"എം.കെ. രാജരത്‌നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 7: വരി 7:
==അവലംബം==
==അവലംബം==
<references/>
<references/>

[[വർഗ്ഗം:കേരത്തിലെ കായികതാരങ്ങൾ]]

00:00, 27 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സംസ്ഥാന ഗുസ്തി ചാമ്പ്യനും പ്രമുഖ സ്‌പോർട്‌സ് സംഘാടകനുമായിരുന്നു എം.കെ.രാജരത്‌നം(- 26 ഏപ്രിൽ 2012). ഗുസ്തി, ഭാരോദ്വഹനം എന്നിവയിൽ വർഷങ്ങളോളം സംസ്ഥാന ചാമ്പ്യനായിരുന്ന രാജരത്‌നം കേരള സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

1963 മുതൽ 65 വരെയും 1981, 1987 വർഷങ്ങളിലും ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യനായിരുന്നു. സംസ്ഥാന ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ 1980, 84, 85 വർഷങ്ങളിൽ ചാമ്പ്യൻപട്ടം നേടി. 2001 മുതൽ 2004 വരെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായിരുന്നു.[1]

വർഷങ്ങളോളം കണ്ണൂർ ആര്യബന്ധു ജിംനേഷ്യത്തിലെ പരിശീലകനായിരുന്ന രാജരത്‌നത്തിന് നിരവധി ദേശീയ താരങ്ങൾ ശിഷ്യരായുണ്ട്. മികച്ച ഹോക്കി കളിക്കാരൻകൂടിയായിരുന്നു. ഹാമർത്രോ, ട്രിപ്പിൾ ജമ്പ് എന്നീ ഇനങ്ങളിലും തിളങ്ങിയിട്ടുണ്ട്. ദേശീയ ഗുസ്തി താരങ്ങളായ അബ്ദുൾകാദർ, സത്യാനന്ദൻ, മുഹമ്മദ് അസാഹിദ്, നിസാമുദ്ദീൻ, അസീബ് ഹസ്സൻ, അബ്ദുൾ സലാം എന്നിവർ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.

അവലംബം

  1. http://www.mathrubhumi.com/online/malayalam/news/story/1573326/2012-04-27/kerala
"https://ml.wikipedia.org/w/index.php?title=എം.കെ._രാജരത്‌നം&oldid=1295254" എന്ന താളിൽനിന്ന് ശേഖരിച്ചത്