"ടൂറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
വടക്കു പടിഞ്ഞാറൻ ഇറ്റലിയിലെ ഒരു നഗരവും, ഇതേ പേരുള്ള പ്രവിശ്യയുടെ തലസ്ഥാനവും. പീഡ്മോൺട് രാഷ്ട്രീയ മണ്ഡലത്തിന്റെ ആസ്ഥാനം കൂടിയാണിത്. ഉത്തര പശ്ചിമ ഭാഗങ്ങളിൽ [[ആൽപ്സ്]] അതിരായുള്ള ഈ നഗരം മിലാനിന് 140 കി.മീ. അകലെ പോ (Po) നദിക്കരയിൽ സമുദ്ര നിരപ്പിൽസമുദ്രനിരപ്പിൽ നിന്ന് 229 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ടോറിനോ (Torino) എന്നാണ് [[ഇറ്റാലിയൻ ഭാഷ|ഇറ്റാലിയൻ]] നാമധേയം. ഇറ്റലിയുടെ വ്യാവസായിക ത്രികോണം' എന്നു വിശേഷിക്കപ്പെടുന്ന, ടൂറിൻ, മിലാൻ, ജനോവ നഗരത്രയത്തിലെ പശ്ചിമനഗരമാണ് ടൂറിൻ. ടൂറിന് വ. പ. 175 കി.മീ. അകലെയാണ് ജനോവ നഗരം സ്ഥിതിചെയ്യുന്നത്. നഗരജനസംഖ്യ 991870 (90 ഡി.); പ്രവിശ്യാ ജനസംഖ്യ: 952736 ('92).
== ചരിത്രം ==
[[പ്രമാണം:Torino-portapalatina01.jpg|thumb|left|The Roman [[Palatine Towers]].]]
പ്രാചീനകാലത്ത് ടൂറിൻ ലിഗൂറിയൻ വംശജരുടെ ആവാസകേന്ദ്രമായിരുന്നു. എ.ഡി. 1-ാം ശ.ആം -ത്തോടെശതകത്തോടെ ഇത് ഒരു റോമൻ കോളനി ആയിത്തീർന്നു. പിന്നീട് ഒരു പ്രധാന റോമൻ നഗരമായി വികാസം പ്രാപിച്ച ടൂറിൻ അക്കാലത്ത് അഗസ്റ്റാ ടൂറിനോറം (Augusta Taurinorum) എന്നാണ് അറിയപ്പെട്ടിരുന്നത്. 7-ാം ശ.-ത്തിൽ ലൊംബാർഡുകളുടെ അധീനതയിലുള്ള ഒരു ഡച്ചി (പ്രഭുഭരണ പ്രദേശം) ആയി ടൂറിൻ മാറി. പിന്നീട് കുറച്ചുകാലം ഫ്രാങ്കുകളാണ് ഇവിടം ഭരിച്ചിരുന്നത്. സാവോയ് ഭരണകുടുംബം ഈ പ്രദേശത്തിനായി അവകാശമുന്നയിച്ചിരുന്നെങ്കിലും 12-ഉം 13-ഉം നൂറ്റാണ്ടുകളിൽ ഇതൊരു സ്വതന്ത്ര കമ്യൂൺ ആയി നിലനിന്നു. എന്നാൽ 1280-ഓടെ സാവോയ് കുടുംബം ടൂറിന്റെ ഭരണം പിടിച്ചടക്കി. 1536 മുതൽ 62 വരെ ഫ്രഞ്ചുകാർ ടൂറിൻ കൈവശപ്പെടുത്തിയിരുന്നുവെങ്കിലും സാവോയ് പ്രഭുക്കൾ ഇവിടം തിരിച്ചുപിടിച്ച് ഒരു ഡച്ചിയുടെ ആസ്ഥാനമാക്കിയിരുന്നു. 1800 മുതൽ 14 വരെ വീണ്ടും ഇത് ഫ്രഞ്ച് ഭരണത്തിൻകീഴിലായി. പിന്നീട് 1860 വരെ ടൂറിൻ സാർഡീനിയ രാജ്യത്തിന്റെ തലസ്ഥാനമായിത്തീർന്നു. ടൂറിൻ കേന്ദ്രീകരിച്ചാണ് ഇറ്റാലിയൻ ദേശീയ ചിന്താഗതി (Risorgimento) വികാസം പ്രാപിച്ചത്. ഇറ്റലിയുടെ ഏകീകരണവുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ടൂറിൻ കേന്ദ്രീകരിച്ച് നടന്നിരുന്നു. 1861 മുതൽ 65 വരെ ഏകീകൃത ഇറ്റലിയുടെ തലസ്ഥാനമായി വർത്തിച്ചതും ടൂറിൻ ആണ്. 20-ാം നൂറ്റാണ്ടിൽ ടൂറിൻ ഒരു പ്രധാന വ്യാവസായിക-വാണിജ്യ നഗരമായി വളർന്നു. രണ്ടാം ലോകയുദ്ധത്തിൽ നഗരത്തിന് വളരെ നാശനഷ്ടമുണ്ടായി. 1950-കളിലും 60-കളിലും കാർ നിർമ്മാണവ്യവസായം പുഷ്ടിപ്പെട്ടതോടെ ടൂറിൻ അഭിവൃദ്ധി പ്രാപിച്ചു. ഇതോടെ തെക്കൻ ഇറ്റലിയിൽനിന്നും മറ്റുമായി ധാരാളം ആളുകൾ ഇവിടേക്കെത്തുകയുണ്ടായി. തന്മൂലം നഗരജനസംഖ്യയിൽ കാര്യമായ വർധനവുണ്ടാകാനിടയായി. ഗതകാല പ്രൗഢി വിളിച്ചോതുന്ന പല കൊട്ടാരങ്ങളും ഇന്നിവിടെയുണ്ട്.
== വ്യവസായം ==
മോട്ടോർ വാഹനങ്ങളുടെ നിർമാണമാണ് ടൂറിനിലെ മുഖ്യ വ്യവസായം. വസ്ത്രങ്ങൾ, സംസ്ക്കരിച്ച ഭക്ഷ്യസാധനങ്ങൾ, തുകലുത്പന്നങ്ങൾ തുടങ്ങിയവയും ഇവിടത്തെ വ്യാവസായികോത്പന്നങ്ങളിൽപ്പെടുന്നു. ഇറ്റലിയിലെ രാസസംസ്ക്കരണത്തിന്റെ 85 ശ. മാ. വും കേന്ദ്രീകരിച്ചിരിക്കുന്നതും ഇവിടെത്തന്നെ. ഇറ്റലിയിലെ പ്രധാന പുസ്തക പ്രസിദ്ധീകരണകേന്ദ്രം എന്ന പേരിലും ടൂറിൻ പ്രസിദ്ധമായിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വ്യോമ-റെയിൽ ഗതാഗതാസ്ഥാനംകൂടിയാണ് ഈ നഗരം. സാമ്പത്തിക രാഷ്ട്രീയ മേഖലകളിലും ഈ നഗരം വൻ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്. ഒരു മുഖ്യ സാംസ്ക്കാരിക, കലാകേന്ദ്രവുമാണ് ടൂറിൻ. ആധുനിക ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾ നഗരത്തെ ഇറ്റലിയിലെ മറ്റു നഗരങ്ങളുമായും പ്രധാന ലോക നഗരങ്ങളുമായും ബന്ധിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1355873" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി