"ഐസക് ന്യൂട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
പ്രഗല്ഭനായ ഇംഗ്ലിഷ് [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രജ്ഞനും]], [[ഗണിതം|ഗണിതജ്ഞനും]], [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രജ്ഞനും]], [[തത്വചിന്ത|തത്വചിന്തകനും]], [[ആൽകെമി|ആൽകെമിസ്റ്റും]] ആയിരുന്നു '''സർ ഐസക് ന്യൂട്ടൻ''' (1642 [[ഡിസംബർ 25]] - 1726 [[മാർച്ച് 20]]).ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ [[ഭൂഗുരുത്വാകർഷണം]], [[ന്യൂട്ടന്റെ ചലനനിയമങ്ങൾ|ചലനനിയമങ്ങൾ]] എന്നിവയെ വിശദീകരിക്കുന്ന [[പ്രിൻസിപിയ]] എന്ന ഗ്രന്ഥം [[ബലതന്ത്രം|ബലതന്ത്രത്തിന്റെ]] അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.
ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടേയും ആകാശഗോളങ്ങളുടേയും ചലനം ഒരേ പ്രകൃതി നിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു.
പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സം‌ഭാവനയാണ്‌. [[ഗണിതം|ഗണിതത്തിൽ]] [[കലനം|കലനസമ്പ്രദായങ്ങളുടെ]] വളർച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി. 2005-ൽ [[റോയൽ സൊസൈറ്റി]] നടത്തിയ അഭിപ്രായ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടൺ ആണ്‌.ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് [[ദ ഹൻഡ്രഡ് (ഗ്രന്ഥം)|ദ ഹൻഡ്രഡ്]]എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ രണ്ടാം സഥാനംസ്ഥാനം ന്യൂട്ടനാണ്.
 
 
ആപ്പിളിനെ താഴേക്ക് വീഴാൻ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തിൽ പിടിച്ച് നിർത്തുന്നത് എന്ന ആലോചനയായി. കാരണം, അന്ന് വരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങൾക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ട് തരം നിയമങ്ങൾ അനുസരിക്കുന്നതായി അരിസ്റ്റോട്ടിൽ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കൾ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങൾ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടൻ ചിന്തിച്ചപ്പോൾ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ 1666 ല് ന്യൂട്ടൻ [[ഗുരുത്വാകർഷണ നിയമം]] പ്രഖ്യാപിച്ചു. എന്നാൽ ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ച് പഠിച്ചപ്പോൾ അത് ന്യൂട്ടന്റെ കണക്കുകൂട്ടലിൽനിന്നും അല്പം വ്യത്യാസമായിരുന്നു. അതിനാൽ ന്യൂട്ടൻ ഭാഗികമായി വികസിപ്പിച്ചെടുത്ത തന്റെ ഗുരുത്വാകർഷണ നിയമം തൽക്കാലം മാറ്റിവച്ചു.
 
പ്രകാശത്തിന്റെ ഘടനയെക്കുറിച്ചായിരുന്നു പിന്നീട് ന്യൂട്ടന്റെ പഠനങ്ങൾ. നിറങ്ങളെക്കുറിച്ച് ബോയൽ എഴുതിയ പുസ്തകങ്ങളും കെപ്ലരുടെ എഴുത്തുകളും ന്യൂട്ടനെ വല്ലാതെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോൾ പ്രിസം നിറങ്ങൾ ഉല്പാദിപ്പിക്കുന്നതായി ബോയൽ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളീലൂടെപരീക്ഷണങ്ങളിലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തിൽനിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശംതന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങൾ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു.
 
ന്യൂട്ടൻ തന്റെ 29 മത്തെ വയസ്സിൽ കേംബ്രിഡ്ജിൽ ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് ആയി. ഇതിന്റെയൊക്കെ പരിസമാപ്തിയായി [[1668]]ൽ പ്രതിഫലന ടെലസ്കോപ്പ് നിർമിച്ചു. ന്യൂട്ടന്റെ പ്രശസ്തി ഉയർന്നതോടെ [[1672]]ൽ റോയൽ സൊസൈറ്റി അദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിച്ചു. 1672 മുതൽ [[1676]] വരെ റോയൽ സൊസൈറ്റിക്ക് അയച്ച് കൊടുത്ത പ്രഭാഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും എല്ലാം സംഗ്രഹമാണ് അദ്ദേഹം [[1704]]ൽ പ്രസിദ്ധീകരിച്ച ‘[[ഓപ്റ്റിക്സ്]]’ എന്ന പുസ്തകം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1311956" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി