"പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:സസ്യജാലം നീക്കം ചെയ്തു; വർഗ്ഗം:വൃക്ഷങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: pt:Calophyllum inophyllum
വരി 48: വരി 48:
[[ms:Pokok Bintangor Laut]]
[[ms:Pokok Bintangor Laut]]
[[my:ပုန်းညက်ပင်]]
[[my:ပုန်းညက်ပင်]]
[[pt:Calophyllum inophyllum]]
[[ta:புன்னை]]
[[ta:புன்னை]]
[[te:పున్నాగ]]
[[te:పున్నాగ]]

05:34, 28 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പുന്ന
Calophyllum inophyllum flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
C. inophyllum
Binomial name
Calophyllum inophyllum

ഒരു നിത്യഹരിത സസ്യമാണ് പുന്ന അഥവാ പുന്നാഗം. പൂർവ ആഫ്രിക്ക, ദക്ഷിണ തീരഭാരതം മുതൽ മലേഷ്യവരെയുള്ള പ്രദേശങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. അലങ്കാര വൃക്ഷമായി വളർത്താം.പൂക്കൾ കുലകളയാണുണ്ടാകുന്നത്. [1]

അപരനാമങ്ങൾ

പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.ഹിന്ദിയിൽ सुलतान चम्पा (സുൽത്താൻ ചമ്പാ), മറാഠിയിൽ सुरंगी, സംസ്കൃതത്റ്റിൽ पुन्नाग (പുന്നാഗ), തമിഴിൽ புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ.

പ്രത്യേകതകൾ

പുന്നമരത്തൊലിക്ക് കറുപ്പുകലർന്ന ചാരനിറമാണ്. വെള്ളയും കാതലുമുള്ള തടിയ്ക്ക് തവിട്ടുനിറവും. ഉറപ്പും ബലവും ഉള്ള പുന്നമരം വെള്ളത്തിൽ ഏറെനാൾ കേടുകൂടാതെ കിടക്കും. ഫർണ്ണീച്ചർ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും വിറകിനും പുന്നയുടെ തടി ഉപയോഗിക്കുന്നു.

മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് പുന്നമരത്തിന്റെ പൂക്കാലം. വെള്ളനിറമുള്ള ചെറിയ പൂക്കളാണ് പുന്നമരത്തിന്. പുന്നയ്ക്ക വിളയുമ്പോൾ അത് മഞ്ഞ കലർന്ന പച്ചനിറമാകും.പുഴയോരങ്ങളിലുമൊക്കെ നന്നായി വളരുന്ന ഈ മരത്തിന് തിളങ്ങുന്ന പച്ചനിറമാണ്.


ഔഷധ ഗുണങ്ങൾ

സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.[1]

അവലംബം

  1. 1.0 1.1 അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
"https://ml.wikipedia.org/w/index.php?title=പുന്ന&oldid=1344661" എന്ന താളിൽനിന്ന് ശേഖരിച്ചത്