"കവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: rue:Поет
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: mzn:شاعر
വരി 51: വരി 51:
[[mg:Poeta]]
[[mg:Poeta]]
[[mhr:Почеламутчо]]
[[mhr:Почеламутчо]]
[[mzn:شاعر]]
[[new:चिनाखँमि]]
[[new:चिनाखँमि]]
[[nl:Dichter]]
[[nl:Dichter]]

21:14, 13 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കവിത എഴുതുന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു. സ്ത്രീലിംഗം കവയിത്രി. സംസ്കൃതത്തിൽ നിന്ന് മലയാളം കടംകൊണ്ട പദങ്ങളിൽപ്പെട്ടതാണ് ഇവ.

ചരിത്രം

മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതൽക്കുതന്നെ കവികൾ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ ഗിൽഗാമെഷിന്റെ ഇതിഹാസം രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ്‌ കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കർത്താവായി കരുതുന്നത്. തോറ മുതലായ മതപരമായ പുസ്തകങ്ങളിൽ ഇയ്യോബിന്റെ പുസ്തകത്തിന്റെ പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. ഹോമറുടെ ഒഡീസി പോലുള്ള ഇതിഹാസകാവ്യങ്ങൾ പ്രാചീന ഗ്രീസിൽ 750 ബി.സി മുതൽ തന്നെ ഉണ്ടായിരുന്നു. ചൈനീസ് സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ ഷിജിങ് ആണ്‌. ഇതിന്‌ 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.

മലയാളത്തിലെ കവികൾ

ആദികാലത്ത് നാടൻപാട്ടുകളാണ്‌ മലയാളസാഹിത്യത്തിലുണ്ടായിരുന്നത്. നമുക്ക് ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ പദ്യകൃതി ചീരാമകവിയുടെ രാമചരിതമാണ്‌. തമിഴിൽ നിന്ന് മലയാളത്തിലേക്കുള്ള പരിണാമഘട്ടത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ ചീരാമകവിയാണ്‌ മലയാളത്തിൽ നാമറിയുന്ന ആദ്യ കവി. ഗദ്യസാഹിത്യത്തെക്കാൾ പദ്യസാഹിത്യത്തിനാണ്‌ മലയാളത്തിൽ കൂടുതൽ പാരമ്പര്യം അവകാശപ്പെടാനാകുന്നത്

ഇവ കൂടി കാണുക

"https://ml.wikipedia.org/w/index.php?title=കവി&oldid=1327224" എന്ന താളിൽനിന്ന് ശേഖരിച്ചത്