"ഇന്തോ-യുറോപ്യൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: fa:زبان‌های هندو-اروپایی
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ga:Na teangacha Ind-Eorpacha
വരി 72: വരി 72:
[[fur:Lenghe indoeuropean]]
[[fur:Lenghe indoeuropean]]
[[fy:Yndo-Jeropeeske talen]]
[[fy:Yndo-Jeropeeske talen]]
[[ga:Teangacha Ind-Eorpacha]]
[[ga:Na teangacha Ind-Eorpacha]]
[[gan:印歐語系]]
[[gan:印歐語系]]
[[gd:Cànanan Innd-Eòrpach]]
[[gd:Cànanan Innd-Eòrpach]]

00:36, 5 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

യൂറോപ്പ്, ഉത്തര ഇന്ത്യൻ ഉപഭൂഖണ്ഡം, ഇറാനിയൻ പീഠഭൂമി, മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ നൂറുകണക്കിന്‌ പരസ്പരബന്ധമുള്ള ഭാഷകളുടെ കുടുംബത്തെയാണ്‌ ഇന്തോ-യുറോപ്യൻ ഭാഷകൾ എന്നു പറയുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷകളുടെ കുടുംബമാണിത്. ഏകദേശം മുന്നൂറു കോടിയോളം ജനങ്ങൾ ഇന്തോ-യുറോപ്യൻ ഭാഷകൾ സംസാരിക്കുന്നു.

ഇന്ത്യയിലെ ഭാഷകളായ സംസ്കൃതം, അസ്സമീസ്, ഗുജറാത്തി, ഹിന്ദി, കശ്മീരി, സിന്ധി, മറാഠി, പഞ്ചാബി, ഇറാനിലെ പേർഷ്യൻ , യുറോപ്യൻ ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഇറ്റാലിയൻ, സ്പാനിഷ് തുടങ്ങിയവ ഈ കുടുംബത്തിൽപ്പെടുന്ന ഭാഷകളാണ്[1]‌.

ഇന്തോ യുറോപ്യൻ ഭാഷകളുടെ ഏറ്റവും പുരാതനമായ ഉപയോഗം ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെയാണ്‌ ദർശിക്കാനാകുന്നത്. അനറ്റോളിയയിലെ ഹിറ്റൈറ്റ് ഭാഷയിലുള്ള പുരാതനരേഖകൾ (cuneiform records), ഗ്രീക്കിലുള്ള മൈസനിയൻ (mycenaeans) ലിഖിതങ്ങൾ (ലീനിയർ ബി ലിപിയിലുള്ളത്), സംസ്കൃതത്തിലെ വേദങ്ങൾ എന്നിവയാണവ.[2].

ഉപകുടുംബങ്ങൾ

ഇന്തോ യുറോപ്യൻ ഭാഷകളെ വീണ്ടും വിവിധ ഉപകുടുംബങ്ങളായി തരംതിരിക്കാറുണ്ട്. അവ താഴെപ്പറയുന്നു[2]‌ .

സാംസ്കാരികപ്രാധാന്യം

ഇന്തോ യുറോപ്യൻ ഭാഷകളിലുള്ള ചില പൊതുവായ വാക്കുകൾ ആദിമ ഇന്തോയുറോപ്യൻ ഭാഷക്കാരുടെ സംസ്കാരത്തിലേക്കും വെളിച്ചം വീശുന്നതാണ്‌. ഈ വാക്കുകളിൽ നിന്ന് ഈ ജനങ്ങൾ കൃഷി ചെയ്തിരുന്നെന്നും, കുതിരയടക്കമുള്ള മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നെന്നും, മൺപാത്രങ്ങൾ നിർമ്മിച്ചിരുന്നെന്നും, വസ്ത്രങ്ങളും മറ്റു തുണികളും നെയ്തിരുന്നെന്നും, ചക്രങ്ങളുള്ള വാഹനങ്ങൾ ഉപയോഗിച്ചിരുന്നെന്നും മനസ്സിലാക്കാൻ സാധിക്കും. ഇതിലൂടെ തന്നെ ആദിമ ഇന്തോയുറോപ്യൻ ഭാഷികൾ ബി.സി.ഇ. ആറാം സഹസ്രാബ്ദം വരെയെങ്കിലും ഏറെക്കുറേ ഒരേ പ്രദേശത്താണ്‌ വസിച്ചിരുന്നതെന്നും കണക്കാക്കപ്പെടുന്നു[2].

മറ്റു ഭാഷാകുടുംബങ്ങൾ

അവലംബം

  1. "CHAPTER 5 - WHAT BOOKS AND BURIALS TELL US". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 44. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 54–55. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഇന്തോ-യുറോപ്യൻ_ഭാഷകൾ&oldid=1319524" എന്ന താളിൽനിന്ന് ശേഖരിച്ചത്