"ഗൂഗിൾ പ്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ro:Google Play; cosmetic changes
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ckb:گووگڵ پلەی
വരി 38: വരി 38:
[[bar:Google Play]]
[[bar:Google Play]]
[[bg:Google Play]]
[[bg:Google Play]]
[[ckb:گووگڵ پلەی]]
[[da:Google Play]]
[[da:Google Play]]
[[de:Google Play]]
[[de:Google Play]]

04:00, 6 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Google Play
Google Play logo
ലഭ്യമായ ഭാഷകൾ131 languages
ഉടമസ്ഥൻ(ർ)Google
യുആർഎൽplay.google.com
വാണിജ്യപരംYes
അംഗത്വംRequired
ആരംഭിച്ചത്മാർച്ച് 6, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-03-06)
നിജസ്ഥിതിOnline

ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപകരണങ്ങൾക്കും, സംഗീതം, ചലച്ചിത്രം, പുസ്ത്കങ്ങൾ എന്നിവയ്ക്കുമായി ഗൂഗ്‌ൾ വികസിപ്പിച്ചെടുത്ത ഓൺലൈൻ സോഫ്റ്റ്വെയർ സ്റ്റോർ ആണ് ഗൂഗ്‌ൾ പ്ലേ. ഇതിൽ ക്ലൗഡ് അധിഷ്ഠിതമായ മ്യൂസിക് സ്റ്റോറും ഉൾപ്പെടുന്നു. ഒട്ടുമിക്ക ആൻഡ്രോയ്ഡ് ഉപകരണങ്ങളിലും സ്വതേ പ്രതിഷ്ഠാപനം (install) ചെയ്തിട്ടുള്ള ഇതിന്റെ പ്രധാനതാളിൽ നിന്ന് (മാർക്കറ്റ് എന്നറിയപ്പെടുന്നു) ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് വിവിധ തേഡ്പാർട്ടി അപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനും ആവശ്യമെങ്കിൽ ഇവ തങ്ങളുടെ ആൻഡ്രോയ്ഡ് ഉപകരണങ്ങളിലേക്ക് പ്രതിഷ്ഠാപനംചെയ്യുന്നതിനും സാധിക്കും. 2012 മാർച്ച് മാസം ഗൂഗ്‌ൾ അതുവരെ ആൻഡ്രോയ്ഡ് മാർക്കറ്റ് എന്നറിയപ്പെട്ടിരുന്ന ഈ സർവ്വീസിനെ ഗൂഗ്‌ൾ പ്ലേ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

ചരിത്രം

2008 ഓഗസ്റ്റ് 28-നാണ് ആൻഡ്രോയ്ഡ് മാർക്കറ്റ് എന്ന അപ്ലിക്കേഷനെക്കുറിച്ച് ഗൂഗ്‌ൾ പ്രഖ്യാപിക്കുന്നത്. 2008 ഒക്ടോബർ 22-നു് ഇത് ലഭ്യമായിത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് 2009 ഫെബ്രുവരി 13 മുതൽ യു.എസ്., യു.കെ. എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി[1]. 2010 സെപ്റ്റംബർ 30 മുതൽ 29 മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി[2].

അവലംബം

  1. Chu, Eric (13 February 2009). "Android Market Update Support".
  2. Bray, Tim (30 September 2010). "More Countries More Sellers More Buyers".

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_പ്ലേ&oldid=1351532" എന്ന താളിൽനിന്ന് ശേഖരിച്ചത്