"ഐസക് ന്യൂട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 38: വരി 38:


== ജീവചരിത്രം ==
== ജീവചരിത്രം ==
ജനിക്കുന്നതിന് രണ്ടു മാസം മുൻപ് അച്ഛൻ മരിച്ചു പോയി. മൂന്നാം വയസ്സിൽ അമ്മ പുനർവിവാഹം കഴിച്ചു. വലിയമ്മയുടെ
ജനിക്കുന്നതിന് രണ്ടു മാസം മുൻപ് അച്ഛൻ മരിച്ചു പോയി. മൂന്നാം വയസ്സിൽ അമ്മ പുനർവിവാഹം കഴിച്ചു. അമമൂമമയുെട
സംരക്ഷണത്തിൽ 12 വയസ്സിലാണ് സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.
സംരക്ഷണത്തിൽ 12 വയസ്സിലാണ് സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.



07:19, 4 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ന്യൂട്ടൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ന്യൂട്ടൺ (വിവക്ഷകൾ) എന്ന താൾ കാണുക. ന്യൂട്ടൺ (വിവക്ഷകൾ)
സർ ഐസക് ന്യൂട്ടൺ
Godfrey Kneller's 1689 portrait of Isaac Newton aged 46
ജനനം(1643-01-04)4 ജനുവരി 1643
[OS: 25 December 1642][1]
മരണം31 മാർച്ച് 1727(1727-03-31) (പ്രായം 84)
[OS: 20 March 1726][1]
ദേശീയതEnglish
കലാലയംTrinity College, Cambridge
അറിയപ്പെടുന്നത്Newtonian mechanics
Universal gravitation
Calculus
Optics
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം,
തത്വചിന്ത, രസതന്ത്രം,
മതതത്വശാസ്ത്രം
സ്ഥാപനങ്ങൾUniversity of Cambridge
Royal Society
അക്കാദമിക് ഉപദേശകർIsaac Barrow
Benjamin Pulleyn[2][3]
ശ്രദ്ധേയരായ വിദ്യാർത്ഥികൾRoger Cotes
William Whiston
John Wickins[4]
Humphrey Newton[4]
സ്വാധീനിച്ചത്Nicolas Fatio de Duillier
John Keill
ഒപ്പ്
കുറിപ്പുകൾ
His mother was Hannah Ayscough. His half-niece was Catherine Barton.

പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20).ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടേയും ആകാശഗോളങ്ങളുടേയും ചലനം ഒരേ പ്രകൃതി നിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സം‌ഭാവനയാണ്‌. ഗണിതത്തിൽ കലനസമ്പ്രദായങ്ങളുടെ വളർച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി. 2005-ൽ റോയൽ സൊസൈറ്റി നടത്തിയ അഭിപ്രായ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടൺ ആണ്‌.ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ രണ്ടാം സ്ഥാനം ന്യൂട്ടനാണ്.


ജീവചരിത്രം

ജനിക്കുന്നതിന് രണ്ടു മാസം മുൻപ് അച്ഛൻ മരിച്ചു പോയി. മൂന്നാം വയസ്സിൽ അമ്മ പുനർവിവാഹം കഴിച്ചു. അമമൂമമയുെട സംരക്ഷണത്തിൽ 12 വയസ്സിലാണ് സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.

