർ ഇൻറഗ്രേറ്റഡ് ബസ് ടെർമിനസ് (പുതിയ ബസ് സ്റ്റാൻഡ്)
  • ടൌൺ ബസ് സ്റ്റാൻഡ് (പഴയ ബസ് സ്റ്റാൻഡ്)

റെയിൽവേ

Train passing Salem Junction
A train at Salem Junction

സേലം റെയിൽവേ ഡിവിഷനിൽ 842 കി.മീ. പാതയുണ്ട്. ആറ് റെയിൽവേ പാതകൾ ഒന്നിക്കുന്ന ജംങ്ഷൻ കൂടിയാണ് സേലം.

വിദ്യാഭ്യാസ രംഗം

സേലം ധർമ്മപുരി പാതയിൽ സ്ഥിതിചെയ്യുന്ന പെരിയാർ സർവകലാശാല ആസ്ഥാനം

സേലം ഒരിക്കൽ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായിരുന്നു. എന്നാൽ ഇന്ന് മറ്റേതൊരു ജില്ലയോടും കിടപിടിക്കാവുന്നത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. സംസ്ഥാനത്തിലെ ആദ്യത്തെ സ്വകാര്യ ദന്ത വൈദ്യശാസ്ത്ര കോളേജ് തുടങ്ങിയത് ഇവിടെയാണ്. വിനായക മിഷൻ റിസർച്ച് ഫൌണ്ടേഷൻ എന്ന സമൂഹം 1984 ലാണ് അത് തുടങ്ങിയത്. പിന്നീട് അതേ സ്ഥാപകർ തന്നെ വിവിധ മേഖലകളിൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങുകയുണ്ടായി. ഇന്ന് സേലത്ത് 2മെഡിക്കൽ കോളേജ്, 20+എഞ്ചിനീയറിങ്ങ് കോളേജുകൾ 8 നഴ്സിങ് കോളേജുകൾ, ഹോമിയോ മെഡിക്കൽ കോളേജ്, മലേഷ്യൻ വിദ്യാർത്ഥികൾക്കായി ഒരു ഡെൻറൽ കോളേജ്, നിരവധി പോളി ടെക്നിക്കുകൾ, അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നു. സ്കൂളുകളുടെ എണ്ണം ധാരാളം വർദ്ധിച്ചിരിക്കുന്നു. പേരു കേട്ട മോണ്ട്ഫോർട്ട് റസിഡൻഷ്യൽ സ്കൂൾ ഇവിടത്തെ ഏർക്കാട് മലകളിലാണ്. ഇത് ബ്രിട്ടീഷുകാർ അവരുടെ കുട്ടികൾക്ക് പഠിക്കാനായി സ്ഥാപിച്ചതാണ്. മറ്റൊരു റസിഡൻഷ്യൽ സ്കൂൾ ആയ സേക്രഡ് ഹാർട്ട് വിദ്യാർത്ഥിനികൾക്ക് മാത്രമായാണ് പ്രവർത്തിക്കുന്നത്. സേലത്തെ ഗവ. ആർട്സ് കലാലയം രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള കോളേജുകളിൽ ഒന്നാണ്.

എൻജിനീയറിംഗ് കോളേജുകൾ

ഗവൺമെൻറ് കോളേജ് ഓഫ് എൻജിനീയറിംഗ്

ചിത്രസഞ്ചയം

കൂടുതൽ വിവരങ്ങൾ

"https://ml.wikipedia.org/w/index.php?title=സേലം,_തമിഴ്‌നാട്&oldid=1369854" എന്ന താളിൽനിന്ന് ശേഖരിച്ചത്