"ലോക പൈതൃകസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bg, de, fi, fr, hi, ja, ka, mk, nl, pt, simple, sk, sv, xmf
വരി 10: വരി 10:
[[വർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ പദ്ധതികൾ]]
[[വർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ പദ്ധതികൾ]]


[[bg:Комитет за световно наследство]]
[[de:World Heritage Committee]]
[[en:World Heritage Committee]]
[[en:World Heritage Committee]]
[[fi:Maailmanperintökomitea]]
[[fr:Comité du patrimoine mondial]]
[[hi:विश्व धरोहर समिति]]
[[ja:世界遺産委員会]]
[[ka:მსოფლიო მემკვიდრეობის კომიტეტი]]
[[mk:Одбор на светското наследство]]
[[nl:Commissie voor het Werelderfgoed]]
[[pt:Comité do Património Mundial]]
[[simple:World Heritage Committee]]
[[sk:World Heritage Committee]]
[[sv:Världsarvskommittén]]
[[xmf:საგებიო მონძეობაშ კომიტეტი]]

00:11, 8 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ലോക പൈതൃക പട്ടികയിലേക്ക് സ്മാരകങ്ങളും സ്ഥലങ്ങളും തിരഞ്ഞെടുക്കുവാനായി ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള യുനസ്കോയുടെ 21 അംഗങ്ങൾ അടങ്ങിയ ഒരു സമിതിയാണ് ലോക പൈതൃകസമിതി അഥവാ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി. വനം, പർവ്വതം, തടാകം, മരുഭൂമി, സ്മാരകങ്ങൾ, കെട്ടിടങ്ങൾ, നഗരങ്ങൾ തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഈ സ്മാരകങ്ങളുടെ ഉടമസ്ഥത അതതു രാജ്യങ്ങൾക്കാണെങ്കിലും ലോകത്തിനുവേണ്ടി അവയുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ സമിതിയുടെ ലക്ഷ്യം. ഇതിന് പ്രത്യേകമായി ഫണ്ട് ഉണ്ട്.

ഇത്തരം സ്മാരകങ്ങളുടെ തിരഞ്ഞെടുപ്പിനു മുൻപുള്ള തിരഞ്ഞെടുപ്പിന് ഹെറിറ്റേജ് കമ്മിറ്റിയെ സഹായിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന 3 സംഘടനകളാണ്. ഐയുസിഎൻ, ഐസിഒഎംഒഎസ്, ഐസിസിആർഒഎം. 1972 നവംബർ 16നാണ് യുനസ്കോ ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. തുടർന്ന് 189 രാജ്യങ്ങൾ ഇതിന് അംഗീകാരം നൽകി. ഹെറിറ്റേജ് കമ്മിറ്റിയിൽ 21 രാജ്യങ്ങളാണ് അംഗങ്ങൾ. 4 വർഷമാണ് ഇവരുടെ കാലാവധി. ജനറൽ ​അസംബ്ലിയാണ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

നിലവിൽ(2012 ജൂലൈ 1) 157 രാജ്യങ്ങളിൽ നിന്നുള്ള 962 പൈതൃക സ്മാരകങ്ങൾ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 745 എണ്ണം സാംസ്കാരിക സ്മാരകങ്ങളാണ്. 188 എണ്ണം പ്രകൃതിദത്തവും. ഈ രണ്ട് മേഖലയിലും ഉൾപ്പെടുന്നത് 29 എണ്ണം. 29 എണ്ണം ഇന്ത്യയിൽ നിന്ന് ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അവസാനമായ് പശ്ചിമഘട്ടമാണ് ഇന്ത്യയിൽ നിന്ന് ഇടം പിടിച്ചത്.

അവലംബം

  • ദേശാഭിമാനി കിളിവാതിൽ 2012 ജൂലൈ 5
"https://ml.wikipedia.org/w/index.php?title=ലോക_പൈതൃകസമിതി&oldid=1353534" എന്ന താളിൽനിന്ന് ശേഖരിച്ചത്