വിദ്യാഭ്യാസം

ആദ്യമായി ലിങ്കൺ ഷെയറിലെ ഗ്രാമർസ്കൂളിൽ ചേർന്ന് പഠിച്ചു. ഗ്രാമർസ്കൂളിൽ യാന്ത്രികമോഡലുകൾ ഉണ്ടാക്കുന്നതിലാണ് ന്യൂട്ടൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. സൺ ഡയൽ, വാട്ടർക്ലോക്ക്, നാൽചക്ര വാഹനം തുടങ്ങി അനവധി യാന്ത്രികമോഡലുകൾ സ്കൂൾ പഠനകാലത്ത് ഉണ്ടാക്കി. പതിനഞ്ചാമത്തെ വയസ്സിൽ വീണ്ടും ന്യൂട്ടന് പഠനം നിർത്തിവയ്കേണ്ടിവന്നു. അമ്മയുടെ രണ്ടാം ഭർത്താവിന്റെ മരണത്തോടെ അവരുടെ കൃഷിയിടത്തിൽ പോയി ജോലി ചെയ്യാൻ നിർബ്ബന്ധിതനായി. കൊച്ചു ബാലനിലുള്ള അസാധാരണത്വം ദർശിച്ച അമ്മാവൻ 1660 ല് അതായത് 18 വയസ്സിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർത്തു. അവിടെനിന്ന് പ്രകാശത്തെ കുറിച്ച് കെപ്ലർ എഴുതിയ പുസ്തകങ്ങൾ വായിക്കാനിടയായി. ഡെസ്കാർട്ട്സ്സിന്റെ ‘ജ്യോമട്രി’ ആണ് വാസ്തവത്തിൽ ന്യൂട്ടനെ മൗലികമായ ചിന്തയിലേക്ക് നയിച്ചത്.

1665-ല് ട്രിനിറ്റി കോളേജിൽനിന്ന് ബിരുദമെടുത്തു. ഇതേവർഷം തന്നെയാണ് പ്രസിദ്ധമായ ബൈനോമിയൽ തിയറം കണ്ടെത്തിയതും കാൽക്കുലസ് എന്ന ഗണിതശാഖയുടെ പ്രാരംഭം കുറിച്ചതും. 1665 ലെ കുപ്രസിദ്ധമായ പ്ലേഗ് മൂലം കോളേജുകളെല്ലാം നിർത്തിവച്ചപ്പോൾ വീണ്ടും ലിങ്കൻഷയറിൽ അമ്മയുടെ കൃഷിയിടത്തിലേക്ക് തിരിച്ച് പോകേണ്ടിവന്നു. അവിടെവച്ചാണ് ആപ്പിൾ താഴേക്ക് വീഴുന്നതിന്റെ ശാസ്ത്രത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.

പരീക്ഷണങ്ങൾ

ആപ്പിളിനെ താഴേക്ക് വീഴാൻ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തിൽ പിടിച്ച് നിർത്തുന്നത് എന്ന ആലോചനയായി. കാരണം, അന്ന് വരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങൾക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ട് തരം നിയമങ്ങൾ അനുസരിക്കുന്നതായി അരിസ്റ്റോട്ടിൽ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കൾ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങൾ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടൻ ചിന്തിച്ചപ്പോൾ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ 1666 ല് ന്യൂട്ടൻ ഗുരുത്വാകർഷണ നിയമം പ്രഖ്യാപിച്ചു. എന്നാൽ ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ച് പഠിച്ചപ്പോൾ അത് ന്യൂട്ടന്റെ കണക്കുകൂട്ടലിൽനിന്നും അല്പം വ്യത്യാസമായിരുന്നു. അതിനാൽ ന്യൂട്ടൻ ഭാഗികമായി വികസിപ്പിച്ചെടുത്ത തന്റെ ഗുരുത്വാകർഷണ നിയമം തൽക്കാലം മാറ്റിവച്ചു.

പ്രകാശത്തിന്റെ ഘടനയെക്കുറിച്ചായിരുന്നു പിന്നീട് ന്യൂട്ടന്റെ പഠനങ്ങൾ. നിറങ്ങളെക്കുറിച്ച് ബോയൽ എഴുതിയ പുസ്തകങ്ങളും കെപ്ലരുടെ എഴുത്തുകളും ന്യൂട്ടനെ വല്ലാതെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോൾ പ്രിസം നിറങ്ങൾ ഉല്പാദിപ്പിക്കുന്നതായി ബോയൽ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളിലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തിൽനിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശംതന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങൾ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു.

