"ഉണ്ണിമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
==ജീവിതരേഖ==
1962 മാർച്ച് 12-ന് ജനിച്ചു. എറണാകുളം സെന്റ് തെരേസാസിൽ നിന്നും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. [[പി. ഭാസ്‌കരൻഭാസ്കരൻ ]] സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ [[നവവധു]] എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയിച്ചത്. 1972-ൽ [[ശ്രീ ഗുരുവായൂരപ്പൻ (ചലച്ചിത്രം)|ശ്രീ ഗുരുവായൂരപ്പൻ]] എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. [[ശശി കുമാർ]] സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ [[പിക്നിക്]] എന്ന ചിത്രത്തിൽ [[വിൻസന്റ്|വിൻസെന്റിന്റെ]] നായികയായി അഭിനയിച്ചു. തുടർന്ന് അതേ വർഷം തന്നെ [[പ്രേം നസീർ]] നായകനായ [[അഷ്ടമിരോഹിണി]] എന്ന ചിത്രത്തിൽ നായികയായി.
 
തമിഴിൽ [[രജനീകാന്ത്|രജനീകാന്തിന്റെയും]] [[കമലഹാസൻ|കമലഹാസന്റേയും]] തെലുഗിൽ [[ചിരഞ്ജീവി (ചലച്ചിത്രനടൻ)|ചിരഞ്ജീവിയുടേയും]] നായികയായി അഭിനയിച്ചു. തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചു.
 
===സ്വകാര്യജീവിതം===
എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഇംഗീഷ് അദ്ധ്യാപകനായിരുന്ന റിജോയിയുമായി 1982-ൽ ഇരുപതാം വയസ്സിൽ ഉണ്ണിമേരി വിവാഹിതയായി. എറണാകുളം നഗരത്തിൽ കതൃക്കടവിൽ താമസിക്കുന്നു. ഏകമകൻ: നിർമ്മൽ.
 
==അഭിനയിച്ച ചില ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1202434" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി