"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 27: വരി 27:

==ജീവിതരേഖ==
==ജീവിതരേഖ==
[[File:CK CHANDRAPAN SIGNDSC 0114.A.JPG|thumb|സി.കോ. ചന്ദ്രപ്പന്റെ ഒപ്പ്]]
[[File:CK CHANDRAPAN SIGNDSC 0114.A.JPG|thumb|സി.കെ. ചന്ദ്രപ്പന്റെ ഒപ്പ്]]
'വയലാർ സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി [[1936]] [[നവംബർ 11]]-ന് ജനനം.<ref name =jana>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1010865&cid=1 | title =സി കെ ചന്ദ്രപ്പൻ സെക്രട്ടറി|date= ഫെബ്രുവരി 12, 2012 | accessdate = ഫെബ്രുവരി 12, 2012 | publisher = ജനയുഗം| language =}}</ref> ചേർത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് ചിറ്റൂർ ഗവ. കോളജിലുമായി ബിരുദപഠനം പൂർത്തിയാക്കിയ ചന്ദ്രപ്പൻ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.<ref> വലതൻ-മാധ്യമങ്ങളിലെ വ്യക്തി-മാധ്യമം ദിനപ്പത്രം 2012 ഫെബ്രുവരി 6</ref> സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവനായ അദ്ദേഹം 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡൽഹി തീഹാർ ജയിലിലും, കൊൽക്കത്ത റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.

09:55, 22 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

സി.കെ. ചന്ദ്രപ്പൻ
വ്യക്തിഗത വിവരങ്ങൾ
ജനനംthumb
(1936-11-11) 11 നവംബർ 1936  (87 വയസ്സ്)
ആലപ്പുഴ, കേരളം
മരണം22 മാർച്ച് 2012
അന്ത്യവിശ്രമംthumb
രാഷ്ട്രീയ കക്ഷികമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിബുലു റോയ് ചൗധരി
മാതാപിതാക്കൾ
  • thumb
വസതിതിരുവനന്തപുരം

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളിലൊരാളുമാണ് ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന സി.കെ. ചന്ദ്രപ്പൻ(നവംബർ 11 1936 - മാർച്ച് 22 2012[1]).

ജീവിതരേഖ

പ്രമാണം:CK CHANDRAPAN SIGNDSC 0114.A.JPG
സി.കെ. ചന്ദ്രപ്പന്റെ ഒപ്പ്

'വയലാർ സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1936 നവംബർ 11-ന് ജനനം.[2] ചേർത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് ചിറ്റൂർ ഗവ. കോളജിലുമായി ബിരുദപഠനം പൂർത്തിയാക്കിയ ചന്ദ്രപ്പൻ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.[3] സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവനായ അദ്ദേഹം 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡൽഹി തീഹാർ ജയിലിലും, കൊൽക്കത്ത റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.

മൂന്നുതവണ പാർലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[4] 1971-ൽ തലശ്ശേരി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി അദ്ദേഹം പാർലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂർ ആയപ്പോൾ 1977-ലും തെരഞ്ഞെടുക്കപ്പെട്ടു. 2001-ൽ തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. ഇതിനിടെ 1987-ൽ ചേർത്തല നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വയലാർ രവിയോട് പരാജയപ്പെട്ടു. 1991-ൽ ഇതേ മണ്ഡലത്തിൽ വയലാർ രവിയെ തോൽപ്പിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.കെ. ആന്റണിയോട് പരാജയപ്പെട്ടു.

സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവർത്തിച്ചു വരികെയാണ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം വെളിയം ഭാർഗവൻ സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് 2010 നവംബർ 14-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. [5] 2012 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം അദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.

കെടിഡിസി ചെയർമാൻ, കേരഫെഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ചന്ദ്രപ്പൻ ഇപ്പോൾ പ്രഭാത് ബുക്ക്ഹൗസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. ഇവർ ബംഗാളിയാണ്.

2012 മാർച്ച് 22-നു് അന്തരിച്ചു.

--Fotokannan (സംവാദം) 09:54, 22 മാർച്ച് 2012 (UTC)

അവലംബം

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം
  1. സി.കെ. ചന്ദ്രപ്പൻ അന്തരിച്ചു
  2. "സി കെ ചന്ദ്രപ്പൻ സെക്രട്ടറി". ജനയുഗം. ഫെബ്രുവരി 12, 2012. Retrieved ഫെബ്രുവരി 12, 2012.
  3. വലതൻ-മാധ്യമങ്ങളിലെ വ്യക്തി-മാധ്യമം ദിനപ്പത്രം 2012 ഫെബ്രുവരി 6
  4. "വീണ്ടും ചാന്ദ്രശോഭ". മലയാള മനോരമ. ഫെബ്രുവരി 12, 2012. {{cite web}}: Missing or empty |url= (help)
  5. "സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി". മാതൃഭൂമി. നവംബർ 14, 2010. Retrieved ഫെബ്രുവരി 12, 2012.
"https://ml.wikipedia.org/w/index.php?title=സി.കെ._ചന്ദ്രപ്പൻ&oldid=1208548" എന്ന താളിൽനിന്ന് ശേഖരിച്ചത്