ന്യൂട്ടൻ തന്റെ 29 മത്തെ വയസ്സിൽ കേംബ്രിഡ്ജിൽ ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് ആയി. ഇതിന്റെയൊക്കെ പരിസമാപ്തിയായി 1668ൽ പ്രതിഫലന ടെലസ്കോപ്പ് നിർമിച്ചു. ന്യൂട്ടന്റെ പ്രശസ്തി ഉയർന്നതോടെ 1672ൽ റോയൽ സൊസൈറ്റി അദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിച്ചു. 1672 മുതൽ 1676 വരെ റോയൽ സൊസൈറ്റിക്ക് അയച്ച് കൊടുത്ത പ്രഭാഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും എല്ലാം സംഗ്രഹമാണ് അദ്ദേഹം 1704ൽ പ്രസിദ്ധീകരിച്ച ‘ഓപ്റ്റിക്സ്’ എന്ന പുസ്തകം.

പ്രിൻസിപ്പിയ

1680-ഓടെയാണ് പ്രിൻസിപ്പിയ എഴുതാനുള്ള സാഹചര്യം ന്യൂട്ടന് ഉണ്ടായത്. 1687ൽ പ്രസിദ്ധീകരിക്കപ്പെട്ട “ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക” എന്നു മുഴുവൻ പേരും “പ്രിൻസിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള ന്യൂട്ടന്റെ ഗ്രന്ഥം “പ്രകൃതിയുടെ തത്ത്വശാസ്ത്രത്തിന്റെ ഗണിതശാസ്ത്രനിയമങ്ങൾ“ എന്നു ഭാഷാന്തരണം ചെയ്യാം. ഭൗതിക വിജ്ഞാനം ഉള്ളിടത്തോളംകാലം പഠിക്കാതിരിക്കാൻ കഴിയാത്തതാണ് പ്രിൻസിപ്പിയയുടെ ഉള്ളടക്കം.

ന്യൂട്ടന്റെ അവസാനകാലം

1689ൽ ബ്രിട്ടിഷ് പാർലമെൻറിൽ തെരഞ്ഞെടുക്കപ്പെട്ട് പിന്നീട് തിരിച്ച് വന്നതോടെ അദ്ദേഹം രോഗശയ്യയിലായി. അവസാന കാലത്ത് ഈയത്തിൽനിന്നും രസത്തിൽ നിന്നും സ്വർണ്ണമുണ്ടാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുകയും വർഷങ്ങളോളം അതിന് ചെലവഴിക്കുകയുമുണ്ടായി. 1725 മുതൽ തികച്ചും രോഗഗ്രസ്തനായ ന്യൂട്ടൻ തന്റെ 85-ആം വയസ്സിൽ; 1727 മാർച്ച് 20ന്‌ ഇഹലോകവാസം വെടിഞ്ഞു.

അവലംബം

പി.സി.കെ.നമ്പൂതിരിപ്പാടിന്റെ “ന്യൂട്ടനും പ്രിൻസിപ്പിയയും” എന്ന ഗ്രന്ഥത്തിൽ നിന്നും

അവലംബം

  1. 1.0 1.1 During Newton's lifetime, two calendars were in use in Europe: the Julian or 'Old Style' in Britain and parts of Eastern Europe, and the Gregorian or 'New Style' elsewhere. At Newton's birth, Gregorian dates were ten days ahead of Julian dates: thus Newton was born on Christmas Day, 25 December 1642 by the Julian calendar, but on 4 January 1643 by the Gregorian. By the time he died, the difference between the calendars had increased to eleven days. Moreover, prior to the adoption of the Gregorian calendar in the UK in 1752, the English new year began on 25 March (the anniversary of the Incarnation) and not on 1 January. Unless otherwise noted, the remainder of the dates in this article follow the Julian Calendar.
  2. Dictionary of Scientific Biography, Newton, Isaac, n.4
  3. Gjersten, Derek (1986). The Newton Handbook. London: Routledge & Kegan Paul.
  4. 4.0 4.1 Cambridge
വിക്കിചൊല്ലുകളിലെ ഐസക് ന്യൂട്ടൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഐസക്_ന്യൂട്ടൺ&oldid=1319108" എന്ന താളിൽനിന്ന് ശേഖരിച്ചത്